26കാരി തൂങ്ങിമരിച്ച നിലയിൽ; ഭര്‍ത്താവിനെതിരെ പരാതിയുമായി കുടുംബം, പണം ചോദിച്ച് മര്‍ദ്ദിച്ചെന്ന് ആരോപണം

എറണാകുളം ഇരുമ്പനത്ത് ഭർതൃപീഡനത്തെ തുടർന്ന് 26കാരി ആത്മഹത്യ ചെയ്തു. ഭർത്താവ് പണം ആവശ്യപ്പെട്ട് നിരന്തരം മർദ്ദിച്ചിരുന്നുവെന്ന് പരാതി. പോലീസ് അന്വേഷണം ആരംഭിച്ചു.

26 year old woman found hanging family files complaint against husband alleging he beat her up after demanding money

എറണാകുളം: ഇരുമ്പനത്ത് ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തതുവെന്ന് പരാതി. ഇരുമ്പനം ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്പിൽ സത്യന്റെ മകൾ എംഎസ് സംഗീത (26) യെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് തിരുവാങ്കുളം ചക്കുപറമ്പ് വീട്ടിൽ അഭിലാഷ് യുവതിയെ പണം ആവശ്യപ്പെട്ട് നിരന്തരം മർദിച്ചിരുന്നുവെന്നാണ് പരാതി.

ജോലിസ്ഥലത്ത് എത്തി ഭർത്താവ് ബഹളമുണ്ടാക്കുമായിരുന്നുവെന്നും മരിച്ചതിന്റെ തലേ ദിവസവം വീട്ടിൽ വച്ച് മർദ്ദിച്ചതായും പരാതി പരാതിയിൽ പറയുന്നു. എൽകെജിയിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുട്ടികളാണ് സംഗീതയ്ക്കുള്ളത്.മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ഹിൽപാലസ് പൊലീസിലാണ് പരാതി നൽകിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.

Latest Videos

അന്ന് 23500ൽ തീര്‍ന്നേനെ, ഇന്ന് ഉടമയ്ക്കൊപ്പം ഡ്രൈവർക്കും കിട്ടി 38000 വീതം; ടിപ്പറിലെ അമിത ഭാരത്തിന് പിഴ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
vuukle one pixel image
click me!