104 മിനിറ്റാണ് ആകെ ഗ്രഹണസമയം. പൂർണഗ്രഹണങ്ങൾ സാധാരണ നൂറ് മിനിറ്റിലേറെ നീണ്ടു നിൽക്കാറില്ല.
തിരുവനന്തപുരം: നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമായി. രാത്രി 11.52 മുതൽ പുലർച്ചെ 3.50 വരെ നീണ്ടു നിന്ന പൂർണചന്ദ്രഗ്രഹണം സമയദൈർഘ്യത്തിൽ പുതിയ റെക്കോർഡുമിട്ട്. 104 മിനിറ്റാണ് ആകെ ഗ്രഹണസമയം. പൂർണഗ്രഹണങ്ങൾ സാധാരണ നൂറ് മിനിറ്റിലേറെ നീണ്ടു നിൽക്കാറില്ല. എന്നാൽ ഇത്തവണ ഒരു മണിക്കൂർ 42 മിനിറ്റ് 57 സെക്കന്റ് സമയം ചന്ദ്രൻ ഭൂമിയുടെ പൂർണ നിഴലിലായി.
രാത്രി ഒരു മണിമുതലാണ് ഇന്ത്യയിൽ പൂർണഗ്രഹണം തുടങ്ങിയതെങ്കിലും 10.42 ഓടു കൂടി തന്നെ ഭാഗിക ഗ്രഹണം തുടങ്ങി. ഇത് രാവിലെ അഞ്ച് മണിവരെ തുടരുകയും ചെയ്യും. ഈ സമയം തിളക്കം കുറഞ്ഞ രീതിയിലാകും ചന്ദ്രനെ കാണാൻ കഴിയുക. എന്നാൽ ചുവന്ന ചന്ദ്രനെ കാണുക പൂർണഗ്രഹണം നടക്കുന്ന ഒരു മണിക്കൂറും നാൽപ്പത്തിമൂന്ന് മിനിറ്റുലുമായിരിക്കും.
undefined
സൂര്യഗ്രഹണത്തെപ്പോലെ ഹാനികരമായ രശ്മികൾ ഇല്ലാത്തതിനാൽ നഗ്നനേത്രം കൊണ്ടുതന്നെ ചന്ദ്രനെ നോക്കാവുന്നതാണ്. നൂറ്റാണ്ടിലെ , പതിനേഴാമത്തെ പൂർണ്ണ ഗ്രഹണമാണിത് .രണ്ടായിരത്തി പതിനെട്ടിലെ രണ്ടാമത്തേതും , ജനുവരിയിലായിരുന്നു ആദ്യ ഗ്രഹണം , ചന്ദ്രൻ ഏറ്റവും അടുത്തെത്തിയ ഗ്രഹണമായിരുന്നു അന്നത്തേത്. എന്നാൽ ഇത്തവണ ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലത്തിൽ നിൽക്കുന്പോഴാണ് ഗ്രഹണം നടന്നത്. അതിനാൽ തന്നെ വലിപ്പം കുറഞ്ഞ ചുവപ്പ് ചന്ദ്രനെയാണ് ഇക്കുറി കാണാനായത്.
ഗ്രഹണ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജിലൂടെ തത്സമയം കാണാം