ക്രൗഡ്‌സ്ട്രൈക്കിന്‍റെ പാളിപ്പോയ അപ്ഡേറ്റ്; കണക്കുമായി മൈക്രോസോഫ്റ്റ്, 85 ലക്ഷം വിൻഡോസ് മെഷീനുകളെ ബാധിച്ചു

By Web Team  |  First Published Jul 21, 2024, 6:58 AM IST

മൈക്രോസോഫ്റ്റ് കണക്ക് പുറത്തുവിട്ടതോടെ ലോകത്തിലെ എറ്റവും കൂടുതൽ കന്പ്യൂട്ടറുകളുടെ ബാധിച്ച സാങ്കേതിക പ്രശ്നമാണ് കഴിഞ്ഞ ദിവസം ഉണ്ടായതെന്ന് ഉറപ്പായി.


ലോകത്തിലെ ഏറ്റവും കൂടുതല്‍ കമ്പ്യൂട്ടറുകളെ ബാധിച്ച ക്രൗഡ്സ്ട്രൈക്കിന്‍റെ പ്രശ്നബാധിത അപ്ഡേറ്റ് കാരണം 85 ലക്ഷം വിൻഡോസ് മെഷീനുകൾ പ്രവർത്തനരഹിതമായി എന്ന് മൈക്രോസോഫ്റ്റ്. ഈ കണക്കോടെ ലോകത്തിലെ എറ്റവും കൂടുതൽ കന്പ്യൂട്ടറുകളുടെ ബാധിച്ച സാങ്കേതിക പ്രശ്നമാണ് കഴിഞ്ഞ ദിവസം ഉണ്ടായതെന്ന് ഉറപ്പായി.

പക്ഷേ ലോകത്തുള്ള ആകെ മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങളുടെ കണക്കെടുത്താൽ ഒരു ശതമാനത്തിലും താഴെ കന്പ്യൂട്ടറുകൾ മാത്രമേ പ്രശ്നം നേരിട്ടുള്ളു എന്നാണ് കമ്പനി വിശദീകരണം. വിൻഡോസിന്‍റെയോ മൈക്രോസോഫ്റ്റിന്‍റെയോ ഭാഗത്തെ തെറ്റ് കൊണ്ടല്ല പ്രശ്നമുണ്ടായതെന്നും ക്രൗഡ്സ്ട്രൈക്കിന്‍റെ ഭാഗത്ത് നിന്നാണ് പിഴവുണ്ടായതെന്ന് മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്‍റ് ഡേവിഡ് വെസ്റ്റൺ വീണ്ടും വ്യക്തമാക്കി.

Latest Videos

undefined

അതേസമയം, പ്രതിസന്ധി മുതലെടുത്ത് സൈബർ ക്രിമിനലുകൾ വ്യാജ സഹായ വെബ്സൈറ്റുകളും സോഫ്റ്റ്‍വെയറുകളും പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെതിരെ ജാഗ്രത വേണമെന്ന് യുകെയിലും ഓസ്ട്രേലിയയിലെയും സർക്കാർ സൈബർ സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.

മാടപ്പള്ളി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; കോൺഗ്രസിൽ പൊട്ടിത്തെറി, രണ്ടു പാനലുകളായി ചേരിതിരിഞ്ഞ് മത്സരം

 

click me!