ഇരുപത്തിയെട്ട് വർഷങ്ങൾക്കിപ്പുറം മോഹൻലാലിന്റെ ക്ലാസ് ചിത്രം സ്ഫടികം 4കെ ദൃശ്യമികവോടെ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളെയാണ് മോഹൻലാൽ പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇരുപത്തിയെട്ട് വർഷങ്ങൾക്കിപ്പുറം മോഹൻലാലിന്റെ ക്ലാസ് ചിത്രം സ്ഫടികം 4കെ ദൃശ്യമികവോടെ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. പുതിയ സാങ്കേതികതയിൽ മോഹൻലാലിന്റെ തോമാച്ചായൻ സ്ക്രീനിൽ എത്തിയപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഈ അവസരത്തിൽ തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പാലേരി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. മോഹൻലാലിന് ഒപ്പമുള്ള ഫോട്ടോ സഹിതം ആയിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
രഘുനാഥ് പാലേരിയുടെ വാക്കുകൾ
undefined
ഇന്നലെ രോമാഞ്ചം കണ്ടു. ഇന്ന് കുറച്ചു കഴിഞ്ഞ് ക്രിസ്റ്റഫർ കാണും. നാളെ വീണ്ടും സ്ഫടികം കാണും. മറ്റന്നാൾ ഇരട്ട കാണും. അടുത്ത ദിവസം ഞായറാഴ്ച ഒരു യാത്രയുണ്ട് കണ്ണൂരേക്ക് അന്ന് സിനിമാ പ്രാന്തിന് അവധി കൊടുക്കും.
പിറ്റേന്ന് തിങ്കളാഴ്ച്ച മിസ്സായിപ്പോയ വെടിക്കെട്ട് കാണും. ചൊവ്വാഴ്ച്ച തങ്കം കാണും. ബുധനാഴ്ച്ച ഏതാ കാണേണ്ടത്...?
ഒന്നു പറ.
ചിത്രത്തിൽ, കന്മദത്തിൽ കണ്ട, എന്റെ ആദ്യ സിനിമകളിൽ ഒന്നായ നസീമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞൊരു ദിവസം എന്നെ സൈക്കിളിന്നു പിറകിൽ ഇരുത്തി ലൊക്കേഷനിൽ നിന്നും താമസസ്ഥലത്തേക്ക് കൊണ്ടുപോയ, വീണ്ടും സ്പടികത്തിലൂടെ വരുന്ന നായകൻ. ഓർമ്മകൾ അറ്റ് മോസിൽ ഹെഡ്ഫോൺ വെച്ച് കണ്ണടച്ച് ആസ്വദിക്കണം. എന്താ രസം മോനേ.
അമൃതയ്ക്ക് പിന്നാലെ ഗോപി സുന്ദറിനും ഗോള്‍ഡന്‍ വിസ
അതേസമയം, എലോണ്‍ ആണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ ആയിരുന്നു പ്രേക്ഷകർ കാത്തിരുന്നത്. എന്നാൽ തിയറ്ററുകളിൽ വേണ്ടത്ര ശോഭിക്കാൻ എലോണിന് സാധിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. മലൈക്കോട്ടൈ വാലിബന്‍, റാം, ബറോസ് എന്നിവയാണ് മോഹന്‍ലാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍.