എല്‍.ജി, സംസങ്ങ്, സോണി തുടങ്ങി വലിയ കമ്പനികള്‍ക്ക് പുറമേ വിപണിയിലേക്ക് കുറഞ്ഞ വിലയില്‍ മികച്ച ടെലിവിഷനുകളുമായി മൈക്രോമാക്‌സും ഇന്റെക്‌സ് പോലുള്ള ഇന്ത്യന്‍ കമ്പനികളും എത്തിയിട്ടുണ്ട്
ടെലിവിഷന്‍ വയ്ക്കുന്ന മുറിയുടെ വലിപ്പം ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. 55 ഇഞ്ച് ടെലിവിഷന്‍ 40,000 രൂപയില്‍ താഴെ വിലക്കുറവില്‍ എന്നൊക്കെ കേട്ട് ചാടി ഇറങ്ങരുത്. അതിനുമുമ്പ് നിങ്ങള്‍ ടി.വി വയ്ക്കാന്‍ ഉദ്ദേശിക്കുന്ന മുറിയുടെ വലിപ്പം ശ്രദ്ധിക്കേണ്ടതുണ്ട്.
Latest Videos
undefined
ടി.വിയുടെ വലിപ്പവും ഫീച്ചറുകളും ശ്രദ്ധിക്കുക, ടെലിവിഷന്‍ വാങ്ങാന്‍ ഒരുങ്ങുമ്പോള്‍ അവയുടെ വലിപ്പവും ഫീച്ചറുകളും ശ്രദ്ധിക്കേണ്ടതുണ്ട്.
സെറ്റ് ടോപ്പ് ബോക്‌സ് മാത്രം ഉപയോഗിച്ച് ടെലിവിഷന്‍ കാണനല്ല കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ ടി.വി വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക. എല്ലാ ഫയലുകളും സപ്പോര്‍ട്ട് ചെയ്യുന്ന ടി.വി നോക്കി വാങ്ങിക്കുക.
പല വലിയ ടെലിവിഷനുകള്‍ക്കും വലിയ ശബ്ദ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുകയില്ല. ചിത്രങ്ങളുടെ ക്വാളിറ്റി മാത്രമേ ഇവയ്ക്ക് ഉണ്ടാകു.
എച്ച്.ഡി.എം.ഐ പോര്‍ട്ടുകളും,യു.എസ്.ബി പോര്‍ട്ടുകളുമുള്ള ടെലിവിഷനുകള്‍ വാങ്ങിക്കുന്നത് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കും.