ശനിയാഴ്ച ഇത് സംബന്ധിച്ച് ഗാര്‍ഡിയന്‍ പത്രവും റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. ഇത് പ്രകാരം ഫേസ്ബുക്കിലെ പ്രമുഖ നിക്ഷേപകരില്‍ ഒരാളായ ജോനാസ് ക്രോണ്‍ പുതിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ക്ക് ഫേസ്ബുക്ക് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഒഴിയണം എന്നാണ് പറയുന്നത്
സന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്ക് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവയ്ക്കാന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനോട് നിക്ഷേപകര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. തങ്ങളുടെ എതിരാളികള്‍ക്കെതിരെ പ്രവര്‍ത്തനം നടത്താന്‍ ഫേസ്ബുക്ക് ഒരു പിആര്‍ ഏജന്‍സിയെ വാടകയ്ക്ക് എടുത്തു എന്ന റിപ്പോര്‍ട്ട് ന്യൂയോര്‍ക്ക് ടൈംസ് പുറത്ത് വിട്ടതിന് പിന്നാലെയാണ് ഈ ആവശ്യം ഉയര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച ഇത് സംബന്ധിച്ച് ഗാര്‍ഡിയന്‍ പത്രവും റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. ഇത് പ്രകാരം ഫേസ്ബുക്കിലെ പ്രമുഖ നിക്ഷേപകരില്‍ ഒരാളായ ജോനാസ് ക്രോണ്‍ പുതിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ക്ക് ഫേസ്ബുക്ക് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഒഴിയണം എന്നാണ് പറയുന്നത്. നിക്ഷേപസ്ഥാപനമായ ട്രില്ല്യം അസറ്റിന്‍റെ മേധാവിയാണ് ജോനാസ്.
undefined
ഫേസ്ബുക്ക് ഒരു പ്രത്യേക ചട്ടക്കൂടിലാണ് എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്, അത് അങ്ങനെയാകരുത്. ഇത് ഒരു കമ്പനിയാണ്, അതിനാല്‍ തന്നെ ചെയറും, സിഇഒയും തമ്മില്‍ ഒരു മാറ്റം ആവശ്യമാണ് ജോനാസ് ക്രോണ്‍ പറയുന്നു. അതേ സമയം ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം തങ്ങളുടെ എതിരാളികളെയും വിമര്‍ശകരെയും ഒതുക്കാന്‍ വാഷിംങ്ടണ്‍ ആസ്ഥാനമാക്കിയുള്ള ഡിഫനെര്‍സ് പബ്ലിക്ക് അഫയേര്‍സ് സ്ഥാപനത്തെ വാടകയ്ക്ക് എടുത്തത് എന്നാണ് പറയുന്നത്.
എന്നാല്‍ ഇത് തന്‍റെ അറിവോടെ അല്ലെന്നാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറയുന്നത്. ഈ ലേഖനം താന്‍ വായിച്ചെന്നും.അതിന് ശേഷം നടത്തിയ അന്വേഷണത്തില്‍ ഈ കമ്പനിയുമായി ഒരു ബന്ധവും ഇല്ലെന്നാണ് അറിഞ്ഞതെന്നും സുക്കര്‍ബര്‍ഗ് പറയുന്നു.