നോര്‍ത്തിന്ത്യന്‍ സെക്യൂരിറ്റിയുമായി വന്ന നടന് സംഭവിച്ചത്; ടിനി ടോം പറയുന്നു

By Web Team  |  First Published Feb 12, 2023, 10:26 AM IST

നമുക്ക് യോ​ഗ്യതയുണ്ടെങ്കിലെ എന്തെങ്കിലും കൊണ്ട് നടക്കാൻ പാടുള്ളൂ. ചമയുമ്പോൾ നമുക്കതിന് യോ​ഗ്യതയുണ്ടോ എന്നുള്ളതും കൂടി ആലോചിക്കണം എന്ന സന്ദേശം നല്‍കാനാണ് കളി എന്ന സിനിമയുടെ സെറ്റിലെ അനുഭവം ടിനി പറയുന്നത്. 


തിരുവനന്തപുരം: സിനിമ രംഗത്തെ രസകരമായ കഥകള്‍ പറയുന്ന വ്യക്തിയാണ് ടിനി ടോം. അടുത്തകാലത്തായി ബാലയുടെ സിനിമയുമായി ബന്ധപ്പെട്ട് ടിനി പറഞ്ഞ തമാശ ഒരു വൈറലായി മാറിയിരുന്നു. അത്തരത്തില്‍ തന്‍റെ സിനിമ അനുഭവങ്ങള്‍ പറയുന്ന കൗമുദി മൂവീസ് യൂട്യൂബ് ചാനല്‍ പരിപാടിയില്‍ ടിനി പറഞ്ഞ അനുഭവമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. 

നമുക്ക് യോ​ഗ്യതയുണ്ടെങ്കിലെ എന്തെങ്കിലും കൊണ്ട് നടക്കാൻ പാടുള്ളൂ. ചമയുമ്പോൾ നമുക്കതിന് യോ​ഗ്യതയുണ്ടോ എന്നുള്ളതും കൂടി ആലോചിക്കണം എന്ന സന്ദേശം നല്‍കാനാണ് കളി എന്ന സിനിമയുടെ സെറ്റിലെ അനുഭവം ടിനി പറയുന്നത്. ഒരു നടനെ സംബന്ധിച്ചാണ് ടിനി പറഞ്ഞതെങ്കിലും വില്ലന്‍ വേഷങ്ങള്‍ അടക്കം ചെയ്യുന്ന നടന്‍ എന്ന് മാത്രമാണ് ടിനി പറയുന്നത്. പേര് വ്യക്തമാക്കുന്നില്ല.

Latest Videos

undefined

സംഭവം ഇങ്ങനെയാണ്, കളിയില്‍ അഭിനയിക്കുന്ന ഒരു നടന്‍ ഒരു ദിവസം ടിനിക്ക് ബൗൺസര്‍മാരെ ആവശ്യമുണ്ടോ നാളെ ഗോള്‍ഡ് സൂക്കിലല്ലെ ചിത്രീകരണം എന്ന് ചോദിച്ചു. എന്നാല്‍ എനിക്ക് വേണ്ടെന്നും അവിടെ സ്ഥിരമായി നടക്കുന്നയാളെന്നും മറുപടി നല്‍കി. അല്ല കുറച്ച് ബൗൺസര്‍മാരുണ്ട്, വേണമെങ്കില്‍ ഷൈന്‍ ചെയ്യാം എന്ന് പറഞ്ഞു. വേണ്ടെന്ന് തന്നെ പറഞ്ഞു.

അടുത്ത ദിവസം നോക്കുമ്പോള്‍ ബൗൺസര്‍മാര്‍ വേണോ എന്ന് ചോദിച്ച നടന്‍ ആറ്, ഏഴ് ബൗൺസര്‍മാരുടെ നടുവില്‍ കൂടി ഈ നടന്‍ നടന്നുവരുന്നു. എന്‍റെ അടുത്ത് എത്തിയപ്പോള്‍ എന്നെ നോക്കി ചിരിച്ചു. അപ്പോള്‍ ആളുകള്‍ നോക്കുന്നുണ്ട്. ആര്‍ക്കുവേണ്ടിയാണ് ബൗൺസര്‍മാര്‍ എന്നതായിരുന്നു ചോദ്യം. എല്ലാം നോര്‍ത്തിന്ത്യന്‍ ബൗൺസര്‍മാരാണ്. മോഹന്‍ലാലിനും മമ്മൂട്ടിക്കും പോലും ഇത്തരം ബൗൺസര്‍മാരില്ല. ആര്‍ക്കാണ് ഇത്രയും ബൗൺസര്‍മാര്‍ എന്നതറിഞ്ഞതോടെ ആളുകള്‍ ചിരി തുടങ്ങി. ഇത് കോമാളിത്തരമായി എനിക്ക് അപ്പോഴെ ഫീല്‍ ചെയ്തു.

