40 മുതൽ 50 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ളതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്. ഒരാളെ കൊല്ലാൻ രണ്ടു മില്ലിഗ്രാം ഫന്‍റെനില്‍ മതിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം
ഇന്‍ഡോര്‍: ഇൻഡോറിൽ അനധികൃത ലബോറട്ടറിയിൽ നിന്ന് മാരകമായ മനുഷ്യനിർമിത മയക്കുമരുന്നുകൾ പിടിച്ചെടുത്തു. ഫന്‍റെനില്‍ എന്ന മയക്കു മരുന്നാണ് ലാബിൽ നിന്ന് പിടിച്ചെടുത്തത്. ഒമ്പതു കിലോഗ്രാം മയക്കുമരുന്നാണ് ലാബിൽ നിർമിച്ചതായി കണ്ടെത്തിയത്.
40 മുതൽ 50 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ളതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്. ഒരാളെ കൊല്ലാൻ രണ്ടു മില്ലിഗ്രാം ഫന്‍റെനില്‍ മതിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. റവന്യൂ ഇൻറലിജൻസ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
undefined
ഡി.ആർ.ഐ ഡിഫൻസ് റിസർച്ച് ആൻറ് ഡവലപ്പ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിലെ ഗവേഷകര്‍ ചേർന്നാണ് ലാബിൽ പരിശോധന നടത്തിയത്. രാസായുധ ആക്രമണങ്ങൾക്കും മറ്റും ഉപയോഗിച്ചാൽ നിരവധി പേരെ കൊന്നൊടുക്കാൻ സാധിക്കുന്ന മരുന്നാണിതെന്ന് അധികൃതർ പറഞ്ഞു.
കടുത്ത വേദന അനുഭവിക്കുന്ന രോഗികൾക്കും അനസ്തേഷ്യക്കുമെല്ലാം വളരെ കുറഞ്ഞ അളവിൽ ഫന്‍റെനില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ നിർമാണവും ഉപയോഗവും നിയന്ത്രിച്ചതാണ്. പ്രാദേശിക ബിസിനസുകാരനാണ് ലാബോറട്ടറി നടത്തുന്നത്. രസതന്ത്രത്തിൽ പി.എച്ച്.ഡിക്കാരനാണ് ഇയാൾ. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെയും മെക്സിക്കൻ സ്വദേശിയേയും അറസ്റ്റ് ചെയ്തു.