'എവിടെയായിരുന്നു ഇത്രയും കാലം'; ബ്രേക്ക് എടുത്തതിന്‍റെ കാരണം പറഞ്ഞ് ശിൽപ ബാല

By Web Team  |  First Published Dec 2, 2024, 11:07 PM IST

യുട്യൂബ് വീഡിയോയിലൂടെയാണ് ശില്‍പ കാര്യങ്ങള്‍ വിശദീകരിക്കുന്നത്


സിനിമ നടിയായും പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് ശില്‍പ ബാല. യൂട്യൂബ് വ്‌ളോഗുകളിലൂടെ തന്റെ വിശേഷങ്ങള്‍ ശില്‍പ പങ്കുവെക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി എല്ലാത്തില്‍ നിന്നും ബ്രേക്ക് എടുത്ത് മാറി നില്‍ക്കുകയായിരുന്നു ശില്‍പ. ജീവിതത്തിലെ പുതിയ വിശേഷങ്ങളും എവിടെയായിരുന്നു ഇത്രയും കാലം എന്ന ചോദ്യത്തിനുള്ള ഉത്തരവും എല്ലാം ഉള്‍പ്പെടുത്തിയാണ് ശില്‍പ ബാലയുടെ പുതിയ വീഡിയോ.

ഹൈഡ്രാഡെനിറ്റിസ് സുപ്പുറേറ്റിവ എന്ന ത്വക് രോഗം തനിക്ക് ഉള്ളതായി രണ്ട് വര്‍ഷം മുന്‍പ് ഒരു വീഡിയോയില്‍ ശില്‍പ ബാല പറഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയായിരുന്നു നടി. ചികിത്സ വിജയകരമായിരുന്നു. പക്ഷേ അതിന് ശേഷം നേരിട്ട മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ വീഡിയോ ചെയ്യാന്‍ പറ്റിയില്ല. കംപ്ലീറ്റ് ആയി ഓകെ ആയതിന് ശേഷം ചിരിച്ച മുഖത്തോടെയായിരിക്കണം ഒരു തിരിച്ചുവരവ് എന്ന് കരുതിയിരുന്നു.

Latest Videos

undefined

ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ 12 കിലോയോളം ശരീര ഭാരം കൂടി. ഇമോഷണലി ഡൗണ്‍ ആയപ്പോള്‍ ഭക്ഷണം കഴിക്കുന്നത് മാത്രമാകുമല്ലോ നമുക്കൊരു ആശ്വാസം. അങ്ങനെ വണ്ണം വച്ചു. എന്റെ പ്രസവ സമയത്ത് പോലും ഇത്രയും ഭാരം കൂടിയിരുന്നില്ല. സ്ട്രസ്സ് ഈറ്റിംഗ് ആയിരുന്നു. അതിനെ എല്ലാം മറികടക്കുകയാണ് ഇപ്പോഴെന്ന് ശില്‍പ ബാല പറയുന്നു.

കൊച്ചിയിലേക്ക് താമസം മാറിയ വിശേഷവും നടി പങ്കുവയ്ക്കുന്നുണ്ട്. കണ്ണൂരില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളും മിസ്സ് ചെയ്യുന്നുണ്ട്. പക്ഷേ ധൈര്യത്തോടെ ജീവിതത്തിലെ ചില തീരുമാനങ്ങള്‍ എടുത്തില്ലെങ്കില്‍ മാറ്റമുണ്ടാവില്ല എന്ന് പറയുന്നത് പോലെയായിരുന്നു കൊച്ചിയിലേക്കുള്ള മാറ്റം. വീട്ടിലെ കാഴ്ചകളൊക്കെ വീഡിയോയില്‍ ശില്‍പ ബാല ഉള്‍പ്പെടുത്തിയിട്ടുണ്ട്. മകളെ കൊച്ചിയിലെ സ്‌കൂളിലേക്ക് മാറ്റി ചേര്‍ത്തു. ശാരീരികമായുള്ള ആരോഗ്യം വീണ്ടെടുക്കുന്നതിന് കൃത്യമായ വ്യായാമവും ഡയറ്റുമൊക്കെ ശില്‍പ ബാല ഫോളോ ചെയ്തു തുടങ്ങി.

ALSO READ : കന്നഡ സിനിമയിൽ പോഷ് കമ്മിറ്റി; സംവിധായിക കവിത ലങ്കേഷ് അധ്യക്ഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!