ചന്ദ്രയാന്‍ 2ന്‍റെ വിക്ഷേപണം മൂന്നാം തവണയും ഇന്ത്യ മാറ്റിവച്ചു

By Web Team  |  First Published Aug 4, 2018, 6:37 PM IST

 ചന്ദ്രയാന്‍-1ന്‍റെ പിന്‍ഗാമിയായുള്ള പദ്ധതിയുടെ വിക്ഷേപണം അടുത്ത വര്‍ഷത്തേക്കാണ് മാറ്റിവെച്ചത്. ഈ വര്‍ഷം ഏപ്രിലില്‍ വിക്ഷേപണം നടത്തുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് ഒക്ടോബറിലേക്ക് നീട്ടുകയായിരുന്നു. 


ദില്ലി: ചന്ദ്രയാന്‍ 2ന്‍റെ  വിക്ഷേപണം മൂന്നാം തവണയും ഇന്ത്യ മാറ്റിവച്ചു. ചാന്ദ്രപര്യവേഷണ പദ്ധതിയായ ചന്ദ്രയാന്‍-1ന്‍റെ പിന്‍ഗാമിയായുള്ള പദ്ധതിയുടെ വിക്ഷേപണം അടുത്ത വര്‍ഷത്തേക്കാണ് മാറ്റിവെച്ചത്. ഈ വര്‍ഷം ഏപ്രിലില്‍ വിക്ഷേപണം നടത്തുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് ഒക്ടോബറിലേക്ക് നീട്ടുകയായിരുന്നു. ഇപ്പോള്‍ വിക്ഷേപണം അടുത്ത വര്‍ഷമായിരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചന്ദ്രയാന്‍-2 ദൗത്യത്തിലെ ചില സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇനിയും സമയം വേണ്ടതിനാലാണ് വിക്ഷേപണം നീട്ടിവെച്ചത്. ഇന്ത്യന്‍ പദ്ധതി വൈകിയതോടെ ചന്ദ്രപര്യവേഷണ ദൗത്യവുമായി ഇസ്രായേലില്‍ നിന്നുള്ള  പേടകം ഈ വര്‍ഷം ഡിസംബറില്‍ കുതിക്കും. അമേരിക്കയുടെ ഫാല്‍ക്കണ്‍-9 റോക്കറ്റ് ഉപയോഗിച്ചാണ് പേടകം ചന്ദ്രന്‍ ലക്ഷ്യമാക്കി കുതിക്കുക. ഈ പേടകം അടുത്ത വര്‍ഷം ഫെബ്രുവരി 13ന് ചന്ദ്രനിലെത്തുമെന്നാണ് കണക്കുകൂട്ടലുകള്‍.

Latest Videos

undefined

ചന്ദ്രയാന്‍റെ രണ്ടാംഘട്ടത്തിന്‍റെ ഭാഗമായി ചന്ദ്രോപരിതല പഠനത്തിനാണു 800 കോടി രൂപ ചെലവില്‍ നിരീക്ഷണ പേടകം അയയ്ക്കുന്നത്. ചന്ദ്രനിലെ മണ്ണിന്‍റെ പ്രത്യേകതകള്‍ പഠിക്കുന്നതിനാണു രണ്ടാം ദൗത്യം ഊന്നല്‍ നല്‍കിയിരിക്കുന്നത്. 2008 ലാണ് ഐഎസ്ആര്‍ഒ ചന്ദ്രയാന്‍1 വിക്ഷേപിച്ചത്. നേരത്തെ ചന്ദ്രന്‍റെ ഉപരിതലത്തിലെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ വളെ കൃത്യമായി പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാന്ദ്രയാന്‍ ഒന്ന് വിക്ഷേപിച്ചത്. 

ഇന്ത്യയുടെ ചാന്ദ്രപേടകവും റഷ്യയുടെ ഒരു ലാന്‍റ് റോവറും അടങ്ങുന്നതാണ് ചാന്ദ്രയാന്‍ 2. ചന്ദ്രന് മുകളില്‍ സഞ്ചാര പഥത്തില്‍ പേടകം എത്തിയതിന് ശേഷം റോവര്‍ ഉള്‍ക്കൊള്ളുന്ന ലാന്‍റര്‍ പേടകത്തില്‍ നിന്ന് വേര്‍പ്പെടുകയും ചന്ദ്രന്‍റെ ഉപരിതലത്തില്‍ ഇറങ്ങുകയും ചെയ്യും.

click me!