എന്തു ചോദിച്ചാലും ഉത്തരം തരുന്ന, കാര്യങ്ങള്‍ പറഞ്ഞ് ഓര്‍മപ്പെടുത്തുന്ന സെന്‍ബോ എന്ന റോബോട്ടുമായി പ്രമുഖ ഇലക്ട്രോണിക് കമ്പനി എസ്യൂസ്. ലോകത്തിലെ ഏറ്റവും വലിയ റോബോട്ടിക്ക് ഷോ ആയ കംപ്യൂട്ടെക്‌സ് 2016-ല്‍ ആണ് എസ്യൂസില്‍നിന്നുള്ള പുതിയ അവതാരം. കാഴ്ചയില്‍ ഏതാണ്ട് ഐമാക് ജി4നു സമാനമാണ് സെന്‍ബോയുടെ രൂപം. ഏകദേശം 43,000 രൂപ വിലവരുന്ന ഈ റോബോട്ട് എന്നു വിപണിയിലെത്തുമെന്ന് അറിവായിട്ടില്ല.
undefined
ചെറിയ സ്‌ക്രീനും വലിയ ശരീരവുമാണെന്നുമാത്രം. ചക്രങ്ങളിലൂടെ സ്വയം നീങ്ങുകയും ചെയ്യും. അലക്‌സ, സിരി എന്നിവപോലെയാണ് പ്രവര്‍ത്തനം. ചോദ്യങ്ങള്‍ ചോദിക്കാം, തമാശകള്‍ പറയാന്‍ ആവശ്യപ്പെടാം, പിന്നാലെ നടക്കാന്‍ പറയാം- എല്ലാം സെന്‍ബോ ചെയ്തുകൊള്ളും. ദിവസേന ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം അവന്‍ ഓര്‍മപ്പെടുത്തും.
കുട്ടികള്‍ക്ക് കളിക്കൂട്ടുകാരനുമാവും സെന്‍ബോ. അവര്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കുകയോ പാട്ടുപാടിക്കൊടുക്കുകയോ ചെയ്യും. വേണമെങ്കില്‍ അല്പം ഡാന്‍സും വഴങ്ങും. ഇന്റെല്‍ പ്രോസസര്‍, ട്രാക്കിംഗ് കാമറകള്‍, ടച്ച് സ്‌ക്രീന്‍ എന്നിവ സെന്‍ബോയില്‍ ഉണ്ട്. വൈ-ഫൈ, ഇന്റര്‍നെറ്റ് കണക്ടിവിറ്റി എന്നിവയോടെ വീട്ടിലെ വിവിധ ഉപകരണങ്ങളെ നിയന്ത്രിക്കാനും ഇതിനു കഴിയും.