'പൂർണമായി മനസിലാക്കിയിട്ട് മതി വിവാഹം എന്നായിരുന്നു തീരുമാനം, പക്ഷേ'; സുബിയുടെ ഓർമയിൽ രാഹുൽ

By Web Team  |  First Published Feb 25, 2023, 4:48 PM IST

സുബിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ മാക്സിമം നോക്കിയെന്നും എന്നാൽ രക്ഷിക്കാൻ ആയില്ലല്ലോ എന്ന സങ്കടമാണ് എല്ലാവർക്കുമെന്നും രാഹുൽ പറയുന്നു.


ലയാളികളുടെ പ്രിയ നടിയും അവതാരകയുമായ സുബി സുരേഷിന്റെ വിയോ​ഗ വേദനയിലാണ് കേരളക്കര. സ്റ്റേജ് പരിപാടികളില്‍ പുരുഷന്മാര്‍ പെണ്‍വേഷം കെട്ടിയ കാലത്ത് വേദിയില്‍ നേരിട്ടെത്തി വിസ്‍മയിപ്പിച്ച കലാകാരി ഇല്ല എന്നത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഉൾക്കൊള്ളാനായിട്ടില്ല. ഈ അവസരത്തിൽ സുബിയുടെ പ്രതിശ്രുത വരനായിരുന്ന കലാഭവൻ രാഹുൽ സുബിയെ കുറിച്ച് പറഞ്ഞവാക്കുകളാണ് ശ്രദ്ധനേടുന്നത്. 

സുബിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ മാക്സിമം നോക്കിയെന്നും എന്നാൽ രക്ഷിക്കാൻ ആയില്ലല്ലോ എന്ന സങ്കടമാണ് എല്ലാവർക്കുമെന്നും രാഹുൽ പറയുന്നു. പരിപൂർണമായി മനസിലാക്കിയിട്ട് വിവാഹിതരാകാം എന്ന തീരുമാനത്തിലായിരുന്നു ഞാനും സുബിയും. ഏറെ കുറെ ഞങ്ങൾ പരസ്പരം മനസിലാക്കിയിരുന്നു എന്നും രാഹുൽ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മീഡിയയോട് ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 

Latest Videos

undefined

രാഹുലിന്റെ വാക്കുകൾ ഇങ്ങനെ

സുബിയെ രക്ഷിച്ചെടുക്കാൻ മാക്സിമം നോക്കി. ആളെ രക്ഷിച്ചെടുക്കാൻ പ‌റ്റാത്ത സങ്കടമാണ് എല്ലാവർക്കും. എന്നേക്കാൾ നൂറിരട്ടി ബിസിയായ താരമായിരുന്നു സുബി. ഞാനും പ്രൊഫഷനിൽ കൂടുതൽ ശ്രദ്ധിച്ചു. ജീവിതം അത്ര ശ്ര​ദ്ധിച്ചില്ല. വിവാഹം അടക്കം വൈകിയത് അതുകൊണ്ടാണ്. പ്രോ​ഗാമും മറ്റുമായി ഞങ്ങൾ എപ്പോഴും ഒരുമിച്ചുണ്ടായിരുന്നു. അതുകൊണ്ടാണ് ഒരുമിച്ച് ജീവിച്ചേക്കാം എന്ന് തീരുമാനിച്ചു. അല്ലാതെ പ്രണയം ഒന്നുമല്ല.  വീട്ടുകാർക്ക് എല്ലാം അറിയാമായിരുന്നു. കാരണം ഒരേ ഫീൽഡ് അല്ലെ. പരസ്പരം അറിയാം. 

സുബിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം അവളുടെ അമ്മയെയാണ്. അമ്മ കഴിഞ്ഞെ സുബിക്ക് ജീവിതത്തിൽ മറ്റാരും ഉള്ളൂ. അമ്മയ്ക്ക് എന്നെ ഇഷ്ടപ്പെട്ടതു കൊണ്ടാ‌യിരിക്കും എന്നെ സുബിയും ഇഷ്ടപ്പെട്ടത്. സുബിക്ക് എന്നെപോലത്തെ നൂറ് പേര് കിട്ടും. അമ്മ പറയുന്നതിന് അപ്പുറം പോകാത്താതത് കൊണ്ടാകാം സുബി എന്നെ ഇഷ്ടപ്പെട്ടത്. സുബിയുടെ അവസാന വാക്ക് അമ്മയാണ്. പരിപൂർണമായി മനസിലാക്കിയിട്ട് വിവാഹിതരാകാം എന്ന തീരുമാനത്തിലായിരുന്നു ഞാനും സുബിയും. ഏറെ കുറെ ഞങ്ങൾ പരസ്പരം മനസിലാക്കിയിരുന്നു. ഇനി എനിക്ക് വിവാഹം ഉണ്ടാകുമോ എന്നത് അറിയില്ല. ഇങ്ങനെ പോട്ടെ നോക്കാം... 

മനുഷ്യ ബന്ധങ്ങളെ കൂട്ടിയിണക്കുന്ന ചിത്രം; 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി'നെ കുറിച്ച് മേജർ രവി

click me!