ചൈനീസ് ആകാശത്ത് അത്ഭുത വെളിച്ചം; അന്യഗ്രഹ ജീവികളോ?

By Web Team  |  First Published Oct 15, 2018, 9:04 AM IST

അന്യഗ്രഹ ജീവികളുടെ വാഹനമാണോ എന്നായിരുന്നു പലരുടെയും ചോദ്യം. എന്നാല്‍ അന്യഗ്രഹജീവികളുടെ വാഹനമല്ലെന്നും മനുഷ്യനിര്‍മിതമായ വാഹനങ്ങള്‍ ഉയരത്തില്‍ പറക്കുമ്പോള്‍ പുറത്തുവിടുന്ന വാതകത്തില്‍ നിന്നുമാണ് ഈ പ്രകാശം ഉണ്ടായതെന്നും ഒരു വിദഗ്ദന്‍ അഭിപ്രായപ്പെടുന്നു


ബീജിങ്: ആകാശത്ത് അസാധാരണമായ അത്ഭുത വെളിച്ചം, കണ്ടവരെല്ലാം അമ്പരന്ന് നിന്നുപോയി. ബീജിങ്ങില്‍ വ്യാഴാഴ്ച രാത്രിയിലാണ് ആകാശത്ത് വെളുത്ത നിറത്തിലുള്ള പ്രകാശ ചലനം ദൃശ്യമായത്. ചൈനയുടെ മംഗോളിയ മേഖലയിലും ഷാന്‍സി പ്രവിശ്യയിലും സമാന ദൃശ്യങ്ങള്‍ കാണപ്പെട്ടു.

കണ്ട ആളുകള്‍ക്കിടയില്‍ അമ്പരപ്പായിരുന്നു. അന്യഗ്രഹ ജീവികളുടെ വാഹനമാണോ എന്നായിരുന്നു പലരുടെയും ചോദ്യം. എന്നാല്‍ അന്യഗ്രഹജീവികളുടെ വാഹനമല്ലെന്നും മനുഷ്യനിര്‍മിതമായ വാഹനങ്ങള്‍ ഉയരത്തില്‍ പറക്കുമ്പോള്‍ പുറത്തുവിടുന്ന വാതകത്തില്‍ നിന്നുമാണ് ഈ പ്രകാശം ഉണ്ടായതെന്നും ഒരു വിദഗ്ദന്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ എന്ത് വാഹനമായിരിക്കാം ഇതെന്ന് ഇതുവരെ അധികൃതര്‍ക്ക് വ്യക്തമായിട്ടില്ല

Latest Videos

അമേരിക്കയില്‍ സ്‌പെയ്‌സ് എക്‌സ്‌ന്റെ ശക്തിയേറിയ ബഹിരാകാശ റോക്കറ്റായ ഫാല്‍ക്കണ്‍ 9 വിക്ഷേപിച്ചപ്പോള്‍ സമാനമായ പ്രകാശ വലയം അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നു. അതിന് സമാനമായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍.

click me!