രാത്രി വെളിച്ചം നല്‍കാന്‍ കൃത്രിമ ചന്ദ്രനെ ഒരുക്കി ചൈന

By Web Team  |  First Published Oct 20, 2018, 5:34 PM IST

യഥാര്‍ഥ ചന്ദ്രനെക്കാള്‍ എട്ടിരട്ടി വെളിച്ചം ഇതിനു നല്‍കാനാകും. കൃത്രിമ ചന്ദ്രനെ 2022 ല്‍ വിക്ഷേപിക്കാനാകുമെന്നാണു പ്രതീക്ഷ. ചെങ്‌ദു നഗരത്തിന്റെ വര്‍ധിച്ചു വരുന്ന വൈദ്യുതിച്ചെലവിനു പരിഹാരമെന്ന നിലയില്‍ കൂടിയാണ്‌ ഈ വിക്ഷേപണമെന്ന്‌ വു ചുങ്‌ഫെങ്‌ പറഞ്ഞു


ബെയ്‌ജിങ്‌: തെരുവു വിളക്കുകള്‍ക്കു പകരം രാത്രി വെളിച്ചം നല്‍കാന്‍ കൃത്രിമ ചന്ദ്രനെ  വിക്ഷേപിക്കുമെന്ന്  ചൈന. 2020 മുതല്‍ തെരുവു വിളക്കുകള്‍ക്കു പകരം ഈ ചന്ദ്രന്‍ വെളിച്ചം തരുമെന്നാണ്‌ ടിയാന്‍ ഫു ന്യൂ അരീന സയന്‍സ്‌ സൊസൈറ്റിയുടെ തലവന്‍ വു ചുങ്‌ഫെങിന്‍റെ അവകാശവാദം. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുയാന്‍ പ്രവിശ്യയിലെ ചെങ്‌ദു നഗരത്തിനാണു കൃത്രിമ ചന്ദ്രന്‍റെ പ്രയോജനം ലഭിക്കുക. 

യഥാര്‍ഥ ചന്ദ്രനെക്കാള്‍ എട്ടിരട്ടി വെളിച്ചം ഇതിനു നല്‍കാനാകും. കൃത്രിമ ചന്ദ്രനെ 2022 ല്‍ വിക്ഷേപിക്കാനാകുമെന്നാണു പ്രതീക്ഷ. ചെങ്‌ദു നഗരത്തിന്റെ വര്‍ധിച്ചു വരുന്ന വൈദ്യുതിച്ചെലവിനു പരിഹാരമെന്ന നിലയില്‍ കൂടിയാണ്‌ ഈ വിക്ഷേപണമെന്ന്‌ വു ചുങ്‌ഫെങ്‌ പറഞ്ഞു. പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ തെരച്ചിലിന്‌ കൃത്രിമ ചന്ദ്രന്റെ വെളിച്ചം തെരച്ചിലിന്‌  ഉപയോഗിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Latest Videos

undefined

തൊണ്ണൂറുകളില്‍ റഷ്യന്‍ ശാസ്‌ത്രജ്‌ഞന്‍മാര്‍ ബഹിരാകാശത്ത്‌ കൂറ്റന്‍ കണ്ണാടികള്‍ സ്‌ഥാപിച്ച്‌ രാത്രിയില്‍ സൂര്യ പ്രകാശം പ്രതിഫലിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. ബാനര്‍ എന്നായിരുന്നു പരീക്ഷണ ദൗത്യത്തിനു പേരിട്ടത്‌. 

ഹാര്‍ബിന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി, ചൈന എയ്‌റോസ്‌പേസ്‌ സയന്‍സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രി കോര്‍പറേഷന്‍ എന്നിവരും ടിയാന്‍ ഫു ന്യൂ അരീന സയന്‍സ്‌ സൊസൈറ്റിക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്‌.

click me!