'എല്ലാം കോംപ്ലിമെന്‍റാക്കി': രാഖിയും ഷെര്‍ലിനും ഇനി 'ഭായി, ഭായി'.!

By Web Team  |  First Published Feb 16, 2023, 3:00 PM IST

ഷെർലിൻ ചോപ്രയെയും രാഖിയെയും ഒരേ ഫ്രെയിമിൽ ഒരുമിച്ച് കണ്ടതാണ എല്ലാവരെയും അത്ഭുതപ്പെടുത്തിയത്.


മുംബൈ: ബോളിവുഡില്‍ അടുത്ത കാലത്ത് വലിയ ശത്രുതയില്‍ കഴിഞ്ഞ രണ്ട് താരങ്ങളായിരുന്നു രാഖി സാവന്തും, ഷേര്‍ലിന്‍ ചോപ്രയും. ബിഗ് ബോസ് താരമായ രാഖിക്കെതിരെ ഗുരുതരമായ ആരോപണവും ക്രിമിനല്‍ കേസും അടക്കം കൊടുത്തയാളാണ് മോഡലും നടിയുമായ ഷെര്‍ലിന്‍ ചോപ്ര. എന്നാല്‍ കഴിഞ്ഞ ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ഒരു വീഡിയോ വൈറലായത്. 

ഷെർലിൻ ചോപ്രയെയും രാഖിയെയും ഒരേ ഫ്രെയിമിൽ ഒരുമിച്ച് കണ്ടതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്.
തങ്ങൾ ഇപ്പോൾ സുഹൃത്തുക്കളായെന്നാണ് ഇരുവരും ഇപ്പോള്‍ പ്രഖ്യാപിക്കുന്നത്. രാഖിയുടെ ഭര്‍ത്താവ് ആദിലുമായുള്ള പ്രശ്നത്തില്‍ താന്‍ രാഖിക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്നും പ്രഖ്യാപിച്ചു ഷെര്‍ലിന്‍. മാധ്യമ ക്യാമറകള്‍ക്ക് മുന്നില്‍ ഒരു സമയത്ത് നേരിട്ട് കണ്ടാല്‍ തമ്മില്‍ തല്ലിയിരുന്ന നടിമാര്‍ കെട്ടിപ്പിടിക്കുകയും പരസ്പരം ചുംബിക്കുകയും ചെയ്തപ്പോള്‍ അന്തംവിട്ടത് ബിടൗണിലെ ഗോസിപ്പ് വിദഗ്ധരാണ്.

Latest Videos

undefined

രാഖിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും താന്‍ അവസാനിപ്പിക്കുകയാണ്. ഭര്‍ത്താവ് ആദിലുമായി ഉണ്ടായ പ്രശ്നങ്ങള്‍ വിവരിക്കുന്ന രാഖിയുടെ കരയുന്ന മുഖം കണ്ടപ്പോള്‍ അവരെ പിന്തുണയ്ക്കണം എന്ന് തോന്നി. അതാണ് ഇപ്പോള്‍ ചെയ്യുന്നത്. ഞങ്ങള്‍ തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്ന ഷെര്‍ലിന്‍ പറയുന്നു. 

ആഴ്ചകള്‍ക്ക് മുന്‍പ് ഷെര്‍ലിന്‍റെ പരാതിയെ തുടര്‍ന്ന് എടുത്ത കേസില്‍ അറസ്റ്റ് ഒഴിവാക്കാനായി നടി രാഖി സാവന്ത് ബോംബെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഷെര്‍ലിന്‍റെ ആക്ഷേപകരമായ വീഡിയോകളും ഫോട്ടോകളും സൈബര്‍ ഇടത്ത് പ്രചരിപ്പിച്ചു എന്നതാണ് രാഖി സാവന്തിനെതിരായ ആരോപണം. മോഡലിന്‍റെ പരാതിയെ തുടർന്നാണ് താരത്തിനെതിരെ കേസെടുത്തത്. എന്നാല്‍ പുതിയ ഒത്തുതീര്‍പ്പിന്‍റെ ഭാഗമായി കേസ് പിന്‍വലിക്കും എന്നാണ് ഷെര്‍ലിന്‍ പറയുന്നത്. രാഖിയെ താന്‍ ഇനി രാഖി ജി എന്ന് വിളിക്കുമെന്നും ഷെര്‍ലിന്‍ പറയുന്നു. 

അതേ സമയം തന്നെ രാഖി സാവന്തിന്റെയും ആദിൽ ഖാൻ തമ്മിലുള്ള പ്രശ്നം ബിടൌണിലെ ഗോസിപ്പ് വര്‍ത്തമാനങ്ങളില്‍ നിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസമായി. രാഖി ആദില്‍ പ്രശ്നത്തില്‍ ഏറ്റവും പുതിയ വാര്‍ത്തയില്‍  ഭർത്താവ് ആദിലിനെതിരായ ഗാർഹിക പീഡന കേസിന്റെ വിശദാംശങ്ങൾ പങ്കുവെച്ച രാഖി സാവന്ത്. തന്‍റെ പരാതി കോടതി സ്വീകരിച്ചെന്നും വിഷയം വ്യാഴാഴ്ച മുംബൈ കോടതിയിൽ പരിഗണിക്കുമെന്ന് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട പല വിവരങ്ങളും അവർ ഇന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

രാഖി സാവന്ത് തന്‍റെ പണം മോഷ്ടിച്ചെന്ന്  ആരോപിച്ച്  നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് ഇവരുടെ ഭര്‍ത്താവ് ആദിലിനെ കഴിഞ്ഞാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 

'ജയിലില്‍ കിടക്കട്ടെ, പക്ഷെ ഡിവോഴ്സ് കൊടുക്കില്ല': ഭര്‍ത്താവിനെതിരെ കടുപ്പിച്ച് രാഖി

മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ആ ബന്ധം; പശുകളുമായുള്ള തന്‍റെ സ്നേഹം പറഞ്ഞ് കൃഷ്ണകുമാര്‍
 

click me!