അമേയയ്‍ക്കൊപ്പം കൂടുതൽ ചിത്രങ്ങളുമായ്‌ ജിഷിൻ; ഹെറ്റേഴ്സിനുള്ള മറുപടിയെന്ന് താരം

By Web Team  |  First Published Dec 2, 2024, 10:52 PM IST

തങ്ങള്‍ക്കിടയിലെ ബന്ധത്തെക്കുറിച്ച് വിശദീകരിച്ച് അമേയ രംഗത്തെത്തിയിരുന്നു


കഴിഞ്ഞ ദിവസമാണ് ജിഷിന്‍ മോഹന്റെയും അമേയ നായരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ഇതോടെ ജിഷിനും അമേയയും പ്രണയത്തിലാണോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. പിന്നാലെ തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അമേയ എത്തുകയും ചെയ്തു. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ കൂടുതല്‍ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ജിഷിന്‍. ചിരിച്ചും കളിച്ചും സ്‌നേഹം പങ്കിടുകയാണ് ചിത്രങ്ങളില്‍ ഇരുവരും. ഒരു ചിത്രത്തില്‍ അമേയയെ എടുത്തുയര്‍ത്തുകയും ചെയ്യുന്നുണ്ട് ജിഷിന്‍. തങ്ങളുടെ ഹേറ്റേഴ്‌സിനുള്ള മറുപടിയാണ് ഈ ചിത്രങ്ങളെന്നാണ് താരങ്ങള്‍ പറയുന്നത്. ഹേറ്റേഴ്‌സിനോട് ദിസ് ഈസ് നണ്‍ ഓഫ് യുവര്‍ ബിസിനസ് എന്നാണ് താരങ്ങള്‍ പറയുന്നത്.

Latest Videos

undefined

കമന്റില്‍ ഒരാള്‍ കവി എന്താണ് ഉദ്ദേശിച്ചതെന്ന് ചോദിക്കുന്നുണ്ട്. ചൊറിച്ചില്‍ കമന്‍റുകാര്‍ക്ക് ഉള്ളതാ എന്നായിരുന്നു ജിഷിന്റെ മറുപടി. താനും ജിഷിനും തമ്മില്‍ സൗഹൃദത്തിന് ഉപരിയായി ഒരു അടുപ്പമുണ്ടെന്നാണ് അമേയ പറയുന്നത്. എന്നാല്‍ തങ്ങള്‍ റിലേഷന്‍ഷിപ്പിലേക്ക് എത്തിയിട്ടില്ലെന്നും താരം പറഞ്ഞിരുന്നു. "പിന്നെ ഞങ്ങള്‍ ലിവിങ് ടുഗദറായി ജീവിക്കുകയാണെന്നും ചിലര്‍ പറഞ്ഞിരുന്നു. അത് രണ്ടാളും എറണാകുളത്ത് താമസിക്കുന്നതുകൊണ്ട് പറയുന്നതായിരിക്കും. എന്നെ മനസ്സിലാക്കാത്ത ഒത്തിരി ശത്രുക്കള്‍ ഉണ്ട്. ഞാന്‍ എങ്ങനെയെങ്കിലും നശിച്ചു പണ്ടാരമടങ്ങി കാണണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്."

 

"എന്റെ ചുറ്റിനും ഉള്ളവരൊക്കെ സൈക്കോളാണെന്നാണ് എനിക്ക് തോന്നുന്നത്. നമുക്ക് ആരെയും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അങ്ങനെ ട്രസ്റ്റ് ഇഷ്യൂ ഉള്ള ഒരാള്‍ക്ക് എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കാന്‍ പാടാണ്". അങ്ങനെ ഒരാളെ വിശ്വസിക്കാന്‍ പറ്റുന്ന സാഹചര്യമെത്തുമ്പോഴേ റിലേഷന്‍ഷിപ്പിലേക്ക് പോവുകയുള്ളുവെന്നും അമേയ പറഞ്ഞിരുന്നു.

ALSO READ : കന്നഡ സിനിമയിൽ പോഷ് കമ്മിറ്റി; സംവിധായിക കവിത ലങ്കേഷ് അധ്യക്ഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!