Airtel Plans| എയര്‍ടെല്‍ 500എംബി സൗജന്യ പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നു; എങ്ങനെ റിഡീം ചെയ്യാം

By Web Team  |  First Published Nov 14, 2021, 10:26 PM IST

പാക്കേജ് നിലനില്‍ക്കുന്ന 28 ദിവസത്തേക്ക് എല്ലാ ദിവസവും ഡാറ്റ റിഡീം ചെയ്യുന്ന ഈ പ്രക്രിയ ഉപയോക്താക്കള്‍ ആവര്‍ത്തിക്കണമെന്നു മാത്രം


നൂതനമായ റീചാര്‍ജ് പാക്കേജുകളുമായി എയര്‍ടെല്‍(Airtel)  വരുന്നു. സുനില്‍ മിത്തലിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഇപ്പോള്‍ 500 എംബി സൗജന്യ പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്തു തുടങ്ങി. എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് പ്രതിദിനം 0.5 ജിബി അല്ലെങ്കില്‍ 500 എംബി ഡാറ്റ റിഡീം ചെയ്യാം. ഈ പ്രത്യേക ഓഫര്‍ പ്രത്യേക പ്രീപെയ്ഡ് റീചാര്‍ജ്(Prepaid recharge) പ്ലാനിന് മാത്രമേ വാലിഡിറ്റിയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇതൊരു പുതിയ പ്ലാനല്ല, എന്നാല്‍ നിലവിലുള്ള പ്ലാനില്‍ എയര്‍ടെല്‍ പുതിയ ആനുകൂല്യങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.

249 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലാണ് ഇതുള്ളത്. കൂടാതെ 500എംബി സൗജന്യ ഡാറ്റയും ചേര്‍ത്തിട്ടുണ്ട്. പ്ലാന്‍ പ്രതിദിനം 1.5 ജിബി സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്തതും ഇപ്പോള്‍ പ്രതിദിന മൊത്തം ഡാറ്റ പരിധി 2 ജിബിയായി ഉയര്‍ത്തിയതും ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, ഈ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ്, എയര്‍ടെല്‍ താങ്ക്‌സ് ആനുകൂല്യങ്ങള്‍ എന്നിവയ്ക്കൊപ്പം പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. 249 പ്രീപെയ്ഡ് പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയുണ്ട്, അതേസമയം പ്ലാന്‍ മുമ്പ് പ്രതിദിനം 1.5 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്തിരുന്നത്, ഇത് മൊത്തം ഡാറ്റയുടെ 42 ജിബിയാണ്, ഈ പ്ലാനിന്റെ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ പ്രതിദിനം 2 ജിബി ഡാറ്റ ആക്സസ് ചെയ്യാന്‍ കഴിയും, അതിന്റെ 28 ദിവസത്തെ വാലിഡിറ്റി കാലത്ത്, അങ്ങനെ നോക്കുമ്പോള്‍ മൊത്തെ 56 ജിബി.

Latest Videos

undefined

പാക്കേജ് നിലനില്‍ക്കുന്ന 28 ദിവസത്തേക്ക് എല്ലാ ദിവസവും ഡാറ്റ റിഡീം ചെയ്യുന്ന ഈ പ്രക്രിയ ഉപയോക്താക്കള്‍ ആവര്‍ത്തിക്കണമെന്നു മാത്രം. ഈ പ്ലാനിനൊപ്പം എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് ഉപയോഗിച്ച് റിഡീം ചെയ്യാവുന്ന മറ്റ് ആനുകൂല്യങ്ങള്‍ ഒരു മാസത്തേക്കുള്ള ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍ ട്രയല്‍, 1 വര്‍ഷത്തേക്ക് ഷാ അക്കാദമി, അപ്പോളോ 24|7 സര്‍ക്കിള്‍, സൗജന്യ ഹലോ ട്യൂണ്‍ സബ്സ്‌ക്രിപ്ഷനുകള്‍, വിങ്ക് മ്യൂസിക്, ഫാസ്ടാഗില്‍ 100 രൂപ ക്യാഷ്ബാക്ക് എന്നിവയാണ്.

ഒടിടി വളർച്ച മുന്നിൽ കണ്ട് എയർടെൽ, വിപണി പിടിക്കാൻ ഐക്യു വീഡിയോ

click me!