സ്മാര്‍ട്ട്ഫോണുകളില്‍ അടുത്ത് സംഭവിക്കുന്ന 5 മാറ്റങ്ങള്‍

First Published | Jul 21, 2016, 7:20 PM IST
ഫ്ലെക്സിബിള്‍ സ്ക്രീന്‍- ഇതിനകം തന്നെ ഒടിക്കാനും മടക്കാനും കഴിയുന്ന ഫോണുകള്‍ ചര്‍ച്ചയായിട്ടുണ്ട്. സാംസങ്ങ് പോലുള്ള കമ്പനികള്‍ ഇതിന്‍റെ പ്രോട്ടടൈപ്പും ഉണ്ടാക്കിയിട്ടുണ്ട്. ഒന്ന് തറയില്‍ വീണാല്‍ തീരുന്നതാണ് സ്മാര്‍ട്ട്ഫോണ്‍ എന്ന രീതി തന്നെ മാറ്റുന്നതായിരിക്കും ഒടിക്കാനും മടക്കാനും കഴിയുന്ന സ്മാര്‍ട്ട്ഫോണുകള്‍
undefined
പാസ്വേര്‍ഡുകളെ മറക്കാം - ഇപ്പോള്‍ തന്നെ ഫിംഗര്‍പ്രിന്‍റ് സ്കാനറുകള്‍ ഫോണില്‍ വ്യാപകമാകുകയാണ്. ഇത് അടുത്ത് തന്നെ റെറ്റിന സ്കാനറായി മാറും. ഹൃദയം ഇടിപ്പ് വരെ പാസ്വേര്‍ഡ് ആക്കാം എന്നതാണ് പുതിയ കണ്ടെത്തല്‍
undefined

Latest Videos


3ഡി ഫോണുകള്‍ - വെര്‍ച്വല്‍ റിയാലിറ്റിയും വിആര്‍ സെറ്റുകളും തരംഗമാകുന്ന കാലത്ത്. ത്രീഡി സൈറ്റുകള്‍ക്ക് നല്ല കാലം വരുവാന്‍ പോകുകയാണ്. ഇപ്പോള്‍ വിപണിയിലുള്ള ത്രീഡി സെറ്റുകള്‍ പച്ച പിടിച്ചില്ലെങ്കിലും മുന്‍നിര കമ്പനികള്‍ പോലും സമീപകാലത്ത് ഇതില്‍ കൈവയ്ക്കുമെന്ന് തീര്‍ച്ച.
undefined
മോഡുലാര്‍ ഫോണുകള്‍ - Project Ara എന്നറിയപ്പെടുന്ന ഗൂഗിൾ മോ‍ഡുലാർ ഫോൺ ഇതിനകം തന്നെ ചര്‍ച്ചയായിട്ടുണ്ട്. പ്രൊസസ്സർ , മെമ്മറി , ക്യാമറ തുടങ്ങിയവ മാത്രമായി അപ്ഗ്രേഡ് ചെയ്യാൻ സാധിക്കുമെന്നത് ഇത്തരം ഫോണുകളുടെ ഭാവിയിലെ സാധ്യതയാണ്. അതായത് നിങ്ങളുടെ ഫോൺ ക്യാമറ അപ്ഗ്രേഡ് ചെയ്യണമെങ്കിൽ ആ ഭാഗം മാത്രം മാറ്റാം.
undefined
സുതാര്യത - ഒരു ഗ്ലാസില്‍ പണികള്‍ ചെയ്യുന്ന ഫോണുകളും, കമ്പ്യൂട്ടറുകളും ഹോളിവുഡ് സിനിമയിലും മറ്റും കണ്ടിട്ടുണ്ടാകും, അത് ഏതായാലും 5 കൊല്ലത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകും
undefined
ടച്ച് ലെസ് ഫോണുകള്‍ - കഴിഞ്ഞ ദശകത്തിന്‍റെ പകുതിയില്‍ തുടങ്ങിയ ടെച്ച് സ്ക്രീന്‍ ഫോണുകളുടെ കാലം കഴിയുന്നതിന്‍റെ ലക്ഷണങ്ങള്‍ സ്മാര്ട്ട്ഫോണ്‍ ലോകത്ത് കണ്ടുതുടങ്ങി.
undefined
click me!