ഉൽസവ സീസണിൽ ഏറ്റവും കൂടുതലാളുകള്‍ സന്ദർശിച്ച് ഇടപാട് നടത്തിയ ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് എന്ന നേട്ടവുമായി ആമസോൺ. ഇൻ

By Web Team  |  First Published Nov 10, 2018, 10:19 AM IST

രാജ്യത്തെ ഏറ്റവും വലിയ ഇന്‍റര്‍നെറ്റ് ഷോപ്പിംഗ് മേളയായി ആമസോൺ.ഇൻ സംഘടിപ്പിച്ച ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2018. ഒക്ടോബർ 10-15, ഒക്ടോബർ 24 - 2 8, നവംബർ 2 -5 എന്നീ ദിവസങ്ങളിലായി സംഘടിപ്പിച്ച  ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഏറ്റവും കൂടുതൽ പേർ സന്ദർശിച്ച വെബ്സൈറ്റ് , ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്ന ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് എന്ന നേട്ടങ്ങൾ ആമസോൺ.ഇൻ കരസ്ഥമാക്കി.


ബംഗലൂരു: രാജ്യത്തെ ഏറ്റവും വലിയ ഇന്‍റര്‍നെറ്റ് ഷോപ്പിംഗ് മേളയായി ആമസോൺ.ഇൻ സംഘടിപ്പിച്ച ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2018. ഒക്ടോബർ 10-15, ഒക്ടോബർ 24 - 2 8, നവംബർ 2 -5 എന്നീ ദിവസങ്ങളിലായി സംഘടിപ്പിച്ച  ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഏറ്റവും കൂടുതൽ പേർ സന്ദർശിച്ച വെബ്സൈറ്റ് , ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്ന ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് എന്ന നേട്ടങ്ങൾ ആമസോൺ.ഇൻ കരസ്ഥമാക്കി.

രാജ്യത്തെ ആകെ ഓൺലൈൻ ഉപഭോക്താക്കളുടെ പകുതിയോളം പേർ ആമസോൺ.ഇൻ സന്ദർശിച്ചു.  ചെറുകിട പട്ടണങ്ങളിൽ നിന്നുള്ളവരാണ് 89 ശതമാനം വരുന്ന പുതിയ ഉപഭോക്താക്കൾ. എഴുപതിനായിരത്തോളം ചെറുകിട, ഇടത്തരം ബിസിനസ് സ്ഥാപനങ്ങൾക്ക് ചുരുങ്ങിയത് ഒരു ഓർഡറെങ്കിലും ലഭിച്ചു. പുതിയ പ്രൈം അംഗത്വങ്ങളുടെ എണ്ണത്തിൽ രണ്ട് മടങ്ങ് വർദ്ധനവ് ഉണ്ടായെന്നും ആമസോൺ ഇന്ത്യ എസ്‍വിപി & കൺട്രിഹെഡ് അമിത് അഗർവാൾ പറഞ്ഞു

Latest Videos

undefined

ഹിന്ദി വൈബ് സൈറ്റ് വികസിപ്പിച്ചതും ആദ്യത്തെ പർച്ചേസിംഗിന് സൗജന്യ ഷിപ്പിംഗ് നൽകിയതും വിൽപന കൂടാനിടയായി. പുതിയതായി ഹിന്ദി വൈബ് സൈറ്റ് സന്ദർശിച്ചവരുടെ എണ്ണത്തിൽ രണ്ട് മടങ്ങ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. സേവനമെത്തിക്കാൻ സാധിക്കുന്ന ആകെ പിൻകോ‍ഡുകളിൽ 99.3 ശതമാനത്തിൽ നിന്നും ഓർഡറുകൾ ലഭിച്ചു. കഴിഞ്ഞ തവണ സംഘടിപ്പിച്ച ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങിയവരിൽ 81 ശതമാനം പേരും ഇത്തവണയും ഉൽപ്പന്നങ്ങൾ വാങ്ങി എന്നത് മറ്റൊരു പ്രത്യേകതയാണ്. വിദൂരമായ പ്രദേശങ്ങളായ ഹിമാചൽ പ്രദേശിലെ സോളൻ, ഹരിയാനയിലെ പിൻജോർ, പശ്ചിമ ബംഗാളിലെ മാൾഡ, ആൻഡമാനിലെ ഹാവ്‍ലോക്ക്, കേരളത്തിലെ മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളിൽ പോലും ഉൽപ്പന്നങ്ങൾ എത്തിച്ചു. വിൽപ്പന ഏറ്റവും കൂടിയ ദിവസങ്ങളിൽ 300 ഫ്ലൈറ്റുകളിൽ പെട്ടെന്ന് ഉൽപ്പന്നങ്ങൾ വിതരണം ചെയ്തു.

