18,000 വരെയുള്ള എക്സ്ചേഞ്ച് ഓഫര്‍ ഉപയോഗിക്കുമ്പോള്‍ ആപ്പിള്‍ സ്റ്റോറില്‍ ഐ ഫോണ്‍ 13-ന്റെ വില 55,990 രൂപയായി കുറയുന്നു...
ഇന്ത്യയിലെ ഉപഭോക്താക്കളെ അത്ഭുതപ്പെടുത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഐഫോണ്‍ 13-ന് 55,990 രൂപയ്ക്ക് ലഭിക്കുമത്രേ. ഇതെങ്ങനെ എന്നല്ലേ? 79,990 രൂപയ്ക്ക് മുകളില്‍ വിലയുള്ള ഫോണാണിത്. ഇതിന് ഇപ്പോള്‍ 24,000 രൂപ വരെ ലാഭിക്കാന്‍ കഴിയും. ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള ഔദ്യോഗിക സൈറ്റായ ഐ സ്‌റ്റോറില്‍ നിന്ന് വാങ്ങുമ്പോള്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് 24,000 രൂപ വരെ ലാഭിക്കാം. ഇതനുസരിച്ച്, ഉപഭോക്താക്കള്‍ ഒരു എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി വാങ്ങുകയാണെങ്കില്‍ 6,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഇടപാടിന്റെ അവസാന തീയതി മുതല്‍ 120 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് ലഭിക്കും.
18,000 വരെയുള്ള എക്സ്ചേഞ്ച് ഓഫര്‍ ഉപയോഗിക്കുമ്പോള്‍ ആപ്പിള്‍ സ്റ്റോറില്‍ ഐ ഫോണ്‍ 13-ന്റെ വില 55,990 രൂപയായി കുറയുന്നു. ഐഫോണ്‍ എക്‌സ് ആര്‍ എക്സ്ചേഞ്ച് ചെയ്യുന്ന വ്യക്തികള്‍ക്ക് ഐസ്‌റ്റോറില്‍ നിന്ന് വാങ്ങുമ്പോള്‍ പരമാവധി 18,000 രൂപ ഡിസ്‌ക്കൗണ്ട് ലഭിക്കും. പഴയ ഫോണ്‍, കേടുപാടുകള്‍ കൂടാതെ നല്ല പ്രവര്‍ത്തന നിലയിലായിരിക്കണം എന്നു മാത്രം. മറ്റ് ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ഐഫോണ്‍ സ്മാര്‍ട്ട്ഫോണുകള്‍ എക്സ്ചേഞ്ച് ചെയ്യുന്ന വ്യക്തികള്‍ക്ക് സ്മാര്‍ട്ട്ഫോണിന്റെ മൂല്യം അനുസരിച്ച് എക്സ്ചേഞ്ച് ഡിസ്‌കൗണ്ടുകളും ലഭിച്ചേക്കാം.
128 ജിബി സ്റ്റോറേജിന്റെ അടിസ്ഥാന മോഡലിന് ആപ്പിള്‍ ഐഫോണിന് റീട്ടെയില്‍ വില 79,900 രൂപയാണ്. 256 ജിബി, 512 ജിബി സ്റ്റോറേജ് മോഡലുകള്‍ക്ക് യഥാക്രമം 1,09,900 രൂപ, 1,19,900 രൂപ എന്നിങ്ങനെയാണ് വില. ഐഫോണ്‍ 13 പ്രോയുടെ 128 ജിബി വേരിയന്റിന്റെ അടിസ്ഥാന മോഡലിന് 1,19,900 രൂപയാണ് വില. 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് വേരിയന്റുകള്‍ക്ക് യഥാക്രമം 1,29,900 രൂപ, 1,49,900 രൂപ, 1,69,900 രൂപ എന്നിങ്ങനെയാണ് വില.