പരാഗിനു പണി കിട്ടുമോ? മസ്‌ക്കിന്റെ മനസ്സിലിരുപ്പ് ഇങ്ങനെ

By Web Team  |  First Published May 3, 2022, 2:04 PM IST

ജോലി വെട്ടിക്കുറച്ചതിന്റെ കാര്യത്തില്‍, അത്തരത്തിലുള്ള ഒന്നും ഇപ്പോള്‍ നടക്കുന്നില്ലെന്ന് അഗര്‍വാള്‍ പറയുന്നുണ്ടെങ്കിലും പുറത്തുവരുന്ന റിപ്പോർട്ടുകൾ മറ്റൊന്നാണ്...


ടെസ്ല (Tesla) സിഇഒ എലോണ്‍ മസ്‌ക് (Elon Musk) 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ (Twitter) വാങ്ങിയത് മുതല്‍, ജോലി നഷ്ടപ്പെടുന്നതിനെക്കുറിച്ച് ട്വിറ്റര്‍ ജീവനക്കാര്‍ നിരന്തരം ആശങ്കാകുലരാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍, സിഇഒ പരാഗ് അഗര്‍വാളിനെ പിരിച്ചുവിടല്‍, ട്വിറ്ററിന്റെ ഭാവി എന്നിവയും അതിലേറെയും സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ജോലി വെട്ടിക്കുറച്ചതിന്റെ കാര്യത്തില്‍, അത്തരത്തിലുള്ള ഒന്നും ഇപ്പോള്‍ നടക്കുന്നില്ലെന്ന് അഗര്‍വാള്‍ ഉറപ്പുനല്‍കി. 

എന്നാല്‍, റോയിട്ടേഴ്സില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട് മറ്റൊന്നാണ് സൂചിപ്പിക്കുന്നത്. ഈ വര്‍ഷം അവസാനം 44 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന കരാര്‍ പൂര്‍ത്തിയാകുമ്പോള്‍ അഗര്‍വാളിന് പകരമായി പുതിയ ചീഫ് എക്സിക്യൂട്ടീവിനെ മസ്‌ക് ഇതിനകം തന്നെ ട്വിറ്ററിനായി നിയോഗിച്ചിട്ടുണ്ടെന്ന് പ്രസിദ്ധീകരണത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

Latest Videos

undefined

കഴിഞ്ഞ മാസം, ട്വിറ്ററിന്റെ ചെയര്‍മാന്‍ ബ്രെറ്റ് ടെയ്ലറോട് മസ്‌ക് പറഞ്ഞത്, കമ്പനിയുടെ മാനേജ്മെന്റില്‍ തനിക്ക് വിശ്വാസമില്ലെന്നാണ്. ഇത് മാനേജ്മെന്റ് തലത്തില്‍ പുനഃസംഘടിപ്പിക്കുന്നതിനെക്കുറിച്ച് സൂചന നല്‍കി. കഴിഞ്ഞ നവംബറില്‍ ജാക്ക് ഡോര്‍സിക്ക് പകരം സിഇഒ ആയി ചുമതലയേറ്റ പരാഗ് അഗര്‍വാള്‍, മസ്‌കിനുള്ള കമ്പനിയുടെ വില്‍പ്പന പൂര്‍ത്തിയാകുന്നതുവരെ തന്റെ ചുമതല നിര്‍വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വ്യക്തമാക്കി.

ട്വിറ്ററിലെ നിയന്ത്രണം മാറി 12 മാസത്തിനുള്ളില്‍ അഗര്‍വാളിനെ പുറത്താക്കിയാല്‍ മില്യണ്‍ കണക്കിന് ഡോളര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പുറമേ, ട്വിറ്ററിന്റെ നിയമ മേധാവി വിജയാ ഗദ്ദേയെയും പുറത്താക്കാന്‍ മസ്‌ക് പദ്ധതിയിടുന്നതായി ന്യൂയോര്‍ക്ക് പോസ്റ്റില്‍ നിന്നുള്ള റിപ്പോര്‍ട്ട് വെളിപ്പെടുത്തി. സ്ഥാനത്ത് നിന്ന് നീക്കം ചെയ്താല്‍, ട്വിറ്റര്‍ ഷെയറുകള്‍ ഉള്‍പ്പെടെ 12.5 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഒരു സെവേറന്‍സ് പാക്കേജ് ഗാഡ്ഡിക്ക് ലഭിക്കുമെന്ന് പറയപ്പെടുന്നു. അവര്‍ നിലവില്‍ പ്രതിവര്‍ഷം 17 മില്യണ്‍ ഡോളര്‍ സമ്പാദിക്കുന്നുണ്ട്, കൂടാതെ കമ്പനിയിലെ ഉയര്‍ന്ന ശമ്പളമുള്ള എക്‌സിക്യൂട്ടീവുമാരില്‍ ഒരാളാണ്.

ട്വിറ്ററിന്റെ മികച്ച നിയമോപദേശകനായി കഴിഞ്ഞ വര്‍ഷം 17 മില്യണ്‍ ഡോളര്‍ സമ്പാദിച്ച ഗാഡെയെ ഒഴിവാക്കാനും മസ്‌ക് പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞയാഴ്ച ട്വിറ്ററിന്റെ ഭാവിയെക്കുറിച്ച് സഹപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ 48 കാരനായ ഗാഡെ പൊട്ടിക്കരഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടെസ്ല സിഇഒ ബോര്‍ഡ് പുനഃക്രമീകരിക്കുന്നതിനും എക്സിക്യൂട്ടീവ് ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനും വായ്പ നല്‍കുന്നവരെ സന്തോഷിപ്പിക്കാനായി ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ കൃത്യമായ ചെലവ് ചുരുക്കല്‍ വ്യക്തമല്ല. ട്വിറ്ററിന്റെ പൂര്‍ണ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നത് വരെ ജോലി വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് മസ്‌ക് തീരുമാനമെടുക്കില്ലെന്നാണ് റോയിട്ടേഴ്സില്‍ നിന്നുള്ള മറ്റൊരു റിപ്പോര്‍ട്ട്.

click me!