കോഫീ ഷോപ്പ് ശൃംഖലയുടെ നെറ്റ്‌വർക്ക് ഹാക്ക് ചെയ്ത പതിനേഴുകാരനെതിരെ കേസെടുത്ത് മുംബൈ ക്രൈം ബ്രാഞ്ച്

By Web Team  |  First Published Dec 1, 2020, 4:52 PM IST

സ്നേഹിതരെ  തന്റെ ഹാക്കിങ് സിദ്ധി ബോധ്യപ്പെടുത്താൻ വേണ്ടി മാത്രമാണ് താൻ ഇങ്ങനെ പ്രവർത്തിച്ചത് എന്നായിരുന്നു വിദ്യാർത്ഥി പൊലീസിന് നൽകിയ വിശദീകരണം. 


മുംബൈ : മുംബൈയിലെ അറിയപ്പെടുന്ന ഒരു കോഫിഷോപ്പ് ശൃംഖലയുടെ കമ്പ്യൂട്ടർ നെറ്റ്‌വർക്ക് ഹാക്ക് ചെയ്തു കയറി, തന്റെ സുഹൃത്തിന്റെ ഗിഫ്റ്റ് കാർഡ് റീചാർജ് ചെയ്ത പതിനേഴുകാരനെതിരെ കേസെടുത്ത്  മുംബൈ ക്രൈം ബ്രാഞ്ചിന്റെ സൈബർ വിഭാഗം. പഠനത്തിൽ ഏറെ മിടുക്കനായ ഈ സിഎ വിദ്യാർത്ഥി വെറുതെ ഒരു രസത്തിന് വേണ്ടിയാണ് താൻ അങ്ങനെ ചെയ്തതെന്ന് പൊലീസിനോട് പറഞ്ഞു. 

കോഫീ ഷോപ്പ് ശൃംഖലയുടെ പരാതിപ്രകാരം ഐടി ആക്ട് ചുമത്തി കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഈ പതിനേഴുകാരനാണ് പ്രസ്തുത കൃത്യം നിർവഹിച്ചത് എന്ന് കണ്ടെത്തിയത്. സ്നേഹിതരെ  തന്റെ ഹാക്കിങ് സിദ്ധി ബോധ്യപ്പെടുത്താൻ വേണ്ടി മാത്രമാണ് താൻ ഇങ്ങനെ പ്രവർത്തിച്ചത് എന്നായിരുന്നു വിദ്യാർത്ഥി പൊലീസിന് നൽകിയ വിശദീകരണം. യൂട്യൂബിൽ കണ്ട ഹാക്കിങ് വീഡിയോകളാണ് തന്നെ ഈ കൃത്യത്തിനു പ്രേരിപ്പിച്ചത് എന്നും പതിനേഴുകാരൻ മൊഴി നൽകി.

Latest Videos

പൊലീസ് അറസ്റ്റു ചെയ്ത് ജുവനൈൽ ബോർഡിന് മുൻപാകെ ഹാജരാക്കിയ വിദ്യാർത്ഥിയെ ബോർഡ് നല്ല നടപ്പിന് വിധിച്ചു. രണ്ടു വർഷക്കാലം ഒരു എൻജിഒയുടെ കൗൺസലിംഗിനും വിദ്യാർത്ഥിക്ക് വിധേയനാകേണ്ടിവരും. 
 

click me!