ആപ്പിള്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ടവ

By sanumon ks  |  First Published Apr 11, 2016, 2:25 PM IST

ആപ്പിള്‍ ഫോണ്‍ ഉപയോഗിക്കുന്നവരും ഉപയോഗിക്കാനാഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ട പ്രത്യേകതകള്‍-

1. ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ വാട്സ് ആപ്പ്, എസ്എംഎസ് മറുപടികള്‍ നല്‍കാനാകും. നോട്ടിഫിക്കേഷന്‍ താഴേക്ക് വലിക്കുക. ടെക്സ്റ്റ് നോട്ടിഫിക്കേഷന്‍ സ്വൈപ്പ് ചെയ്താല്‍ റിപ്ലേ ബട്ടണ്‍ കാണാനാകും.

Latest Videos

undefined

2. നിങ്ങള്‍ ഒരു ആപ്ലിക്കേഷന്‍ ഉപയോഗിക്കുമ്പോഴും നോട്ടിഫിക്കേഷന്‍ ഡ്രോവറില്‍നിന്ന് മെസേജിന് മറുപടി കൊടുക്കാനാകും.

3. സെറ്റിംഗ്സ്- ജനറല്‍- യൂസേജ്- ബാറ്ററി യൂസേജ്- ഏത് ആപ്ലിക്കേഷനാണ് ബാറ്ററി കൂടുതല്‍ ഉപയോഗിക്കുന്നതെന്ന് കാണാനാകും.

4. ഹാരിപോട്ടര്‍ സിനിമയിലെ സ്വയം ഇല്ലാതാകുന്ന മെസേജുകള്‍ ഓര്‍മ്മയില്ലേ. അതേപോലെ ഓഡിയോ, വീഡിയോ മെസേജുകള്‍. സെറ്റിംഗ്സിലെ മെസേജെന്ന ഓപ്ഷന്റെ താഴെ എക്സ്പയര്‍ എന്ന തില്‍ സമയം നല്‍കി അയച്ച് ആവശ്യമുള്ള സമയം കഴിഞ്ഞ് സ്വയം ഇല്ലാതാക്കാം.,

5. എവിടെയാണെന്ന മെസേജിന് മറുപടി നല്‍കാന്‍ മെസേജ് ത്രെഡിന്റെ മുകളിലെ ഡീറ്റെയിലില്‍ ക്ലിക്ക് ചെയ്താല്‍ ഷെയര്‍ മൈ കറന്റ് ലൊക്കേഷനെന്ന ഓപ്ഷന്‍ ലഭിക്കും.

6. നിങ്ങളുടെ യാത്രകള്‍ സുഹൃത്തുക്കള്‍ക്ക് ട്രാക്ക് ചെയ്യാനായി നല്‍കാം. മെസേജ് ത്രെഡിലെ ഡീറ്റയില്‍സിലെ ഷെയര്‍ മൈ ലൊക്കേഷന്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക.

7. മെസേജ് ഫോര്‍വേഡ് ചെയ്യാനും എളുപ്പമാണ്. മെസേജില്‍ ഡബിള്‍ ടാപ്പ് ചെയ്യുക. മോര്‍ ഓപ്ഷന്‍ വരും അവിടെ മെസേജിലെ ഏതു ഭാഗവും ഫോര്‍വേഡ് ചെയ്യാനാകും.

8. സിരിയെ നിങ്ങളുടെ പേര് വിളിക്കുന്നത് പഠിപ്പിക്കാം.ഐഒഎസിലെ പേഴ്സണല്‍ അസിസ്റ്റന്റ് നിങ്ങളെ സംബോധന ചെയ്യുന്നത് തൃപ്തികരമല്ലെങ്കില്‍ പ്രൊനൗണ്‍സിയേഷന്‍ പറഞ്ഞുകൊടുക്കാം.

9- ബാറ്ററി സേവ് ചെയ്യാനായി ഗ്രേ സ്കെയില്‍ മോഡ്- സെറ്റിംഗ്സ്- ആസെസിബിലിറ്റി- ഗ്രേസ്കെയില്‍. ഇനി നോക്കൂ.

10. ബാറ്ററി ലോ ആയി വിഷമിച്ചിരിക്കുമ്പോള്‍ എയര്‍പ്ലേന്‍ മോഡിലിട്ട് ചാര്‍ജ്ജ് ചെയ്യൂ. പെട്ടെന്ന് ബാറ്ററി ഫുള്‍ ആകും.

11. മെഡിക്കല്‍ ഐഡി ഐഒഎസ് എട്ടിലെ ഹെല്‍ത്ത് ആപ്പില്‍ ഉണ്ടെങ്കില്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ എമര്‍ജന്‍സി ബട്ടണില്‍നിന്ന് എമര്‍ജന്‍സി മെഡിക്കല്‍ വിവരങ്ങള്‍ എടുക്കാനാകും.

click me!