'അഭിലാഷം' നാളെ മുതല്‍; തിയറ്ററുകളിലേക്ക് പ്രേക്ഷകരെ ക്ഷണിച്ച് സൈജു കുറുപ്പ്

ഷംസു സെയ്‍ബ സംവിധാനം

saiju kurup invites audience to watch his new movie abhilasham which releasing tomorrow

സൈജു കുറുപ്പിനെ നായകനാക്കി ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം. നാളെയാണ് ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ ചിത്രം കാണാന്‍ സിനിമാപ്രേമികളെ ക്ഷണിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൈജു കുറുപ്പ്. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ്. 

"ഡിയർ ഫ്രണ്ട്‌സ്, സൈജു കുറുപ്പാണ്. എന്റെ ഏറ്റവും പുതിയ സിനിമ അഭിലാഷം നാളെ മുതൽ തീയേറ്ററുകളിൽ എത്തുകയാണ്. മയൂഖത്തിലാണ് ഞാൻ തുടങ്ങിയത്, അതൊരു പ്രണയകഥയായിരുന്നു. വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു പ്രണയകഥയിലെ നായകനാവുകയാണ്. അഭിലാഷത്തിലെ പാട്ടുകളും ട്രെയ്‍ലറും എല്ലാം നിങ്ങൾ കണ്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. കാണാത്തവർ ഉണ്ടെങ്കിൽ ഒന്ന് കണ്ട് നോക്കി ഇഷ്ടപ്പട്ടാൽ സിനിമ തീയേറ്ററിൽ പോയി കാണാൻ ശ്രമിക്കണം. അഭിലാഷം നിങ്ങൾക്കിഷ്ടപ്പെടുന്ന  സിനിമയായിരിക്കും. ഉറപ്പ്...", സൈജു കുറിച്ചു.

Latest Videos

തൻവി റാം ആണ് ചിത്രത്തിനെ നായിക. സെക്കന്റ്‌ ഷോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർ ദാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ കെ പി, നീരജ രാജേന്ദ്രൻ, ശീതൾ സക്കറിയ, അജിഷ പ്രഭാകരൻ, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീൺ, ഷിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മികച്ച പ്രേക്ഷകാഭിപ്രായം നേടിയിരുന്നു. മലബാറിന്റെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ അഭിലാഷ് എന്ന കഥാപാത്രമായി സൈജു കുറുപ്പ് എത്തുമ്പോൾ ഷെറിൻ എന്ന കഥാപാത്രമായാണ് തൻവി റാം അഭിനയിച്ചിരിക്കുന്നത്. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഷോർട്ട്ഫ്ലിക്സ്, ഛായാഗ്രഹണം - സജാദ് കാക്കു, സംഗീത സംവിധായകൻ - ശ്രീഹരി കെ നായർ , എഡിറ്റർ - നിംസ്, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്സ് സേവ്യർ, കലാസംവിധാനം - അർഷദ് നാക്കോത്ത് , പ്രൊഡക്ഷൻ കൺട്രോളർ - രാജൻ ഫിലിപ്പ്, ഗാനരചന - ഷർഫു & സുഹൈൽ കോയ, സൗണ്ട് ഡിസൈൻ - പി സി വിഷ്ണു , വിഎഫ്‍എക്സ് - അരുൺ കെ രവി, കളറിസ്റ്റ് - ബിലാൽ റഷീദ്, സ്റ്റിൽസ് - ഷുഹൈബ് എസ്.ബി. കെ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സാംസൺ, ഡിസൈൻസ് - വിഷ്ണു നാരായണൻ , ഡിസ്ട്രിബ്യൂഷന്‍ - ഫിയോക്ക് , ഓവർസീസ് ഡിസ്ട്രിബൂഷൻ - ഫാർസ് ഫിലിംസ് , മ്യൂസിക് റൈറ്റ്സ് - 123 മ്യൂസിക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, ഡിജിറ്റൽ പി ആർ ഒ: റിൻസി മുംതാസ്, പിആർഒ - വാഴൂർ ജോസ്, ശബരി.

ALSO READ : 'കാതലാകിറേൻ'; തമിഴ് ആല്‍ബത്തിന്‍റെ ടൈറ്റില്‍ വീഡിയോ പോസ്റ്റര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!