2007 ല്‍ ഇറങ്ങിയ രജനി ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ഡേറ്റ് അഡ്ജസ്റ്റ് ചെയ്ത് പോയിട്ട് അഭിനയിച്ചു. എന്നാല്‍ ചിത്രം പുറത്തുവന്നപ്പോള്‍ ആ രംഗങ്ങള്‍ ചിത്രത്തില്‍ ഇല്ലായിരുന്നു.
കൊച്ചി: ഇന്ന് മലയാളത്തിലെ മുന്‍നിര നടിയാണ് മംമ്ത. സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും തമിഴിലും തെലുങ്കിലും എല്ലാം മംമ്ത തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മഹേഷും മാരുതിയും എന്ന ചിത്രമാണ് അടുത്തതായി മംമ്തയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. ആസിഫ് അലി നായകനായ ചിത്രത്തിന്‍റെ പ്രമോഷന്‍ അഭിമുഖത്തിനിടെ നടി നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. സൂപ്പര്‍താരം രജനികാന്തിന്‍റെ ചിത്രത്തില്‍ നിന്നും നേരിട്ട അനുഭവമാണ് മംമ്ത തുറന്നു പറഞ്ഞത്.
2007 ല്‍ ഇറങ്ങിയ രജനി ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ഡേറ്റ് അഡ്ജസ്റ്റ് ചെയ്ത് പോയിട്ട് അഭിനയിച്ചു. എന്നാല്‍ ചിത്രം പുറത്തുവന്നപ്പോള്‍ ആ രംഗങ്ങള്‍ ചിത്രത്തില്‍ ഇല്ലായിരുന്നു. ആ ചിത്രത്തില്‍ ഞാന്‍ ഉണ്ടെങ്കില്‍ അഭിനയിക്കില്ലെന്ന് ഒരു പ്രമുഖ നടി പറഞ്ഞതോടെയാണ് തന്‍റെ രംഗങ്ങള്‍ വെട്ടിയതെന്നും ഇന്ത്യ ഗ്ലീറ്റ്സുമായി അഭിമുഖത്തില്‍ മംമ്ത പറഞ്ഞു.
undefined
രജനിസാറിന്‍റെ ചിത്രത്തിലെ ഒരു ഗാന രംഗത്തിനാണ് എന്നെ വിളിച്ചത്. എനിക്ക് വേറെ ഷൂട്ടുണ്ടായിരുന്നു. സിനിമയ്ക്കുള്ളില്‍ ഒരു സിനിമ നടക്കുന്ന രീതിയിലായിരുന്നു എന്നെ അഭിനയിക്കാന്‍ വിളിച്ച രംഗം. ഡേറ്റ് അഡ്ജസ്റ്റ് ചെയ്താണ് അതില്‍ അഭിനയിക്കാന്‍ പോയത്. ഒരു പാട് സമയം ലൊക്കേഷനില്‍ കാത്തിരിക്കേണ്ടി വരും.
കാത്തിരുന്നു അഞ്ച് ദിവസത്തിനുള്ളിലാണ് ഷൂട്ടിംഗ് നടന്നത്. എന്നാല്‍ ഗാന രംഗം വന്നപ്പോള്‍ ഞാനില്ല. എന്‍റെ രംഗം ഉള്‍പ്പെടുത്തിയില്ല. പിന്നീട് ഞാന്‍ കേട്ടത്. ലീഡ് ഹീറോയിനായ മറ്റൊരു നടിയെ വച്ച് ഒരു ഗാനരംഗം ചിത്രത്തിലുണ്ടായിരുന്നു. ഞാന്‍ അഭിനയിക്കുന്നെങ്കില്‍ അവര്‍ വരില്ലെന്ന് പറഞ്ഞുവെന്നാണ്. അത് സത്യമാണോ എന്ന് അറിയില്ല. പക്ഷെ ഷൂട്ടിംഗ് വൈകിയെന്ന കാര്യം എനിക്ക് അറിയാമായിരുന്നു.
എനിക്ക് മറ്റൊരാൾ ഭീഷണിയായി തോന്നിയിരുന്നില്ല. രജിനി സാറിനോടുള്ള ബഹുമാനം കൊണ്ടാണ് ഞാൻ പോയത്. ക്യാമറ പ്ലേസ് ചെയ്തപ്പോൾ തന്നെ ഫ്രെയ്മിൽ ഞാനില്ലെന്ന് എനിക്കറിയാമായിരുന്നു. എന്റെ നാല് ദിവസം വെറുതെ പോയി. സിനിമ പുറത്തിറങ്ങിയപ്പോൾ എന്‍റെ പിറകിൽ നിന്നുള്ള ഒരു ഷോട്ടുണ്ട്. എന്‍റെ തൊപ്പിയുടെ അറ്റം മാത്രമേ അതിൽ കാണുന്നുള്ളൂവെന്നും മംമ്ത പറഞ്ഞു.
ഇന്നത്തെ ഹീറോയിനാണെങ്കിൽ അതിനെതിരെ ശബ്ദിച്ചേനെ. പക്ഷെ അന്ന് ഞാനത് ചെയ്തില്ല. നിശബ്ദയായി. ഷൂട്ടിംഗ് കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷം എനിക്ക് രജിനി സാറുടെ ഓഫീസിൽ നിന്നും കോൾ വന്നു. വന്നതിന് നന്ദിയെന്ന് അദ്ദേഹം പറഞ്ഞു. ആ സിനിമയുടെ ടീം നല്ലതായിരുന്നു. പക്ഷെ അന്നത്തെ പ്രശ്നമെന്താണെന്ന് അവർക്ക് പറയാന്‍ കഴിഞ്ഞില്ല. ചിലപ്പോൾ അവർ ആരെയെങ്കിലും സംരക്ഷിക്കാൻ നോക്കിയതായിരിക്കുമെന്നും മംമ്ത പറയുന്നു.
അതേ സമയം മംമ്തയുടെ വെളിപ്പെടുത്തല്‍ വന്നതിന് ശേഷം മംമ്ത പറഞ്ഞ ചിത്രം കുസേലൻ എന്ന സിനിമയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 2018 ല്‍ പുറത്തിറങ്ങിയതാണ് ഈ ചിത്രം. അതേ സമയം ഈ ചിത്രത്തില്‍ ഒരു ഗാന രംഗത്തില്‍ മംമ്തയുടെ ഒരു രംഗമുണ്ട്. കഥ പറയുമ്പോൾ എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കായിരുന്നു ഇത്. രജിനികാന്ത്,പശുപതി, മീന, നയൻതാര എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്തത്.
പ്രണയ നായകനായി ആസിഫ് അലി, ഒപ്പം മംമ്തയും; 'മഹേഷും മാരുതിയും' മെഡലി എത്തി
വിവാഹമോചിതയായി, വിവാഹ ബന്ധം പിരിയാനുള്ള കാരണം ആദ്യമായി വെളിപ്പെടുത്തി ഗൗതമി നായർ