അർജുൻ കപൂറുമായുള്ള ബന്ധം വേർപിരിഞ്ഞതിന് ശേഷം മലൈക അറോറ തന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.
മുംബൈ: അർജുൻ കപൂറും മലൈക ആറോറയും തമ്മില്‍ വേര്‍പിരിഞ്ഞിട്ട് കുറച്ചു നാളുകളായി. തന്‍റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് 'സിംഗിൾ' എന്ന് പരസ്യമായി പ്രഖ്യാപിച്ച് അര്‍ജുന്‍ കപൂര്‍ തന്നെയാണ് ഈ ബന്ധം പിരിഞ്ഞത് സ്ഥിരീകരിച്ചത്. എന്നാല്‍ മലൈക ഇതില്‍ പരസ്യമായ പ്രതികരണം നടത്തിയിരുന്നില്ല.
ഇപ്പോഴിതാ അര്‍ജുന്‍റെ പ്രഖ്യാപനത്തിന് ശേഷം ആദ്യമായി മലൈക അറോറ ഇൻസ്റ്റാഗ്രാമിൽ തന്‍റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് പങ്കിട്ടിരിക്കുന്നു. മലൈകയുടെ പുതിയ സ്റ്റോറി നടിയുടെ ഡേറ്റിംഗ് ജീവിതത്തെക്കുറിച്ച് ആരാധകർക്കിടയില്‍ ഊഹാപോഹങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
“ഇപ്പോഴത്തെ എന്‍റെ സ്റ്റാറ്റസ്” എന്ന പോസ്റ്റില്‍ താഴെ മൂന്ന് ഓപ്ഷനുകൾ ഉണ്ടായിരുന്നു -ഇന്‍ എ റിലേഷന്‍ഷിപ്പ്, രണ്ട്. സിംഗിൾ, മൂന്ന്. ഹീഹീ. ഇതില്‍ അവസാന ഓപ്ഷനാണ് മലൈക സെലക്ട് ചെയ്തിരിക്കുന്നത്. നടി വീണ്ടും ഡേറ്റിംഗിലാണോ എന്ന സംശയവും ഈ പോസ്റ്റ് ഉയര്‍ത്തുന്നു എന്നാണ് ചില ബോളിവുഡ് മാധ്യമങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അർജുൻ കപൂറും മലൈക അറോറയും 2018 മുതല്‍ ഡേറ്റിംഗിലായിരുന്നു. 2017-ൽ അർബാസ് ഖാനെ വിവാഹമോചനം ചെയ്തതിന് ശേഷമാണ് മലൈക അര്‍ജുന്‍ ബന്ധം ബോളിവുഡ് അറിഞ്ഞത്. തുടര്‍ന്ന് ബോളിവുഡിലെ പല പാര്‍ട്ടികളിലും ഔദ്യോഗിക പരിപാടികളിലും ഇരുവരും ഒന്നിച്ച് എത്താറുണ്ടായിരുന്നു. ഇരുവരുടെയും അവധിക്കാല ചിത്രങ്ങള്‍ വൈറലാകാറുണ്ടായിരുന്നു.
അർജുൻ കപൂറും മലൈക അറോറയും തമ്മിലുള്ള വയസ് വ്യത്യാസം പലപ്പോഴും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ പലപ്പോഴും ഇത്തരം ഗോസിപ്പുകളെ ബോളിവുഡ് പ്രണയ ജോഡി തള്ളിക്കളഞ്ഞു. പലപ്പോഴും അര്‍ജുന്‍ മലൈക്ക എന്നിവര്‍ വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത വന്നിരുന്നെങ്കിലും അപ്പോഴെല്ലാം അത് നിഷേധിച്ച് ഇരുവരും രംഗത്ത് എത്തിയിരുന്നു.
എന്നാല്‍ ഇത്തവണ സ്ഥിതി മാറി. അടുത്തിടെ മലൈകയുടെ ജന്മദിനത്തിൽ അർജുൻ അവര്‍ക്ക് ആശംസ പങ്കിടാതെ മറ്റൊരു പോസ്റ്റിട്ടതോടെ ഇരുവരും വേര്‍പിരിഞ്ഞുവെന്ന കിംവദന്തികൾ ശക്തമായി, "നിങ്ങൾ ആരാണെന്ന് ഒരിക്കലും മറക്കരുത് - ദി ലയൺ കിംഗ്" ദി ലയൺ കിംഗിലെ മുഫാസയുടെ ഡയലോഗാണ് അര്‍ജുന്‍ അന്ന് പങ്കുവച്ചത്.
അനുരാഗ് കശ്യപിന്റെ ആദ്യ ചിത്രം പാഞ്ച് 22 കൊല്ലത്തിന് ശേഷം റിലീസിന് ഒരുങ്ങുന്നു
'ഐശ്വര്യയോട് ആ കാര്യത്തില്‍ അകമഴിഞ്ഞ നന്ദി': വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെ അഭിഷേക് ബച്ചന്‍ !