എനിക്കെതിരെ നടക്കുന്ന പെയ്ഡ് പിആര്‍ അറിഞ്ഞപ്പോള്‍ ഞെട്ടി, ഞാന്‍ ഇര: നടി പൂജ ഹെഗ്‌ഡെ

സോഷ്യൽ മീഡിയയിൽ തന്നെ ട്രോളാൻ ആളുകൾക്ക് പണം ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഞെട്ടിയെന്ന് നടി പൂജ ഹെഗ്‌ഡെ. 

Pooja Hegde admits she was a victim of targeted trolling

മുംബൈ: സോഷ്യൽ മീഡിയയിൽ തന്നെ ട്രോളാൻ ആളുകൾക്ക് പണം ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഞെട്ടിയെന്ന് നടി പൂജ ഹെഗ്‌ഡെ. അഭിനേതാക്കളെ തകര്‍ക്കാന്‍ പിആർ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും, അവരുടെ പ്രവര്‍ത്തനങ്ങള്‍ വിചിത്രമാണെന്നും പൂജ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. സിനിമ രംഗത്തെ ഇരുണ്ട യാഥാര്‍ത്ഥ്യമാണ് ഇതെന്നാണ് താരം പറയുന്നത്. 

ഫിലിംഫെയറിന് നൽകിയ ഒരു അഭിമുഖത്തിൽ പൂജ നെഗറ്റീവ് പിആർ തന്ത്രത്തെക്കുറിച്ചും ആളുകളെ ലക്ഷ്യം വച്ചുള്ള നെഗറ്റീവ് ട്രോളുകളെക്കുറിച്ചും തുറന്നു പറഞ്ഞു. “പലപ്പോഴും, എനിക്ക് അത് ഒരു ഞെട്ടലായിരുന്നു. എന്‍റെ കാര്യത്തില്‍ പിആറില്‍ ഞാന്‍ വളരെ മോശമാണ്. മീം പേജുകൾ എന്നെ നിരന്തരം ട്രോളിയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു, 

Latest Videos

അവർ എന്തിനാണ് എന്നെ കുറിച്ച് നിരന്തരം നെഗറ്റീവ് ആയി സംസാരിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു. അത് കൃത്യമായി എന്നെ ലക്ഷ്യമിടുന്നതായി എനിക്ക് അനുഭവപ്പെട്ടു. മറ്റുള്ളവരെ താഴ്ത്തിക്കെട്ടാൻ ആളുകൾ ധാരാളം പണം ചെലവഴിക്കുന്നുണ്ടെന്ന് പിന്നീട് എനിക്ക് മനസിലായി. ഞാൻ അത് അറിഞ്ഞപ്പോൾ, എന്റെ മാതാപിതാക്കളും ഞാനും വളരെയധികം വിഷമിച്ചു. 

പക്ഷേ ഞാൻ അത് ഒരു അഭിമാനമായി എടുത്തു. കാരണം ആരെങ്കിലും നിങ്ങളെ താഴ്ത്തിക്കെട്ടണമെന്ന് തോന്നിയാൽ, അതിനർത്ഥം നിങ്ങൾ അവരെക്കാൾ മുകളിലാണെന്നാണല്ലോ. കുഴപ്പമില്ലെന്ന് ഞാൻ എന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ ഒരു ഘട്ടത്തിനുശേഷം, അത് വളരെയധികം ആയി. എന്നെ ട്രോളാൻ വേണ്ടി ആളുകൾ ലക്ഷങ്ങൾ ചെലവഴിക്കുന്നുണ്ടെന്ന് ഞാൻ കണ്ടെത്തി" പൂജ പറഞ്ഞു. 

"പിന്നീട് എന്നെ ട്രോളുന്ന മീം പേജുകളുമായി ബന്ധപ്പെടാനും പ്രശ്നം എന്താണെന്ന് അവരോട് ചോദിക്കാനും ഞാൻ എന്റെ ടീമിനോട് പറഞ്ഞു. അവർ പറഞ്ഞ മറുപടി നേരിട്ടായിരുന്ന. നിങ്ങളെ ട്രോളാന്‍ ഞങ്ങള്‍ക്ക് പണം തരുന്നുണ്ട്. ഇനി ഇത് നിര്‍ത്താനെോ, അല്ലെങ്കില്‍ ആ ടീമിനെ തിരിച്ച് ട്രോളാനോ ഇതാണ് പ്രതിഫലം. വളരെ വിചിത്രമായിരുന്നു അത്. 

ആളുകൾ അത്തരം കാര്യങ്ങൾ നടക്കുമെന്ന് വിചാരിക്കുന്നു. പക്ഷേ എന്നെ എന്തിനാണ് ട്രോളുന്നത് എന്നോ അതിന് പിന്നിലെ കാരണമെന്താണെന്നോ അറിയില്ല. ചിലപ്പോള്‍ എന്‍റെ പോസ്റ്റിനടിയില്‍ എനിക്കെതിരെ വലിയൊരു അഭിപ്രായം കാണുമ്പോള്‍ ഞാന്‍  പ്രൊഫൈലിൽ പോകുമ്പോൾ ഡിസ്പ്ലേ ചിത്രമോ പോസ്റ്റുകളോ ഇല്ലെന്ന് കാണും. ഇവ വെറും പണമടച്ചുള്ള ബോട്ടുകളാണ്." പൂജ കൂട്ടിച്ചേര്‍ത്തു. 

പൂജ അവസാനമായി ഷാഹിദ് കപൂറിനൊപ്പം ദേവ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. നിരൂപകരിൽ നിന്ന് തണുത്ത പ്രതികരണമാണ് ചിത്രം നേടിയത്, എന്നാൽ ബോക്‌സ് ഓഫീസിൽ ചിത്രം വിജയിച്ചില്ല. അടുത്തതായി വരുൺ ധവാനൊപ്പം ഹായ് ജവാനി തോ ഇഷ്‌ക് ഹോനാ ഹേ എന്ന ചിത്രത്തിൽ അവർ അഭിനയിക്കും. രജനികാന്ത് ലോകേഷ് ചിത്രം കൂലിയില്‍ ഒരു ഡാന്‍സ് രംഗത്തിലും പൂജ അഭിനയിക്കുന്നുണ്ട്. 

vuukle one pixel image
click me!