സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രങ്ങളെക്കുറിച്ചും ട്രോളിംഗിനെക്കുറിച്ചും സൽമാൻ ഖാൻ പ്രതികരിക്കുന്നു. ഉറക്കമില്ലാത്ത രാത്രികളാണ് ചിത്രങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം വെളിപ്പെടുത്തി. സിക്കന്ദറിന്‍റെ ട്രെയിലർ ലോഞ്ചിലാണ് സൽമാൻ ഇക്കാര്യം പറഞ്ഞത്.
മുംബൈ: സോഷ്യൽ മീഡിയയിൽ വൈറലായ തന്റെ പുതിയ ഫോട്ടോകളെക്കുറിച്ചും, അതിന് പിന്നാലെ നടന്ന ഓൺലൈൻ ട്രോളിംഗിനെക്കുറിച്ചും സംസാരിച്ച് സല്‍മാന്‍ ഖാന്‍ . ആ ചിത്രങ്ങൾ എടുക്കുന്ന സമയത്ത് താന്‍ ദിവസങ്ങളോളം ഉറങ്ങിയിട്ടില്ലായിരുന്നുവെന്ന് സല്‍മാന്‍ പറഞ്ഞത്.
“5-6 ദിവസമായി ഞാൻ ശരിയായി ഉറങ്ങിട്ടില്ലായിരുന്നു, അപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ആളുകൾപോസ്റ്റ് ചെയ്യുകയും അവരുടെതായ അഭ്യൂഹങ്ങള്‍ നടത്തുകയും ചെയ്യുകയാണ്" വൈറലായ ഫോട്ടോകളെക്കുറിച്ച് മുംബൈയിൽ നടന്ന സിക്കന്ദറിന്‍റെ ട്രെയിലർ ലോഞ്ചിൽ സല്‍മാന്‍ പറഞ്ഞു.
അടുത്തിടെ, സൽമാന്റെ ഒരു കൂട്ടം ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരുകാലത്ത് ഫിറ്റ്നസിന് വലിയ പ്രധാന്യം നല്‍കിയ 59 കാരനായ നടൻ ഇപ്പോൾ ആരോഗ്യത്തിന് മുൻഗണന നൽകുന്നത് നിർത്തിയെന്ന് ഈ ചിത്രത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വന്നിരുന്നു.
“സിക്കന്ദർ ഷൂട്ട് പൂര്‍ത്തിയാക്കിയ ശേഷമുള്ള സൽമാൻ ഖാന്റെ ക്ലീൻ ഷേവ് ചെയ്ത ലുക്ക് ആരാധകരെ ആശങ്കയിലാക്കുന്നു, നമ്മുടെ പഴയകാല നായകൻ പ്രായമാകുകയാണ് ” എന്നാണ് സോഷ്യൽ മീഡിയയില്‍ ഇത് സംബന്ധിച്ച വന്ന ഒരു പോസ്റ്റ്.
സൽമാൻ ഖാൻ, രശ്മിക മന്ദാന, സത്യരാജ്, ശർമൻ ജോഷി, കാജൽ അഗർവാൾ, അഞ്ജിനി ധവാൻ തുടങ്ങിയവർ സിക്കന്ദറിൽ അഭിനയിക്കുന്നു. ഗജിനി (2008) ഫെയിം എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം സാജിദ് നാദ്വാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാർച്ച് 30 ഞായറാഴ്ച ലോകമെമ്പാടും റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ അഡ്വാൻസ് ബുക്കിംഗ് ചൊവ്വാഴ്ച ആരംഭിച്ചു.
180 കോടി നിര്‍മ്മാണച്ചെലവ് ഉള്ള സിനിമയാണ് സിക്കന്ദര്‍. സല്‍മാന്‍ ഖാന്‍റെ പ്രതിഫലം ഉള്‍പ്പെടെയുള്ള തുകയാണ് ഇത്. പബ്ലിസിറ്റിക്ക് 20 കോടിയോളമാണ് നിര്‍മ്മാതാവ് നീക്കിവച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കൂടി ചേര്‍ത്താല്‍ ചിത്രത്തിന്‍റെ ആകെ ബജറ്റ് 200 കോടി.
എന്നാല്‍ റിലീസിന് മുന്‍പ് തന്നെ സല്‍മാന്‍ ഖാന്‍റെ താരപദവി നിര്‍മ്മാതാവിനെ സേഫ് ആക്കിയിട്ടുണ്ട് എന്നാണ് വിവരം. ചിത്രത്തിന്‍റെ (പോസ്റ്റ് തിയട്രിക്കല്‍) ഒടിടി റൈറ്റ്സ് പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിന് ആണ്. 85 കോടിയാണ് നെറ്റ്ഫ്ലിക്സുമായുള്ള കരാറിലൂടെ നിര്‍മ്മാതാവിന് ലഭിക്കുക.
'ഈദിന് സല്ലുഭായിയുടെ ആക്ഷന്‍ ധമാക്ക': സിക്കന്ദര്‍ ട്രെയിലര്‍ പുറത്തിറങ്ങി