സാധാരണ പച്ചവെള്ളം ഷൂട്ടിംഗിന് പുറത്തുനിന്നും വന്നവര്‍ ചോദിച്ചാല്‍ കൊടുക്കുന്നതില്‍ ദേഷ്യം വരുന്നവരാണ് പ്രൊഡക്ഷന്‍. ഇവരില്‍ നിന്നും ഒരാള്‍ 12 ചപ്പാത്തി വീതമാണ് ഈ ബൗൺസര്‍മാര്‍ തിന്നത്. ഒപ്പം ഐസ്ക്രീം കൂടി കഴിച്ചു. 

പിന്നീട് പലയിടത്തും ഈ സെക്യൂരിറ്റിയെയും കൊണ്ട് നടന്‍ നടന്നു. മെട്രോയുടെ ഹൈബി ഈഡനും എംഎല്‍എയും അടക്കം പങ്കെടുത്ത പരിപാടിയില്‍ വിളിക്കാതെ തന്നെ ഈ നടന്‍റെ എന്‍റെ കൂടെ സെക്യൂരിറ്റിയുമായി എത്തി. എംപി പോലും ആര്‍ക്കാണ് സെക്യൂരിറ്റി എന്ന് ചോദിക്കുന്ന അവസ്ഥയായി. ഇത്തരത്തില്‍ മൂവാറ്റുപുഴയില്‍ ഒരു ഉദ്ഘാടനത്തിന് പോയപ്പോഴും ഈ നടനും ബൗൺസര്‍മാരും ഒപ്പം വന്നു അന്ന് ബാബുരാജും ഉണ്ടായിരുന്നു.

അവിടെയും ആര്‍ക്കാണ് സെക്യൂരിറ്റി എന്ന ചോദ്യം ഉണ്ടായി. അവിടുന്ന് രാത്രി തന്നെ ഞാനും ബാബു രാജും തിരിച്ചുവന്നു. എന്നാല്‍ നടന്‍ അവിടെ തങ്ങി. രാവിലെ ഈ സെക്യൂരിറ്റിക്കാര്‍ ഇയാളെ വിട്ട് അടുത്ത പരിപാടിക്ക് പോയി. ഇതോടെ നടന്‍ മൂവാറ്റുപുഴ സ്റ്റാന്‍റില്‍ നിന്നും ടിനിയെ വിളിച്ചു. ഇന്നലെ വരെ സെക്യൂരിറ്റിയുമായി നടന്ന നടനോട് ബസ് കയറി വരാന്‍ പറഞ്ഞതായി ടിനി പറയുന്നു.

ഈ സെക്യൂരിറ്റി ബൗൺസര്‍മാരുടെ രഹസ്യവും ടിനി പറയുന്നു. ഒരു സെക്യൂരിറ്റി സ്ഥാപനം എന്തോ ആവശ്യത്തിന് വിളിച്ചുവരുത്തിയതാണ് ഇവരെ. എന്നാല്‍ അത് നടന്നില്ല. ഇവര്‍ക്ക് നാലഞ്ച് ദിവസം വെറുതെ നില്‍ക്കണം. ആ സമയത്ത് ഈ സ്ഥാപനം നടന് ഫ്രീയായി ഇവരെ നല്‍കിയതാണ്. ഭക്ഷണം മാത്രം നല്‍കിയാല്‍ മതിയെന്നായിരുന്നു നിബന്ധന. 

ചിരി നിറവില്‍ അജിത്ത്, സന്തോഷത്തിന്റെ കാരണം എന്തെന്ന് തിരക്കി ആരാധകര്‍

നടി രമ്യ സുരേഷിനെതിരായ പരാമര്‍ശനം; യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ ആഞ്ഞടിച്ച് അഖില്‍ മാരാര്‍

click me!