ഇപ്പോള്‍ ഇതാ കടലിനടിയില്‍ മുങ്ങിപ്പോയ ഏറ്റവും പഴക്കമുള്ള കപ്പല്‍ കണ്ടെത്തിയിരിക്കുന്നു. കണ്ടെടുത്ത ഈ ഗ്രീക്ക് കപ്പലിനെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുകയാണ്
ഏഥന്‍സ്: കടലിന് അടിയിലെ നിധി തേടിയുള്ള പരിവേഷണ കഥകള്‍ പലപ്പോഴും നാം കണ്ടിട്ടുണ്ട്. ഇപ്പോള്‍ ഇതാ കടലിനടിയില്‍ മുങ്ങിപ്പോയ ഏറ്റവും പഴക്കമുള്ള കപ്പല്‍ കണ്ടെത്തിയിരിക്കുന്നു. കണ്ടെടുത്ത ഈ ഗ്രീക്ക് കപ്പലിനെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുകയാണ്. കൊടുങ്കാറ്റിലോ മറ്റോ ഈ ഗ്രീക്ക് കച്ചവടക്കപ്പല്‍ മുങ്ങിപ്പോയതാകാമെന്നാണ് നിഗമനം. ബ്ലാക്ക് സീ മാരിടൈം ആര്‍ക്കിയോളജിക്കല്‍ പ്രോജക്ടിന്‍റെ ഭാഗമായാണ് ഗവേഷക സംഘം ഇത് കണ്ടെത്തിയത്.
കടലിന്‍റെ അടിത്തട്ടില്‍ രണ്ടു കിലോമീറ്ററിലേറെ ആഴത്തിലാണ് കപ്പല്‍ കണ്ടെത്തിയിരിക്കുന്നത്. കടലിന്‍റെ അടിത്തട്ടില്‍ ഉറങ്ങിക്കിടക്കുന്ന കപ്പലെന്ന വിശേഷിപ്പിച്ച ഈ കപ്പലിനെ എന്നാല്‍ ഒരു കേടുപോലുമില്ലെന്നാണ് സത്യം. കപ്പലിന്‍റെ പായ്മരം പോലും കുത്തനെ നില്‍ക്കുകയാണ്. കപ്പലിലെ കൊത്തുപണികളും അമരത്തു ചുറ്റിയിട്ട കയറിനു പോലും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല.
undefined
മുങ്ങിപ്പോയ സമയത്ത് കപ്പലിലുണ്ടായിരുന്നവര്‍ കഴിച്ച മീനിന്റെ മുള്ളുപോലും സുരക്ഷിതമായി കണ്ടെത്തിയിരിക്കുകയാണ്. എന്നാല്‍ ഒരാള്‍ പോലും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് നിഗമനം. ജീവനുള്ള യാതൊന്നിനും കഴിയാന്‍ സാധിക്കാത്ത വിധം ഒട്ടും ഓക്‌സിജനില്ലാത്ത ആഴത്തിലാണ് കപ്പല്‍ കണ്ടെത്തിയിരിക്കുന്നത്.
എന്നാല്‍ ഇതുവരെ കപ്പല്‍ ഉയര്‍ത്താനായിട്ടില്ല. ഇത്രയും കാലം ഒരു കുഴപ്പവും സംഭവിക്കാതിരിക്കുന്ന കപ്പല്‍ അതേപടി പുറത്തെത്തിക്കാന്‍ വന്‍ ചിലവ് ഉണ്ടാകും.
കപ്പല്‍ കണ്ടെത്താനുള്ള പ്രോജക്ടിനു വേണ്ടി ഇതിനോടകം തന്നെ ഏകദേശം 12 കോടിയോളം രൂപ ചിലവായിക്കഴിഞ്ഞു. പ്രോജ്കടിന്റെ ഭാഗമായി ചരിത്രാധീത കാല കാലത്തുള്ള നിരവധി കപ്പലുകളാണ് കണ്ടെടുത്തിരിക്കുന്നത്. ഗ്രീക്ക് കപ്പല്‍ കണ്ടിടത്തുനിന്നു മാത്രം ഏകദേശം 67 കപ്പലുകളുടെ അവശിഷ്ടമാണ് കണ്ടെത്തിയിരിക്കുന്നത്.