വിവാഹമോചനം ഉടനോ ? യുവാവിനെ ചേർത്തുനിൽത്തി ഐശ്വര്യയുടെ സെൽഫി, ആളെ തിരഞ്ഞ് സോഷ്യൽ ലോകം

By Web Team  |  First Published Dec 1, 2024, 8:41 PM IST

ബോളിവുഡിലെ ചർച്ചാ വിഷയം അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹമോചന അഭ്യൂഹങ്ങളാണ്.


ഴിഞ്ഞ ഏറെ നാളായി ബോളിവുഡിലെ ചർച്ചാ വിഷയം അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹമോചന അഭ്യൂഹങ്ങളാണ്. ഇരുവരും ഒന്നിച്ച് പൊതുവേദിയിൽ എത്താത്തതും, ബച്ചൻ കുടുംബത്തിന്റെ പരിപാടികളിൽ ഐശ്വര്യ പങ്കെടുക്കാത്തതും ഒക്കെയാണ് ഇത്തരം അഭ്യൂഹങ്ങൾ ഉയർന്നു വരാൻ കാരണമായത്. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോ​ഗികമായൊരു വിശദീകരണവും നൽകാൻ അഭിഷേകോ ഐശ്വര്യയോ ബച്ചന്‍ കുടുംബമോ തയ്യാറായിട്ടുമില്ല. 

ഈ അവസരത്തിൽ ഐശ്വര്യ റായിയുടെ ഒരു സെൽഫി ഫോട്ടോയാണ് വൈറൽ ആയിരിക്കുന്നത്. വെള്ളിക്കണ്ണുള്ള ഒരു യുവാവിനൊപ്പമാണ് ഐശ്വര്യ ഫോട്ടോയില്‍ ഉള്ളത്. യുവാവിനെ ചേർത്തുനിർത്തി ഐശ്വര്യ തന്നെയാണ് സെൽഫി എടുത്തിരിക്കുന്നതും. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ ഇതാരാണെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ ഉപയോക്താക്കളും രം​ഗത്ത് എത്തി. "പുതിയ കാമുകനാണോ, രണ്ടാളും നല്ല ചേർച്ചയുണ്ട്, അഭിഷേയകുമായുള്ള വിവാഹമോചനം ഉടനെ ഉണ്ടല്ലേ, ഡിവോഴ്സ് വാങ്ങി കരിയറിലേക്ക് തിരിയൂ", എന്നിങ്ങനെ പോകുന്നു ചില വിമർശന കമന്റുകൾ. 

Latest Videos

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ അഡ്രിയാന്‍ ജേക്കബ്‌സ് ആണ് ഐശ്വര്യയ്ക്ക് ഒപ്പമുള്ള യുവാവ്. 'ജോലി സ്ഥലത്തെ ഒരു മനോഹര ദിവസം', എന്ന ക്യാപ്ഷനോടെ ജേക്കബ്‌സ് തന്നെയാണ് സെൽഫി പങ്കിട്ടിരിക്കുന്നതും. ഒരു മേക്കപ്പിന് തന്നെ കോടികൾ വാങ്ങിക്കുന്ന അഡ്രിയാന്‍ ബോളിവുഡ്, ഹോളിവുഡ് മേഖലകളിൽ ഏറെ ശ്രദ്ധേയനാണ്. 

അമ്പമ്പോ ഇതെന്തൊരു വില്പന ! 50 കോടി കടന്ന് പുഷ്പ 2 പ്രീ സെയിൽ, ആദ്യദിനം 250 കോടിയോ ? കണക്കുകൾ

അതേസമയം, ഫന്നി ഖാന്‍ എന്ന ചിത്രത്തിലാണ് ഐശ്വര്യ റായ് അവസാനിമായി ഹിന്ദിയിൽ അഭിനയിച്ചത്. 2018ൽ ആയിരുന്നു ഇത്. ശേഷം പൊന്നിയിൻ സെൽവൻ ഫ്രാഞ്ചൈയിൽ നടി അഭിനയിച്ചു. ചിത്രത്തിലെ നന്ദിനി എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിൽ വിക്രമിന്റെ പെയറായിട്ടായിരുന്നു അഭിനയിച്ചത്. ഐശ്വര്യയുടെ പുതിയ സിനിമ ഏതാണെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോൾ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!