400 എപ്പിസോഡുകള്‍ കടന്ന് മുന്നേറുന്ന പരമ്പരയാണ് ഗീതാഗോവിന്ദം
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം എന്ന പരമ്പരയിലൂടെ ആരാധകരെ സമ്പാദിച്ച നടിയാണ് ബിന്നി സെബാസ്റ്റ്യൻ. കുടുംബവിളക്ക് താരം നൂബിൻ ജോണിയാണ് താരത്തിന്റെ ഭർത്താവ്. സോഷ്യൽ മീഡിയയിലും സജീവമാണ് ഇരുവരും. ഇരുവരെയും അറിയാത്ത മിനിസ്ക്രീൻ പ്രേക്ഷകര്‍ ചുരുക്കമായിരിക്കും. തങ്ങളുടെ വിശേഷങ്ങളൊക്കെ പങ്കുവച്ച് ഇരുവരും എത്താറുണ്ട്. യുട്യൂബ് ചാനലിലൂടെ താരങ്ങൾ പങ്കുവെക്കുന്ന വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കാറുണ്ട്. അതേസമയം 400 എപ്പിസോഡുകളും കടന്ന് മുന്നേറുകയാണ് ഗീതാഗോവിന്ദം.
ഇപ്പോഴിതാ ഗീതാഗോവിന്ദത്തിലെ താരങ്ങൾ ഒരുമിച്ച് തങ്ങളുടെ ഒഴിവുസമയം ആഘോഷമാക്കുകയാണ്. ഒരു റിസോർട്ടിലാണ് എല്ലാവരും അവധി ആഘോഷത്തിനെതിയിരിക്കുന്നത്. ബിന്നി, സാജൻ സൂര്യ, ദേവ, പ്രതീക്ഷ തുടങ്ങിയ താരങ്ങളെല്ലാം കൂടെയുണ്ട്. എല്ലാവരും വളരെ സന്തോഷത്തിലും ആവേശത്തിലും ദിവസം ആഘോഷിക്കുകയാണ്. ഗീതാഗോവിന്ദം ആരാധകരെല്ലാം ചിത്രങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. ഇഷ്ട താരങ്ങളെ സ്ക്രീനിലല്ലാതെ ഒരുമിച്ച് കണ്ട സന്തോഷത്തിലാണ് ആരാധകർ.
ബിസിനസ് പ്രമുഖനായ കഥാപാത്രം 'ഗോവിന്ദ് മാധവും' ഇരുപത്തിമൂന്നുകാരിയായ 'ഗീതാഞ്ജലി'യും നായകനും നായികയുമായി എത്തുന്ന 'ഗീതാഗോവിന്ദം' പ്രേക്ഷകരുടെ പ്രിയം നേടിയിരിക്കുകയാണ്. കഠിനാധ്വാനംകൊണ്ട് തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഗോവിന്ദ് മാധവിന്റെയും എല്ലാവര്‍ക്കും നന്മ മാത്രം ആഗ്രഹിക്കുന്ന 'ഗീതാഞ്ജലി'യുടെയും കഥയാണ് പരമ്പര പറയുന്നത്.
അഭിനേത്രിയാകും മുന്‍പ് ഡോക്ടറായി പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു ബിന്നി. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ഇവര്‍ സീരിയലിലെത്തുന്നത്. ജോലി ഉപേക്ഷിച്ചാണ് നടിയാകാന്‍ തീരുമാനിക്കുന്നത്. ബിന്നി എംബിബിഎസ് പഠിച്ചത് ചൈനയിലായിരുന്നു. പഠിക്കുന്നതിനിടെയാണ് ബിന്നിയെ തേടി സിനിമയെത്തുന്നത്. മമ്മൂട്ടി നായകനായ തോപ്പില്‍ ജോപ്പന്‍ ആയിരുന്നു ബിന്നിയുടെ ആദ്യ സിനിമ.
ALSO READ : സംവിധാനം ധനുഷ്, സംഗീതം ജി വി പ്രകാശ്; 'കാതല്‍ ഫെയില്‍' എത്തി