ആപ്പ് പ്രഖ്യാപിച്ചതിന് ശേഷം രണ്ട് മാസത്തിന് ശേഷമാണ് ആപ്പ് ടെസ്റ്റ് റണ്‍ തുടങ്ങിയത്. ആപ്പ് ഇപ്പോള്‍ ഫേസ്ബുക്കിലെ ചില ജീവനക്കാരും തിരഞ്ഞെടുത്ത ഉപയോക്താക്കളുമാണ് ആപ്പ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
ന്യൂയോര്‍ക്ക്: ടിന്‍റര്‍ പോലുള്ള ഡേറ്റിംഗ് ആപ്പുകള്‍ക്ക് ഭീഷണിയായി ഫേസ്ബുക്ക് അവതരിപ്പിക്കുന്ന ഡേറ്റിംഗ് ആപ്പ് പരീക്ഷണം ആരംഭിച്ചു. ആപ്പ് പ്രഖ്യാപിച്ചതിന് ശേഷം രണ്ട് മാസത്തിന് ശേഷമാണ് ആപ്പ് ടെസ്റ്റ് റണ്‍ തുടങ്ങിയത്. ആപ്പ് ഇപ്പോള്‍ ഫേസ്ബുക്കിലെ ചില ജീവനക്കാരും തിരഞ്ഞെടുത്ത ഉപയോക്താക്കളുമാണ് ആപ്പ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
സ്വതന്ത്ര്യആപ്പ് ഗവേഷകന്‍ മാന്‍ചൂന്‍ വാങ്ങ് ആപ്പിന്‍റെ ചിത്രങ്ങള്‍ ട്വിറ്റര്‍ വഴി ഷെയര്‍ ചെയ്തതായി ദ വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫേസ്ബുക്ക് ജീവനക്കാര്‍ ആപ്പ് ഉപയോഗിച്ച് അതിന്‍റെ യൂസര്‍ ഇന്‍റര്‍ഫേസ്, എന്‍ഡ് ടു എന്‍ഡ് പ്രോഡക്ട് എക്സ്പീരിയന്‍സ് എന്നിവയും ബക്സും ഫിക്സ് ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ട്.
മെയ് മാസത്തില്‍ നടന്ന ഫേസ്ബുക്ക് ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സ് എഫ്8 ലാണ് ഫേസ്ബുക്ക് ഡേറ്റിംഗ് ആപ്പ് പ്രഖ്യാപിച്ചത്. ടിന്‍റര്‍ അടക്കമുള്ള ആപ്പുകള്‍ക്ക് അമേരിക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലുള്ള പ്രിയം മുതലെടുക്കാനാണ് ഫേസ്ബുക്ക് ശ്രമം. തീര്‍ത്തും സ്വതന്ത്ര്യമായ ഡേറ്റിംഗ് ആപ്പായിരിക്കും ഇതെന്നാണ് ഫേസ്ബുക്ക് നേരത്തെ വ്യക്തമാക്കിയത്. ഇതിനാല്‍ തന്നെ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ആപ്പ് എത്താന്‍ സമയം എടുത്തേക്കും. അടുത്ത ഡിസംബറോടെ ആപ്പ് ഇറക്കാനാണ് ഫേസ്ബുക്ക് ശ്രമം എന്നാണ് വേര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നത്.