സെൻസർഷിപ്പ് ഇല്ലാത്ത സോഷ്യൽ മീഡിയ അനുഭവം; ട്രംപിന്റെ ട്രൂത്ത് സോഷ്യൽ ഇനി ​ഗൂ​ഗിൾ പ്ലേ സ്റ്റോറിലും

By Web Team  |  First Published Oct 13, 2022, 10:45 PM IST

ഗൂഗിൾ, ആപ്പിൾ സ്റ്റോറുകൾ ഇല്ലാതെ  ട്രൂത്ത് സോഷ്യൽ ഡൗൺലോഡ് ചെയ്യാൻ കഴിയില്ല.യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഗൂഗിളിന്റെ പ്ലേ സ്റ്റോർ വഴിയാണ്.


ദില്ലി: സെൻസർഷിപ്പ് ഇല്ലാത്ത സോഷ്യൽ മീഡിയ അനുഭവം വാ​ഗ്ദാനം ചെയ്ത് ട്രൂത്ത് സോഷ്യൽ വീണ്ടും എത്തി. ​ഗൂ​ഗിൾ പ്ലേ സ്റ്റോർ ആപ്പിന് അം​ഗീകാരം നൽകിയത് കഴിഞ്ഞ ദിവസമാണ്.  

2021 ജനുവരിയിൽ യുഎസ് കാപ്പിറ്റോൾ കലാപത്തിന് പിന്നാലെ  ട്വിറ്ററിലും ഫേസ്ബുക്കിലും മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് സ്വന്തം സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോം പുറത്തിറക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.  ഡൊണാൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ ആപ്പായി  ട്രൂത്ത് സോഷ്യൽ മാറിയത് അങ്ങനെയാണ്. ആൽഫബെറ്റ് ഇങ്കിന്റെ ഗൂഗിൾ - ഗൂഗിൾ പ്ലേ സ്റ്റോർ ഏറെ നാളുകൾക്ക് ശേഷമാണ്   ട്രൂത്ത് സോഷ്യലിന്റെ  വിതരണത്തിന് അനുമതി നൽകിയത്. ട്രൂത്ത് സോഷ്യൽ പ്രവർത്തിപ്പിക്കുന്ന ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ് (ടിഎംടിജി)  ഉടൻ തന്നെ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമാക്കുമെന്ന് ഗൂഗിൾ അറിയിച്ചു. ഗൂഗിളുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും എല്ലാ അമേരിക്കക്കാരിലേക്കും ട്രൂത്ത് സോഷ്യൽ എത്തിക്കാൻ സഹായിച്ചതിൽ തങ്ങൾ സന്തുഷ്ടരാണെന്നും ടിഎംടിജി മേധാവി ഡെവിൻ നൺസ് പറഞ്ഞു. 

Latest Videos

undefined

ഗൂഗിൾ, ആപ്പിൾ സ്റ്റോറുകൾ ഇല്ലാതെ  ട്രൂത്ത് സോഷ്യൽ ഡൗൺലോഡ് ചെയ്യാൻ കഴിയില്ല.യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഗൂഗിളിന്റെ പ്ലേ സ്റ്റോർ വഴിയാണ്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക്  സ്റ്റോറുകൾ വഴിയോ  വെബ്‌സൈറ്റിൽ നിന്നോ നേരിട്ട് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും. മുൻപ് പ്ലേ സ്റ്റോറിൽ നിന്ന് ​ഗൂ​ഗിൾ ബ്ലോക്ക് ചെയ്‌തപ്പോഴും ട്രൂത്ത് സോഷ്യൽ മറ്റ് മാർ​ഗങ്ങളിലൂടെ ഡൗൺലോഡ് ചെയ്യാൻ കഴിഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ യുഎസിലെ ആപ്പിൾ ആപ്പ് സ്റ്റോറിൽ ട്രൂത്ത് സോഷ്യൽ അവതരിപ്പിച്ചിരുന്നു. അന്ന് ആവശ്യമായ കണ്ടന്റ് മോഡറേഷൻ ഇല്ല എന്ന് ചൂണ്ടിക്കാണിച്ച് ഗൂഗിൾ പ്ലേ സ്റ്റോർ ഇതിന് അനുമതി നിഷേധിച്ചു. പ്ലേ സ്റ്റോർ പോളിസികൾ പാലിക്കുന്നില്ല എന്ന കാരണവും അന്ന് തടസമായിരുന്നു. ഗൂഗിളിന്റെ അംഗീകാരം സംബന്ധിച്ച വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് ആക്‌സിയോസ് ആണ്.

Read Also: "ദയവായി എന്റെ പെർഫ്യൂം വാങ്ങൂ, നിങ്ങള്‍ ഇത് വാങ്ങിയിട്ട് വേണം എനിക്ക് ട്വിറ്റർ വാങ്ങാന്‍" ; അപേക്ഷയുമായി മസ്ക്

click me!