പ്രൈം മെംബർഷിപ്പ് എടുക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. 340 പട്ടണങ്ങളിൽ നിന്നുള്ളവരെ പ്രൈം അംഗങ്ങളായി ചേർക്കാൻ സാധിച്ചു. വടക്ക് കാശ്മീരിലെ ലേയും ദക്ഷിണേന്ത്യയിൽ നിന്ന് കന്യാകുമാരിയും ഇതിൽ ഉൾപ്പെടുന്നു. പ്രൈം മ്യൂസിക്കിന്  ഏറ്റവും കൂടുതൽ ശ്രോദ്ധാക്കളെത്തിയതും ഇക്കാലയളവിലാണ്. ഡെബിറ്റ് കാർഡ് ഇഎംഐ, ആമസോൺ പേ ഇഎംഐ, ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്, ആമസോൺ പേ കൂപ്പണുകൾ എന്നീ പുതിയ പേയ്‍മെന്റ് സംവിധാനങ്ങളും ഇത്തവണ ആമസോൺ.ഇൻ അവതരിപ്പിച്ചു. നോ കോസ്റ്റ് ഇഎംഐ, കാഷ്ബാക്ക് ഓഫറുകൾ എന്നിവയും ഉപഭോക്താക്കൾക്കായി നൽകി.

മറ്റുള്ള സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദിനങ്ങളിലെ വിൽപനയിൽ 20 മടങ്ങാണ് വർദ്ധന. ഫയർ ടിവി സ്റ്റിക്കിന്റെ വില്പനയിൽ 2.6 മടങ്ങും കിൻഡിൽ ഡിവൈസുകളുടെ വിൽപനയിൽ 9 മടങ്ങും വർദ്ധനയുണ്ടായി.  കിൻഡിൽ ഇ ബുക്ക്സിൽ 8 മടങ്ങ് അധികം വിൽപനയുണ്ടായി. ആമസോൺ ലോഞ്ച് പാഡിൽ വളർച്ച 8 മടങ്ങാണ്. 

സ്മാർട്ട് ഫോണുകളുടെ വിൽപനയിലും വൻ വർദ്ധന രേഖപ്പെടുത്തി. വൺ പ്ലസ്, ഷവോമി എന്നിവയാണ് ഏറ്റവും കൂടുതൽ വിറ്റുപോയത്. ഫാഷൻ ഉൽപ്പന്നങ്ങളുടെ വിൽപനയിൽ കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 100 ശതമാനമാണ് വർദ്ധന. ടെലിവിഷനുകളിൽ ഷവോമി, ബിപിഎൽ, സാന്യോ എന്നിവയാണ് ഏററവും കൂടുതൽ വിറ്റ് പോയത്. ഡിഎസ്എൽആർ ക്യാമറ, ഹെഡ്ഫോൺ, സ്പീക്കറുകൾ എന്നിവക്കും ധാരാളം ആവശ്യക്കാരുണ്ടായി. 

ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സമയത്ത് ഓരോ രണ്ട് സെക്കന്റുകൾ കൂടുമ്പോഴും ഒരോ ഫ്ലാഷ് ഡിവൈസുകള്‍ എന്ന കണക്കിനാണ് വിറ്റ് പോയിരുന്നത്. എൽജി, ബോഷ്, സാംസംഗ്, വേൾപൂൾ തുടങ്ങിയ കമ്പനികളുടെ വലിയ ഗൃഹോപകരണങ്ങളും വിൽപന നടത്തി. ഇതിൽ 50 ശതമാനത്തിലധികം ഉൽപ്പന്നങ്ങളും വാങ്ങിയത് ടയർ 2, 3 പട്ടണങ്ങളിലുള്ളവരാണ്. അടുക്കള ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവയുടെ വിൽപനയിൽ മൂന്ന് മടങ്ങ് വർദ്ധന ഉണ്ടായി. എയർ പ്യൂരിഫയറിന്റെ വിൽപനയിൽ മൂന്ന് മടങ്ങും കാർ പ്യൂരിഫയറിന്റെ വിൽപനയിൽ 5.5 മടങ്ങും വർദ്ധനയുണ്ടായി. ഫർണീച്ചർ വിൽപന 3 മടങ്ങാണ് കൂടിയത്.

ഫിറ്റ്നസ് ഉപകരണങ്ങളുടെ വിൽപന മൂന്ന് മടങ്ങും കൂടി. സുഗന്ധ വ്യഞ്ജനങ്ങളുടെ വിൽപന പത്ത് മടങ്ങാണ് വർദ്ധിച്ചത്. സൗന്ധര്യവർദ്ധക ഉൽപ്പന്നങ്ങളിൽ നാല് മടങ്ങാണ് വർദ്ധന. ഗ്രോസറി ഉൽപ്പന്നങ്ങളുടെ വിൽപന മൂന്ന് മടങ്ങും പേഴ്സണൽ കെയർ ഉൽപ്പന്നങ്ങളുടെ വിൽപന 4 മടങ്ങും ഉയർന്നു. കുട്ടികളുടെ ഉൽപ്പന്നങ്ങളിൽ മൂന്ന് മടങ്ങും അധിക വിൽപന നടന്നു.
 

click me!