അതിനാല്‍ തന്നെ പ്രഭാസിന്‍റെ സ്റ്റാര്‍ഡത്തിന്‍റെ ലിറ്റ്മസ് ടെസ്റ്റായിരിക്കുകയാണ് കല്‍ക്കി 2898 എഡി എന്നായിരുന്നു പൊതുവില്‍ കരുതിയത്.
ഹൈദരാബാദ്: ബാഹുബലി എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയ സ്റ്റാറാണ് പ്രഭാസ്. പ്രഭാസിന്‍റെ ബാഹുബലിക്ക് ശേഷം ഇറങ്ങിയ ചിത്രങ്ങള്‍ എല്ലാം തന്നെ ബോക്സോഫീസില്‍ 100 കോടിക്ക് മുകളില്‍ ഒപ്പണിംഗ് നേടിയിരുന്നു. എന്നാല്‍ പ്രേക്ഷക പ്രീതി ഈ ചിത്രങ്ങള്‍ ഒന്നും നേടിയിരുന്നില്ല എന്നത് ഒരു പ്രധാന കാരണമാണ്.
സാഹോ, രാധേശ്യാം, ആദിപുരുഷ് എന്നിവയ്ക്കൊന്നും അവ പ്രീറിലീസില്‍ തീര്‍ത്ത ഹൈപ്പ് തീയറ്ററില്‍ നിലനിര്‍ത്താന്‍ സാധിച്ചില്ല. അതിനാല്‍ തന്നെ പ്രഭാസിന്‍റെ സ്റ്റാര്‍ പദവി പോലും വെല്ലുവിളിയില്‍ ആയിരുന്നു. കഴിഞ്ഞവര്‍ഷം അവസാനം ഇറങ്ങിയ സലാര്‍ എന്നാല്‍ മെച്ചപ്പെട്ട പ്രകടനം ബോക്സോഫീസില്‍ നടത്തി. കെജിഎഫിന് ശേഷം പ്രഭാസിനെവച്ച് പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാല്‍ തന്നെ വലിയ ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചത്.
undefined
മോശമല്ലാത്ത പ്രകടനമാണ് സലാര്‍ ബോക്സോഫീസില്‍ നടത്തിയത്. എന്നാല്‍ ബാഹുബലിയോളം നേട്ടം പ്രഭാസിനോ, കെജിഎഫിനോളം നേട്ടം പ്രശാന്ത് നീലിനോ, പ്രൊഡ്യൂസര്‍മാരായ ഹോംബാല ഫിലിംസിനോ ഉണ്ടായില്ല എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തിയത്. ഇതിനാല്‍ തന്നെ വരും പ്രഭാസ് ചിത്രങ്ങളെ ബാധിച്ചുവെന്ന് വിവരം ഉണ്ടായിരുന്നു. നേരത്തെ പടം പ്രഖ്യാപിച്ചാല്‍ തന്നെ സെയില്‍ നടക്കുന്ന പ്രഭാസ് ചിത്രങ്ങളുടെ ഓഡിയോ, ഒടിടി അവകാശ വില്‍പ്പനകള്‍ പ്രഭാസിന്‍റെ പ്രഖ്യാപിക്കപ്പെട്ട ചില ചിത്രങ്ങളുടെ കാര്യത്തില്‍ നടന്നില്ലെന്നും വാര്‍ത്ത വന്നിരുന്നു.
അതിനാല്‍ തന്നെ പ്രഭാസിന്‍റെ സ്റ്റാര്‍ഡത്തിന്‍റെ ലിറ്റ്മസ് ടെസ്റ്റായിരിക്കുകയാണ് കല്‍ക്കി 2898 എഡി എന്നായിരുന്നു പൊതുവില്‍ കരുതിയത്. അത് ശരിയാകുന്ന രീതിയാണ് കല്‍ക്കി 2898 എഡി ബോക്സോഫീസില്‍ വിജയിക്കുന്നത്. 600 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം ഒരാഴ്ചയില്‍ തന്നെ മുടക്കുമുതല്‍ തിരിച്ചുപിടിച്ചു കഴിഞ്ഞു.
ഇതോടെ ശരിക്കും രാശി തെളിഞ്ഞത് പ്രഭാസിന്‍റെ വരും പ്രൊജക്ടുകള്‍ക്കാണ് എന്നാണ് വിവരം. തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രഭാസിന്‍റെ വരും ചിത്രങ്ങളുടെ നിര്‍മ്മാതാക്കളുമായി ഒടിടി ഭീമന്മാര്‍ വീണ്ടും ചര്‍ച്ച ആരംഭിച്ചുവെന്നാണ് വിവരം. പഴയ റൈറ്റുകളിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് എന്നാണ് വിവരം. സന്ദീപ് വംഗയുടെ സ്പിരിറ്റ്, മാരുതി സംവിധാനം ചെയ്യുന്ന രാജ സാബ് എന്നിവയാണ് പ്രഭാസിന്‍റെ പ്രധാന വരാനിരിക്കുന്ന ചിത്രങ്ങള്‍. സലാറിന്‍റെ രണ്ടാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
'ഡേര്‍ട്ടി ഇന്ത്യന്‍' അടക്കം ഏഴുവാക്കുകള്‍ നീക്കണം: ഇന്ത്യന്‍ 2വിന് സെന്‍സര്‍ ബോര്‍ഡിന്‍റെ കട്ട്