സന്‍ഫ്രാന്‍സിസ്കോ: ലോകത്ത് ഐഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 100 കോടി കവിഞ്ഞു, 9 കൊല്ലത്തിനിടയിലാണ് ആപ്പിള്‍ കമ്പനി ലോകത്ത് ആകമാനം 100 കോടി ഐഫോണുകള്‍ വിറ്റത്. ആപ്പിള്‍ സിഇഒ ടിം കുക്കാണ് ആപ്പിള്‍ ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ കൂടി ആപ്പിള്‍ ചരിത്രത്തിലെ ഈ നാഴികകല്ല് വെളിപ്പെടുത്തിയത്.
പ്രധാനപ്പെട്ടതും വ്യത്യസ്തവും അതേസമയം വിജയകരവുമായ ഉത്പന്നമാണ് ഐഫോണ്‍, ദിവസവും ജീവിതത്തിലെ ഒഴിവാക്കാന്‍ സാധിക്കാത്ത ഘടകമായി ആപ്പിള്‍ ഫോണുകൾ ലോകത്തിന്‍റെ വിവിധ ഭാഗത്തുള്ള വലിയോരു വിഭാഗം ജനങ്ങള്‍ക്ക് മാറിയിരിക്കുകയാണെന്ന് ടിം കുക്ക് സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
undefined
2015 ന്‍റെ അന്ത്യപാദത്തിലും, 2016 ന്‍റെ തുടക്കത്തിലും ആപ്പിളിന്‍റെ ഐഫോണ്‍ വില്‍പ്പനയില്‍ 15 ശതമാനം വിൽപ്പനയിൽ ഇടിവുണ്ടായിരുന്നെങ്കിലും 9 വര്‍ഷത്തിനുള്ളിൽ 1 ബില്യണെന്ന് മാന്ത്രികസംഖ്യയാണ് കമ്പനി എത്തിപ്പിടിച്ചത്. ആപ്പിൾ വിപണിയിലിറക്കിയ ഐഫോൺ എസ്ഇയുടെ വിൽപ്പന വിജയവും ടിം കുക്ക് പരാമർശിച്ചു. മാത്രമല്ല ഇന്ത്യൻ മാർക്കറ്റിൽ 50 ശതമാനം മുന്നേറ്റമാണ് ആപ്പിളിനുണ്ടാക്കാനായത്.പഴയ ഐഫോണുകള്‍ നല്‍കി പുതിയത് വാങ്ങാന്‍ സൗകര്യമൊരുക്കിയും, ഇന്‍സ്റ്റാള്‍മെന്റ് സ്‌കീമുകള്‍ വഴിയും ആപ്പിള്‍ ഇന്ത്യയില്‍ മാര്‍ക്കറ്റില്‍ വളര്‍ച്ച സൃഷ്ടിച്ചെന്ന് ടിംകുക്ക് പറയുന്നു.
മുമ്പ് ഇന്ത്യന്‍ വിപണിയെ ആപ്പിള്‍ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. പാശ്ചാത്യലോകത്ത് പുതിയ ഐഫോണ്‍ മോഡലിറങ്ങി മാസങ്ങള്‍ കഴിഞ്ഞാണ് അത് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിയിരുന്നതെങ്കില്‍ ആ അവസ്ഥയിൽനിന്ന് വളരെയേറെ മാറ്റം വന്നു. ഏതായാലും സ്മാർട്ഫോൺ ആരാധകരെ ലക്ഷ്യമിട്ട് ഐഫോൺ 7 എത്തുകയാണ്.
സെപ്തംബറിലാകും ഐഫോൺ 7 എത്തുകയെന്നതാണ് കമ്പനിയിൽ നിന്നുള്ള അനൗദ്യോഗിക വിവരം. എന്നാല്‍ 2017 ല്‍ ആപ്പിള്‍ ഐഫോണിന്‍റെ 10മത് വാര്‍ഷികം ആഘോഷിക്കുകയാണ് അതിനാല്‍ അതിന്‍റെ ആഘോഷത്തിന് മാറ്റുകൂട്ടാന്‍ ഐഫോണ്‍7 പുറത്തിറക്കല്‍ അന്നേക്ക് മാറ്റുവാന്‍ ആണ് ആപ്പിള്‍ ആലോചിക്കുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്.