അടുത്ത സുഹൃത്തുകളുടെ ഗ്രൂപ്പ് ഉണ്ടാക്കിയ ശേഷം അവർക്കു മാത്രമായി നിങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും പങ്കുവയ്ക്കാൻ സാധിക്കും.
ന്യൂയോർക്ക്: ഇൻസ്റ്റഗ്രാം ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. ചിത്രങ്ങളും വിഡിയോകളും വേണ്ടപ്പെട്ടവരുടെ ഗ്രൂപ്പുകളിലേക്കു മാത്രം ഷെയർ ചെയ്യാനുള്ള പുതിയ ഫീച്ചർ ഇൻസ്റ്റഗ്രാം അവതരിപ്പിച്ചു. പുതുതായി ഉൾപ്പെടുത്തിയ "ക്ലോസ് ഫ്രണ്ട്സ്" ഓപ്ഷൻ ഉപയോഗിച്ചാണ് സംവിധാനം.
അടുത്ത സുഹൃത്തുകളുടെ ഗ്രൂപ്പ് ഉണ്ടാക്കിയ ശേഷം അവർക്കു മാത്രമായി നിങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും പങ്കുവയ്ക്കാൻ സാധിക്കും. പുതിയ ഫീച്ചർ ഇൻസ്റ്റഗ്രാമിലേക്ക് കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുമെന്നാണ് കരുതുന്നത്.