ഉക്രെയിനിലെ ഒരു ഇലക്ട്രോണിക്‌സ് കട നല്‍കിയ ഓഫര്‍ സ്വീകരിച്ചാണ് യുവാവ് പേരുമാറ്റിയത്. ഐഫോണ്‍ 7 സൗജന്യമായി ലഭിക്കുന്നതിനായാണ് സ്വന്തം പേര് ഐഫോണ്‍ എന്നാക്കി മാറ്റിയത്. ഒലെക്‌സാന്‍ഡര്‍ ടുറിന്‍ എന്നയാളാണ് പേരു മാറ്റി ഐഫോണ്‍ സിം എന്നായത്. സിം എന്നാല്‍ ഉക്രയിന്‍ സെവന്‍ എന്നാണ് അര്‍ത്ഥം വരുന്നത്. ഭാവിയില്‍ തന്‍റെ പേര് പഴയപടിയാക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
പേര് ഐഫോണ്‍ എന്നാക്കുന്ന അഞ്ച് പേര്‍ക്കാണ് സൗജന്യമായി ഐഫോണ്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. സിം ആണ് ആദ്യം പേരു മാറ്റി രംഗത്തു വന്നത്. കടയുടെ പ്രശസ്തിക്കായി ചെയ്ത ഒരു പരിപാടിയാണ് ഇന്ന് ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. ഐഫോണ്‍ സെവന്‍ ഉക്രയിനില്‍ 850 ഡോളറാണ് വില. അതേസമയം പേരുമാറ്റുന്നതിന് വെറും രണ്ട് ഡോളര്‍ മാത്രമാണ് ചെലവ് വരുന്നത്.