നയൻതാര നായികയായി എത്തുന്ന മൂക്കുത്തി അമ്മൻ 2-വിന്‍റെ ഷൂട്ടിംഗിൽ പ്രതിസന്ധി. കോസ്റ്റ്യൂം തർക്കത്തെ തുടർന്ന് നയൻതാരയും അസിസ്റ്റന്റ് ഡയറക്ടറും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായതാണ് കാരണം.
ചെന്നൈ: നയൻതാര നായികയായി എത്തുന്ന മൂക്കുത്തി അമ്മൻ 2 ഇപ്പോള്‍ ചിത്രീകരണം നടക്കുകയാണ്. എന്നാല്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗില്‍ ഇപ്പോള്‍ പ്രതിസന്ധി നേരിട്ടുവെന്നാണ് പുതിയ വിവരം. ചിത്രത്തിലെ കോസ്റ്റ്യൂമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ ചിത്രത്തിലെ നായിക നയന്‍താരയും അസിസ്റ്റന്റ് ഡയറക്ടറുമായി അഭിപ്രായവ്യത്യാസമുണ്ടായതാണ് ഷൂട്ടിംഗ് പ്രതിസന്ധിയിലാക്കിയത് എന്നാണ് വിവരം.
നയന്‍താര സെറ്റില്‍ നിന്നും പിണങ്ങി പോകുന്ന അവസ്ഥയുണ്ടായി എന്നും ചില തമിഴ് സൈറ്റുകളില്‍ വാര്‍ത്ത വന്നു. എന്നാല്‍ തമിഴ് സൈറ്റുകളിലെ വാര്‍ത്ത പ്രകാരം ചിത്രത്തിന്‍റെ നിർമ്മാതാവ് ഇഷാരി കെ. ഗണേഷ് അതിവേഗം പ്രശ്നത്തില്‍ ഇടപെടുകയും, സംഭവത്തില്‍ മധ്യസ്ഥത വഹിക്കുകയും നയൻതാരയുമായുള്ള പ്രശ്നം പരിഹരിക്കാൻ ചർച്ചകൾ നടത്തിയെന്നാണ് വിവരം.
ചര്‍ച്ചയിലൂടെ പൊള്ളാച്ചിയിലെ ഷെഡ്യൂൾ റദ്ദാക്കാൻ ടീം തീരുമാനിച്ചു. പകരം ചെന്നൈയിലെ ആലപ്പാക്കത്തുള്ള പൊന്നിയമ്മൻ ക്ഷേത്രത്തിൽ ചിത്രീകരണം പുനരാരംഭിക്കാനും തീരുമാനിച്ചു. താൽക്കാലിക തടസ്സം നേരിട്ടെങ്കിലും പ്രൊജക്ട് മുന്നോട്ട് പോകുമെന്നും അടുത്തതന്നെ നസറത്ത്പേട്ടയിൽ ഷൂട്ടിംഗ് തുടരും എന്നാണ് വിവരം.
നിലവിൽ ചെന്നൈയിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നുണ്ട് എന്നാണ് വിവരം. വലിയ താര നിരയെ അണിനിരത്തിയാണ് ഈ മാസം ആദ്യം ചിത്രത്തിന്‍റെ പൂജ നടന്നത്. സുന്ദര്‍ സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേല്‍ ഇന്‍റര്‍നാഷണലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്‍റെ ആദ്യഭാഗം ഒരു സോഷ്യല്‍ സറ്റെയറായാണ് ഒരുക്കിയത്. ആര്‍ജെ ബാലാജി സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസില്‍ വന്‍ വിജയം നേടിയിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തിന് ഇല്ലെന്ന് സംവിധായകന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
തിരിച്ചുവരവിന് നിവിന്‍ പോളി, ഒപ്പം നയന്‍താര; 'ഡിയര്‍ സ്റ്റുഡന്‍റ്സ്' പൂര്‍ത്തിയായി
നയന്‍താര, മാധവന്‍, സിദ്ധാര്‍ത്ഥ്, മീര ജാസ്മിന്‍ വന്‍ താരനിരയുമായി ടെസ്റ്റ്; റിലീസ് ഡേറ്റ് പുറത്ത്