മാക്ബുക്ക് പ്രോയ്ക്ക് വലിയ വില നല്‍കേണ്ടി വരും

By Web Desk  |  First Published Nov 1, 2016, 11:07 AM IST

ഇത് പരിഷ്കരിച്ച് 2016 ഏപ്രിലില്‍ എത്തിയപ്പോള്‍ വില 1,06900 രൂപയായി. ഇപ്പോള്‍ മാക്ബുക്ക് പ്രോ ആപ്പിള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ ഇതിന്‍റെ ബേസിക്ക് വെരിയെന്‍റിന് ഇന്ത്യയില്‍ 112,900 രൂപ വരും എന്നാണ് മാഷബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് 6000 രൂപയുടെ വര്‍ദ്ധനവ്. ഇതോടൊപ്പം ടോപ്പ് എന്‍റ് വെരിയെന്‍റിന് 139,900രൂപയായിരിക്കും വില എന്നാണ് റിപ്പോര്‍ട്ട്. മുന്‍ പതിപ്പില്‍ ഈ മോഡലിന് വില  129,900 രൂപയായിരുന്നു. അതായത് 10000 രൂപയുടെ വര്‍ദ്ധനവ്.

ലാപ് ടോപ്പ് സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്ന മൾട്ടി ടച്ച് ബാറാണ് മാക് ബുക് പ്രോയിലെ സവിശേഷത. ഫങ്ങ്ഷണല്‍ കീകള്‍ക്ക് പകരം ഒ.എൽ.ഇ.ഡി സ്​ട്രിപ്പുമായി പുതിയ​ വ്യത്​സ്​തമാണ് ​ മാക്​ ബുക്​ പ്രോ എത്തിയിരിക്കുന്നത്​. ടച്ച്​ സ്​ക്രീൻ ആയാണ്​ പുതിയ സ്​ട്രിപ്പ്​ പ്രവർത്തിക്കുക. രണ്ടാ​മത്തെ സ്​ക്രീനായാണ്​ കീബോർഡിലെ സ്​ട്രിപ്പ്​ പ്രവർത്തിക്കുക എന്നും​ സൂചനകളുണ്ട്​.
 
നാവിഗേഷൻ ബട്ടണുകൾ മുതൽ ഇമോജികൾ വരെ ഇതിൽ ലഭ്യമാകും. സ്​ക്രീനിലെ ദൃശ്യങ്ങൾക്കനുസരിച്ച്​ സ്ട്രിപ്പിന്‍റെ ധർമ്മം മാറികൊണ്ടിരിക്കും. ചുരുക്കത്തിൽ ഈ സ്​ട്രിപ്പ്​ ഉ​പയോഗിച്ചുകൊണ്ടും മാക്​ ബുക്​ ​പ്രോയെ നിയന്ത്രിക്കാം
.
പൂർണ്ണമായും ​മെറ്റാലിക്​ ബോഡിയിലാണ്​ പുതിയ മാക്​ ബുക്​ പ്രോ വിപണിയിലെത്തുന്നത്​.13,15 ഇഞ്ച്​ സ്​ക്രീൻ സൈസുകളിൽ മാക്​ ബുക്​ പ്രോ ലഭ്യമാണ്​. മൂന്നു മോഡലുകളാണ്​  കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്​. 13 ഇഞ്ച്​ സ്​ക്രീൻ സൈസോടുകൂടിയ ആദ്യ മോഡലിൽ ആപ്പിളിന്‍റെ പുതിയ സ്​ട്രിപ്പ്​ സംവിധാനമുണ്ടാകില്ല. 
 

Latest Videos

click me!