അങ്ങനെയാണ് ചൊവ്വയ്ക്ക് രണ്ട് ചന്ദ്രന്‍മാരെ കിട്ടിയത്; ശ്രദ്ധേയമായി പുതിയ പഠനം

By Web Team  |  First Published Dec 2, 2024, 10:19 AM IST

ഫോബോസ്, ഡീമോസ് എന്നീ രണ്ട് ചന്ദ്രന്‍മാരാണ് ചൊവ്വയ്ക്കുള്ളത്, ഇവയുടെ ഉത്പത്തിയെ കുറിച്ച് പല സിദ്ധാന്തങ്ങളും നിലവിലുണ്ട് 


മനുഷ്യന്‍റെ ഭാവി വാസസ്ഥലമായി കണക്കാക്കുന്ന ചൊവ്വയ്‌ക്ക് രണ്ട് ഉപഗ്രഹങ്ങളാണുള്ളത്. ഫോബോസ്, ഡീമോസ് എന്നിങ്ങനെയാണ് ഈ ചൊവ്വാ ചന്ദ്രന്‍മാരുടെ പേരുകള്‍. എങ്ങനെയായിരിക്കാം ചൊവ്വ ഗ്രഹത്തിന് രണ്ട് ചന്ദ്രന്‍മാരെ കിട്ടിയത്. പുതിയ പഠനം പറയുന്നത് ഒരു ഛിന്നഗ്രഹത്തെ ചൊവ്വ പിടിച്ചെടുത്തതില്‍ നിന്നാണ് രണ്ട് ഉപഗ്രഹങ്ങളും പിറവി കൊണ്ടത് എന്നാണ്. ഡർഹാം യൂണിവേഴ്‌സിറ്റിയിലെ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചുള്ള സിമുലേഷന്‍ പഠനമാണ് ഈ നിഗമനത്തിലേക്ക് എത്തിച്ചത്. 

അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനായ അസഫ് ഹാള്‍ 1877ലാണ് ചൊവ്വയുടെ സ്വാഭാവിക ഉപഗ്രഹങ്ങളായ ഫോബോസിനെയും ഡീമോസിനെയും കണ്ടെത്തിയത്. ഗ്രീക്ക് പുരാണത്തിലെ കഥാപാത്രങ്ങളായ ഫോബോസ്, ഡീമോസ് എന്നിവയുടെ നാമങ്ങള്‍ ഉപഗ്രഹങ്ങള്‍ക്ക് ഹാള്‍ നല്‍കുകയായിരുന്നു. ഇവയുടെ ഉല്‍പത്തിയെ കുറിച്ച് പുതിയൊരു പഠനം ശ്രദ്ധയാകര്‍ഷിക്കുകയാണ്. ചൊവ്വയുടെ സമീപത്ത് കൂടെ കടന്നുപോയ ഒരു ഛിന്നഗ്രഹത്തെ ചുവന്ന ഗ്രഹം ഗുരുത്വബലത്താല്‍ വലിച്ചെടുത്തിരിക്കാം, പെടുന്നനെയുണ്ടായ ആകര്‍ഷണത്തില്‍ ഛിന്നഗ്രഹം തകര്‍ന്ന് കാലക്രമേണ ഫോബോസ്, ഡീമോസ് എന്നീ ഉപഗ്രഹങ്ങള്‍ രൂപപ്പെട്ടിരിക്കാം എന്നുമാണ് പുതിയ തിയറി. ഇത് സംബന്ധിച്ചുള്ള പഠനം നവംബര്‍ 20ന് സയന്‍സ്‌ ഡയറക്‌ട് പ്രസിദ്ധീകരിച്ചു. 

Latest Videos

undefined

Read more: നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലെ പൊട്ടിത്തെറി; കത്തിയമര്‍ന്നത് ഏറ്റവും ചെറിയ ഛിന്നഗ്രഹം- പഠനം

സൗരയൂഥത്തിലെ കുഞ്ഞന്‍ സ്വാഭാവിക ഉപഗ്രഹങ്ങളില്‍ രണ്ടെണ്ണമാണ് ചൊവ്വയുടെ ഫോബോസും ഡീമോസും. ഇവയുടെ ആകൃതി തന്നെ ഭൂമിയുടെ ചന്ദ്രനില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഭൂമിയിലെ നിന്ന് ചന്ദ്രനെ വീക്ഷിക്കുമ്പോഴുണ്ടാകുന്ന കാഴ്‌ചാനുഭവത്തില്‍ നിന്നും വളരെ വ്യത്യസ്തമാണ് ചൊവ്വയുടെ ഉപരിതലത്തിൽ ഫോബോസും ഡീമോസും കാണപ്പെടുന്നത്. ഫോബോസ് പടിഞ്ഞാറ് ഉദിക്കുകയും കിഴക്ക് അസ്തമിക്കുകയും ചെയ്യുന്നു. അതേസമയം ഡീമോസിന്‍റെ പരിക്രമണമാണെങ്കിൽ ചൊവ്വയുടെ ഭ്രമണത്തിൽ നിന്നും അല്‍പം മാത്രം വ്യത്യാസമുള്ളതും വളരെ പതുക്കെ കിഴക്ക് നിന്ന് ഉദിക്കുന്നതുമാണ്. 

Read more: ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍: ഒരേസമയം എത്ര ബഹിരാകാശ സഞ്ചാരികള്‍ക്ക് താമസിക്കാം? വിശദീകരിച്ച് ഐഎസ്ആര്‍ഒ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!