കൊച്ചിയിൽ നിന്നും സിംഗപ്പൂരിലേക്ക് അവിടുന്ന് കണക്ഷൻ പ്ലയിനിൽ ബാലിയിൽ വന്നിറങ്ങി ലഗേജ് എടുക്കാൻ ചെന്നപ്പോൾ ഒരു മെസേജ്...
തിരുവനന്തപുരം: സിനിമ ചിത്രീകരണത്തിനായി ഓസ്ട്രേലിയയ്ക്ക് പോയ സിനിമ സംവിധായകന്‍റെ വസ്ത്രങ്ങള്‍ അടങ്ങുന്ന ലഗേജ് മറ്റൊരു രാജ്യത്തേക്ക് അയച്ച് വിമാന കമ്പനി. റഷീദ് പാറയ്ക്കല്‍ എന്ന സംവിധായകനാണ് തന്‍റെ അനുഭവം ഫേസ്ബുക്കില്‍ എഴുതിയത്. കൊച്ചിയിൽ നിന്നും സിംഗപ്പൂരിലേക്ക് അവിടുന്ന് കണക്ഷൻ പ്ലയിനിൽ ബാലിയിൽ വന്നിറങ്ങി ലഗേജ് എടുക്കാൻ ചെന്നപ്പോൾ ഒരു മെസേജ്. എന്റെ ബാഗ് എന്നെ കൂട്ടാതെ മറ്റേതോ രാജ്യങ്ങളിൽ കറങ്ങാൻ പോയെന്ന്. ഇപ്പോൾ ഉടുതുണിക്കു മറുതുണിയില്ലാതെ ഓസ്ടേലിയയിൽ ഞാനെത്തിയെന്ന് റഷീദ് കുറിപ്പില്‍ പറയുന്നു.
വിമാന കമ്പനിയുടെ സന്ദേശത്തിന്‍റെ സ്ക്രീന്‍ ഷോട്ടും ഇദ്ദേഹം തന്‍റെ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 2020ല്‍ ഇറങ്ങിയ സമീര്‍ എന്ന ചിത്രത്തിന്‍റെ സംവിധായകനും രചിതാവും ആണ് റഷീദ് പാറയ്ക്കല്‍.
undefined
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
നാനുറ്റമ്പത് രൂപയോ? ഒരു ജട്ടിക്കോ?"
എടീ ഞാനൊരു സിനിമ സംവിധാനം ചെയ്യാൻ ഓസ്ട്രേലിയയിലേക്ക് പോകുന്നു. സംവിധാനം മാത്രമല്ല കഥ, തിരക്കഥ സംഭാഷണം ഗാന രചന
അങ്ങനെയുള്ള എനിക്ക് ....
മതി മതി. എന്താച്ചാ വാങ്ങാം .... അവൾക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായി.
കാർഗോ പാന്റുകൾ ഷോട്സ് അങ്ങനെ ഒന്നിനും ഒരു കുറവുവരാതെ വാങ്ങി നല്ലൊരു ബാഗും ....
സംഗതി പൊരിക്കും - എന്റെ മനസ്സു പറഞ്ഞു
കൊച്ചിയിൽ നിന്നും സിംഗപ്പൂർ -അവിടന്ന് കണക്ഷൻ പ്ലയിനിൽ ബാലിയിൽ വന്നിറങ്ങി ലഗേജ് എടുക്കാൻ ചെന്നപ്പോൾ ഒരു മെസേജ് ... എന്റെ ബാഗ് എന്നെ കൂട്ടാതെ മറ്റേതോ രാജ്യങ്ങളിൽ കറങ്ങാൻ പോയെന്ന് ...
ദാ- ഇപ്പോൾ ഓസ്ടേലിയയിൽ ഞാനെത്തി - ഉടുതുണിക്കു മറുതുണിയില്ലാതെ .
എന്റെ ബാഗേ ...ഞാൻ കാണാത്ത നാടൊക്കെ നീ കണ്ടോളു കുഴപ്പമില്ല. ഒരു ജട്ടിയെങ്കിലും. ...തന്നിട്ടു പോകാമായിരുന്നു....
അജിത്തിന്‍റെ പുതിയ ചിത്രത്തിന് സംഗീതം ചെയ്യുന്നതില്‍ നിന്നും അനിരുദ്ധ് പുറത്ത്
'കാസ്റ്റിംഗ് കൗച്ച്' : തന്‍റെ അനുഭവം തുറന്നുപറഞ്ഞ് നയന്‍താര