താന്‍ ആലിയയ്ക്കൊപ്പമുള്ള മക്കൾക്കായി വന്നതാണെന്നും അതിനായി താന്‍ ഷൂട്ടിംഗ് നിർത്തി വച്ചെന്നും നവാസുദ്ദീൻ സിദ്ദിഖി പറയുന്നു.
മുംബൈ: നവാസുദ്ദീൻ സിദ്ദിഖിയും ഭാര്യ ആലിയ സിദ്ദിഖിയും തമ്മിലുള്ള തര്‍ക്കത്തിന്റെ വീഡിയോ വൈറലാകുന്നു. അന്ധേരിയിലെ വസതിയിൽ ആലിയയെ കാണാനെത്തിയ നവാസുദ്ദീൻ സിദ്ദിഖിയെ ഗേറ്റിന് പുറത്ത് നിര്‍ത്തിയാണ് ആലിയ തര്‍ക്കം നടത്തുന്നത്.
താന്‍ ആലിയയ്ക്കൊപ്പമുള്ള മക്കൾക്കായി വന്നതാണെന്നും അതിനായി താന്‍ ഷൂട്ടിംഗ് നിർത്തി വച്ചെന്നും നവാസുദ്ദീൻ സിദ്ദിഖി പറയുന്നു. മൂത്ത മകൾ ഷോറയുടെ വിസ കാര്യവുമായി അവളെ തന്നോടൊപ്പം വിടണമെന്നാണ് സിദ്ദിഖി ആവശ്യപ്പെടുന്നത് എന്നാല്‍ ഇത് കേള്‍ക്കാന്‍ ആലിയ തയ്യാറാകുന്നില്ല. ഇരുവരും തമ്മില്‍ വലിയ വാഗ്വാദം വീഡിയോയില്‍ നടക്കുന്നുണ്ട്.
undefined
തന്റെ നവാസുദ്ദീൻ സിദ്ദിഖിയുമായുള്ള 18 കൊല്ലത്തെ ബന്ധം വിവരിച്ച് വലിയ കുറിപ്പോടെയാണ് ആലിയ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്റെ പതിനെട്ട് കൊല്ലങ്ങള്‍ തനിക്ക് ഒരു വിലയും നല്‍കാത്ത ഒരാള്‍ക്ക് വേണ്ടി നല്‍കിയെന്നാണ് ആലിയ കുറിപ്പില്‍ പറയുന്നു. ആദ്യകാലത്തെ കഷ്ടതകള്‍ നിറഞ്ഞ ലിവിംഗ് റിലേഷൻഷിപ്പ് കാലം ഓര്‍ത്തെടുക്കുന്ന ആലിയ ഒരിക്കലും നവാസുദ്ദീൻ സിദ്ദിഖി നല്ല മനുഷ്യനായിരുന്നില്ലെന്ന് കുറിപ്പില്‍ പറയുന്നു.
എല്ലാ രേഖകളും തെളിവുകളും ആയാളെ തുറന്ന് കാണിക്കുമ്പോഴും ഒരാൾക്ക് എങ്ങനെയാണ് ഇത്രയും തരംതാഴാൻ കഴിയുന്നത് എന്ന് ആലിയ ചോദിക്കുന്നു. ഭാര്യയെ തിരസ്കരിച്ച ഇയാള്‍ ഇപ്പോള്‍ മക്കളെയാണ് ലക്ഷ്യം വയ്ക്കുന്നത് എന്ന് ആലിയ കുറിപ്പില്‍ പറയുന്നു. പല രേഖകളുടെ കോപ്പികളും ആലിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
അതേ സമയം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍, നവാസുദ്ദീൻ സിദ്ദിഖിയുമായുള്ള ഡേവോഴ്സിന് ശ്രമം തുടങ്ങിയതായി ആലിയ പറയുന്നുണ്ട്. എന്നാല്‍ കുട്ടികളുടെ സംരക്ഷണത്തിനായി നിയമപരമായി പോരാടുമെന്നും ആലിയ സിദ്ദിഖി സ്ഥിരീകരിച്ചു.
"നവാസുദ്ദീൻ കുറച്ച് ദിവസം മുമ്പ് വീട്ടിൽ വന്നിരുന്നു, ഞങ്ങളുടെ മകൾ ഷോറയെ കൊണ്ടുപോകാനാണ് വന്നത്. എന്നാല്‍ ഞാനും ഷോറയും ദുബായ് പൗരന്മാരാണ് എന്നതാണ് സത്യം. ഞങ്ങൾക്ക് അത്തരം ഒരു വിസയുടെ ആവശ്യമില്ല. എനിക്ക് പണം ആവശ്യമില്ല. പക്ഷെ ഞങ്ങളുടെ രണ്ടാമത്തെ കുട്ടിയെ അംഗീകരിക്കാന്‍ നവാസുദ്ദീൻ സിദ്ദിഖി ഇപ്പോഴും തയ്യാറായിട്ടില്ല" - ആലിയ പറയുന്നു.
സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ അഭിനയിക്കാം, സൂര്യ ചിത്രത്തില്‍ ഭാഗമാകാൻ ചെയ്യേണ്ട കാര്യങ്ങള്‍
കശ്മിരീല് നിന്ന് 'ലിയോ' സംഘം, ഫോട്ടോ പുറത്ത്