ആന്‍ഡ്രോയ്ഡ് മാഷ്മെലോ പച്ചപിടിച്ചില്ലെന്ന് ഗൂഗിള്‍

By Web Desk  |  First Published Jun 8, 2016, 11:40 AM IST

ആന്‍ഡ്രോയ്ഡിന്‍റെ നിലവിലുള്ള പതിപ്പ് ആന്‍ഡ്രോയ്ഡ് മാഷ്മെലോ 10 ശതമാനം ആന്‍ഡ്രോയ്ഡ് ഗാഡ്ജറ്റുകളില്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഗൂഗിള്‍. എന്നാല്‍ ഇതിന് മുന്‍പ് ഇറങ്ങിയ ആന്‍ഡ്രോയ്ഡ് ലോലിപ്പോപ്പ് ഏതാണ്ട് 20 ശതമാനം ആന്‍ഡ്രോയ്ഡ് ഗാഡ്ജറ്റുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇത് പ്രതീക്ഷിച്ച വളര്‍ച്ചയ്ക്ക് ഒപ്പമല്ലെന്നാണ് ഗൂഗിള്‍ വിലയിരുത്തുന്നത്.

പുറത്തിറങ്ങിയ കാലത്ത് ഇന്ത്യ പോലുള്ള മാര്‍ക്കറ്റുകളില്‍ മാഷ്മെലോ വലിയ മുന്നേറ്റം നടത്തിയിരുന്നു. സാംസങ്ങിന്‍റെ ഫ്ലാഗ്ഷിപ്പ് മോഡലുകളായ ഗ്യാലക്സി എസ്7, എസ്7 എഡ്ജ് എന്നിവ മാഷ്മെലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇറങ്ങിയത്. എന്നാല്‍ മെയ് മാസത്തോടെ മാഷ്മെലോ അപ്ഡേഷനില്‍ വലിയ കുറവ് സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ട്.

Latest Videos

undefined

ഗൂഗിള്‍ ആന്‍ഡ്രോയ്ഡിന്‍റെ പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് എന്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. ഏതാണ്ട് 15 ശതമാനം ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളെയാണ് ആന്‍ഡ്രോയ്ഡ് എന്‍ ലക്ഷ്യം വയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

ലോകത്ത് ഇപ്പോഴും ആന്‍ഡ്രോയ്ഡിന്‍റെ മുന്‍പതിപ്പുകളായ ഐസ്ക്രീം സാന്‍റ്വിച്ച്, ജെല്ലിബീന്‍ തുടങ്ങിയവയ്ക്ക് ഇപ്പോഴും 30 ശതമാനത്തോളം വിപണി പങ്കാളിത്തം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അത് തെളിയിക്കുന്ന കണക്കുകള്‍ താഴെ കാണാം.

ചിത്രം കടപ്പാട്- പിസി വേള്‍‍ഡ്

click me!