ഇന്ത്യയില്‍ ഐഫോണിന് വില കൂട്ടില്ലെന്ന് ആപ്പിള്‍

By Web Desk  |  First Published Apr 25, 2016, 9:38 AM IST

ദില്ലി: ഇന്ത്യയില്‍ ഐഫോണിന് വില കൂട്ടിയെന്ന വാര്‍ത്തകള്‍ തള്ളി ആപ്പിള്‍ രംഗത്തെത്തി. ഐഫോണ്‍ മോഡലുകള്‍ക്ക് ഇന്ത്യയില്‍ വില കൂട്ടിയിട്ടില്ലെന്നും ഇന്ത്യയില്‍ അവതരിപ്പിച്ച അതേ വിലയ്ക്ക് തന്നെ ഫോണുകള്‍ ഇപ്പോഴും ലഭ്യമാണെന്ന്, ഇത് തുടരുമെന്നും ആപ്പിള്‍ പ്രത്യേക വാര്‍ത്ത കുറിപ്പിറക്കി. നിലവില്‍ ഐഫോണ്‍ 6 എസ് 16 ജിബി പതിപ്പിന് 62,000 രൂപയാണ് വില, ഐഫോണ്‍ 6 16ജിബി പതിപ്പിന്  52,000 രൂപയുമാണ് വില. 

അപ്പിള്‍ അടുത്തിടെ പുറത്തിറക്കിയ ആപ്പിള്‍ ഐഫോണ്‍ എസ്ഇ കാര്യമായ പ്രതികരണം ഇന്ത്യയില്‍ സൃഷ്ടിക്കാത്തതിനാന്‍ ഇന്ത്യയില്‍ കൂടുതല്‍ വില്‍പ്പനയുള്ള മോഡലുകള്‍ക്ക് ആപ്പിള്‍ വില കൂട്ടി എന്നായിരുന്നു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ഇതേ തുടര്‍ന്നാണ് ആപ്പിള്‍ വിശദീകരണം.

Latest Videos

undefined

എന്നാല്‍, ജനുവരിമാര്‍ച്ച് കാലത്ത് ചില മോഡലുകള്‍ക്ക് നല്‍കിയിരുന്ന ഡിസ്‌കൗണ്ട് അവസാനിപ്പിച്ചതാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത വരുവാന്‍ കാരണം എന്നാണ് ആപ്പിളിന്റെ പുതിയ റിപ്പോര്‍ട്ട്. ഇതാണ് ഐഫോണ്‍ മോഡലുകള്‍ക്ക് വിലകൂട്ടി എന്ന തരത്തില്‍ വാര്‍ത്ത പ്രചരിക്കാന്‍ കാരണം എന്നാണ് ആപ്പിള്‍ പറയുന്നത്. 

അതേസമയം, ഓണ്‍ലൈന്‍ ഇകോമേഴ്‌സ് സൈറ്റുകളില്‍ വ്യത്യസ്തമായ വിലകളാണ് ഇപ്പോഴും. ഇതു പ്രത്യേകിച്ചും 
ഇന്ത്യയില്‍ പ്രിയങ്കരമായ വലിപ്പം കൂടിയ ആപ്പിള്‍ ഐഫോണ്‍ 6, 6എസ് മോഡലുകള്‍ക്കു വില വര്‍ധിപ്പിച്ചില്ലെങ്കില്‍ സ്‌പെഷല്‍ എഡിഷന്റെ വില്‍പന കൂട്ടാനായിരുന്നു ആപ്പിളിന്റെ പദ്ധതി എന്നു വാര്‍ത്ത വന്നിരുന്നു. 

click me!