3 മണിക്കൂര്‍ വൈകിയെത്തി സംഗീത പരിപാടി വേദിയില്‍ പൊട്ടിക്കരഞ്ഞ് ഗായിക നേഹ കക്കർ

മെൽബണിലെ സംഗീത പരിപാടിക്കിടെ വൈകിയെത്തിയതിന് നേഹ കക്കർ പൊട്ടിക്കരഞ്ഞു. 

Neha Kakkar Breaks Down After Arriving 3 Hours Late In Melbourne Show

മെല്‍ബണ്‍: മെൽബണിലെ സംഗീത പരിപാടിക്കിടെ ഹിന്ദി ഗായിക നേഹ കക്കർ പൊട്ടിക്കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മൂന്ന് മണിക്കൂർ വൈകിയാണ് ഗായിക ഈ സംഗീത പരിപാടിക്ക് എത്തിയത്, തുടര്‍ന്ന് സദസിന്‍റെ പ്രതികരണം കണ്ടാണ് ഗായിക കരയുന്നത്. 

ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ, നേഹ ആരാധകരോട് ക്ഷമാപണം നടത്തുന്നത് കാണാം. “ഫ്രണ്ട്സ്, നിങ്ങൾ ശരിക്കും സ്വീറ്റാണ്! നിങ്ങൾ ക്ഷമയോടെ കാത്തിരുന്നു. ഒരാള്‍ ഞാന്‍ കാരണം കാത്തിരിക്കുക എന്ന് പറയുന്നത് ജീവിതത്തില്‍ എനിക്ക് ഇഷ്ടമല്ലാത്ത കാര്യമാണ്. അത് ഇവിടെ നടന്നതില്‍ ഞാന്‍ വിഷമിക്കുന്നു. എന്നിട്ടും നിങ്ങള്‍ എന്നെ കാത്തിരുന്നു.  ഈ വൈകുന്നേരം ഞാൻ എന്നെന്നേക്കുമായി ഓർക്കും. എന്നെ ഇത്രയും കാത്തിരുന്ന നിങ്ങളെ സന്തോഷിപ്പിക്കാതെ ഇനിക്ക് ഈ വേദി വിടാന്‍ പറ്റില്ല” നേഹ പറയുന്നത് വീഡിയോയില്‍ ഉണ്ട്. 

Latest Videos

സദസ്സിലെ ചിലർ നേഹയെ ആശ്വസിപ്പിക്കാൻ ആർപ്പുവിളിക്കുകയും കൈയടിക്കുകയും ചെയ്തപ്പോൾ, മറ്റ് ചിലര്‍ ജനക്കൂട്ടത്തിൽ നിന്ന് കോപാകുലരായ പ്രതികരിക്കുന്നതും വീഡിയോയിലുണ്ട്. അതേ സമയം നേഹയുടെ വെറും അഭിനയമാണ് എന്ന തരത്തിലാണ് ചില കമന്‍റുകള്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന റെഡ്ഡിറ്റ് വീഡിയോയില്‍ വരുന്നത്

"ഇത് ഇന്ത്യയല്ല, നിങ്ങൾ ഓസ്‌ട്രേലിയയിലാണ്" എന്ന് ചിലര്‍ പറയുന്നത് കേട്ടു. "അവര്‍ മൂന്ന് മണിക്കൂറായി കാത്തിരിക്കുന്നു. വളരെ നല്ല അഭിനയം. ഇത് ഇന്ത്യൻ ഐഡൽ അല്ല. നിങ്ങൾ കുട്ടികളുമായി പെർഫോം ചെയ്യുന്ന പോലെ അല്ല" എന്നാണ് ഒരാള്‍ വീഡിയോയില്‍ കമന്‍റായി പറയുന്നത്. എന്തായാലും വൈകിയതിന് ഇത് നല്ല തന്ത്രമാണ് എന്നാണ് മറ്റൊരാളുടെ കമന്‍റ്. 

വീഡിയോയില്‍ നേഹയെ പിന്തുണച്ചും കമന്‍റുകള്‍ വരുന്നുണ്ട്. തന്‍റെ തെറ്റ് മനസിലാക്കി അവര്‍ പ്രേക്ഷകരോട് മാപ്പ് പറയുകയാണ്. തുടര്‍ന്നും പരിപാടി ഗംഭീരമായി നടന്നോ എന്നതാണ് വിഷയം. അത് നന്നായി എന്നതാണ് അറിയുന്നത് എന്ന് ഒരാള്‍ കമന്‍റിടുന്നു. 

'അഭിലാഷം': സൈജു കുറുപ്പ് ചിതത്തിലെ പുതിയ ഗാനം പുറത്തിറങ്ങി

നയന്‍താര ചിത്രം മൂക്കുത്തി അമ്മൻ 2വിന് പ്രതിസന്ധിയോ? പുതിയ അപ്ഡേറ്റ് ഇങ്ങനെ

vuukle one pixel image
click me!