മിനിസ്ക്രീനില്‍ വാസവദത്ത എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടി
തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിൽ വാസവദത്ത എന്ന കഥാപാത്രമായി എത്തുന്നത് തൃശൂർ സ്വദേശി മനീഷ സുബ്രഹ്‍മണ്യന്‍ ആണ്. സീരിയലിലെ അമ്മായിയമ്മയുടെ റോൾ മനീഷയെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാക്കിയ ഒന്നാണ്. നല്ലൊരു പാട്ടുകാരി കൂടിയാണ് മനീഷ. മുപ്പതോളം സിനിമകളിലും നിരവധി ഗാനമേള വേദികളിലും പാടിയിട്ടുള്ള ഗായികയാണ് മനീഷ. എസ്.പി ബാലസുബ്രഹ്മണ്യത്തിനൊപ്പം പാടുന്ന മനീഷയുടെ ഒരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇപ്പോഴിതാ എസ്.പി.ബിയ്ക്കൊപ്പം പാടാൻ അവസരം കിട്ടിയ സന്ദർഭത്തെകുറിച്ച് പ്രേക്ഷകരോട് പറയുകയാണ് താരം. താൻ ഇത് ചോദിച്ച് വാങ്ങിയ അവസരമാണെന്ന് ആണ് മനീഷ പറയുന്നത്. സീ ന്യൂസ് മലയാളത്തോടായിരുന്നു പ്രതികരണം. 'എസ്.പി.ബി സാറിനോടൊപ്പം ആൽബങ്ങളിൽ പാടിയിട്ടുണ്ടെങ്കിലും ഒരുപാട് നാളുകൾക്ക് ശേഷമാണ് സ്റ്റേജ് പങ്കിടാനുള്ള അവസരം കിട്ടുന്നത്. അത് ചോദിച്ച് വാങ്ങിയതാണ്, ചേതനയുടെ പരിപാടിക്ക് ജോൺ പൂവത്തിങ്കൽ അച്ഛനാണു പറയുന്നത് സർ വരുന്നുണ്ടെന്ന്. അങ്ങനെയാണെങ്കിൽ എനിക്കും പാടണമെന്ന് പറഞ്ഞു. ഉറപ്പില്ലാതിരുന്നിട്ടും എനിക്ക് വേണ്ടി എല്ലാം അങ്ങനെ സംഭവിച്ചത് പോലെയാണ് തോന്നിയത്.
undefined
ALSO READ : വിജയ്‍യുടെ കരിയറിലെ ഏറ്റവും വലിയ വിജയം! കളക്ഷനില്‍ 'ബിഗിലി'നെയും മറികടന്ന് 'വാരിസ്'
തലേ ദിവസമാണ് ലിസ്റ്റ് തരുന്നത്. അതിൽ മലരേ എന്ന പാട്ടും ഉണ്ടായിരുന്നു. കൂടെ പാടാൻ അങ്ങനെയാണ് അവസരം കിട്ടുന്നത്'. പാട്ടിനിടയിൽ മനീഷയുടെ കണ്ണ് നിറയുന്നതും വീഡിയോയിൽ വൈറലായിരുന്നു. ഒരു ഗായകൻ എന്നതിൽ ഉപരി നല്ലൊരു മനുഷ്യൻ കൂടിയാണ് എസ്.പി.ബിയെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഭയങ്കര ഇഷ്ടമാണെന്നും മനീഷ പറയുന്നു.
വാസവദത്തയായി ആദ്യം എത്തിയപ്പോൾ ഒരുപാട് നെഗറ്റീവ് കമന്റുകൾ കേട്ടു. എന്നാൽ ഞാൻ ജീവിതത്തിൽ എൻജോയ് ചെയ്ത കഥാപാത്രമാണ് വാസവദത്ത. നിഷ്കളങ്കയായ വാസവദത്തയെ മറ്റുള്ളവർ ഇഷ്ടപ്പെട്ടതിനേക്കാൾ കൂടുതൽ ഞാൻ സ്വയം ഇഷ്ടപ്പെടുന്നുണ്ടെന്നാണ് നടി നേരത്തെ പറഞ്ഞത്.