എന്നാല്‍ ഇപ്പോള്‍ അറിയപ്പെടുന്ന നടനായ ഇദ്ദേഹം അടുത്തിടെ ഒരു വിവാദത്തില്‍ പെട്ടിരുന്നു. ട്വിറ്ററിലാണ് മാരിമുത്തു വിവാദത്തില്‍പ്പെട്ട സംഭവം ഉണ്ടായത്.
ചെന്നൈ: തമിഴില്‍ ശ്രദ്ധേയനായ നടനാണ് മാരിമുത്തു. സീരിയലുകളില്‍ കൂടി തന്‍റെ സാന്നിധ്യം അറിയിച്ച താരം ഇതിനകം ചില സിനിമകളിലും ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. തമിഴില്‍ വന്‍ ഹിറ്റായ എതിര്‍ നീച്ചല്‍ എന്ന സീരിയലിലെ ഇദ്ദേഹത്തിന്‍റെ ഗുണ ശേഖരന്‍ എന്ന കഥാപാത്രം ടിവി പ്രേക്ഷകര്‍ക്കിടിയില്‍ ഏറെ പ്രചാരം നേടിയതാണ്.
2008-ൽ കണ്ണും കണ്ണും എന്ന ചിത്രം സംവിധാനം ചെയ്‌തിട്ടുണ്ട് മാരിമുത്തു. 2014-ൽ പുലിവാൽ എന്ന ചിത്രത്തിലെ ഇദ്ദേഹത്തിന്‍റെ വേഷം ശ്രദ്ധിക്കപ്പെട്ടു. രാജ് കിരണിന്‍റെ അസിസ്റ്റന്റ് ഡയറക്ടറായി അരന്മനൈ കിളി, എല്ലാമേ എൻറസാദാനെ തുടങ്ങിയ ചിത്രങ്ങളിലും പ്രവർത്തിച്ചു. ആദ്യ കാലത്ത് മണിരത്‌നം, വസന്ത്, സീമാൻ, എസ്‌ജെ സൂര്യ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായും മാരിമുത്തു പ്രവർത്തിച്ചിട്ടുണ്ട്.
undefined
എന്നാല്‍ ഇപ്പോള്‍ അറിയപ്പെടുന്ന നടനായ ഇദ്ദേഹം അടുത്തിടെ ഒരു വിവാദത്തില്‍ പെട്ടിരുന്നു. ട്വിറ്ററിലാണ് മാരിമുത്തു വിവാദത്തില്‍പ്പെട്ട സംഭവം ഉണ്ടായത്. അശ്ലീല കണ്ടന്‍റുകള്‍ പോസ്റ്റ് ചെയ്യുന്ന ഒരു ട്വിറ്റര്‍ അക്കൌണ്ടിലാണ് സംഭവം. അര്‍ദ്ധ നഗ്ന വസ്ത്രം ധരിച്ചിരിക്കുന്ന ഒരു സ്ത്രീയുടെ ഫോട്ടോയിൽ "ഞാന്‍ നിങ്ങളെ വിളിക്കണോ" എന്ന് കമന്‍റോടെ ഒരു പോസ്റ്റ് ഈ അക്കൌണ്ടില്‍ നിന്നും പോസ്റ്റ് ചെയ്യപ്പെട്ടു. ഇതിന് അടിയില്‍ തന്നെ ആദ്യത്തെ റീപ്ലേ തന്നെ മാരിമുത്തുവിന്‍റെ പേരും ഫോട്ടോ വച്ച ഒരു അക്കൌണ്ടില്‍ നിന്നായിരുന്നു. ഈ ട്വീറ്റ് വൈറലായി. അതില്‍ കൊടുത്ത നമ്പര്‍ മാരിമുത്തുവിന്‍റെതാണെന്ന് സ്ഥിരീകരിച്ച് ചില തമിഴ് സൈറ്റുകളില്‍ വാര്‍ത്തയും വന്നു.
ഇതോടെ വലിയ ട്രോളാണ് നടനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇപ്പോള്‍ മാരിമുത്തുവിന്‍റെ മകൻ അഖിലൻ ട്വിറ്ററില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. അഖിലന്‍ പറയുന്നത് പ്രകാരം ട്രോളായ ട്വിറ്റര്‍ അക്കൌണ്ട് മാരിമുത്തുവിന്‍റെത് അല്ല. ആരോ അദ്ദേഹത്തിന്‍റെ മൊബൈൽ നമ്പര്‍ ദുരുപയോഗിച്ചതാണ് എന്നാണ് വിശദീകരണം. തന്‍റെ അച്ഛന്‍റെ പേരില്‍ സൃഷ്ടിച്ച വ്യാജ ഐഡി ഡെലിറ്റ് ചെയ്യപ്പെട്ടുവെന്നും അഖിലന്‍ പറയുന്നു. മാരിമുത്തുവിന്‍റെ ട്വിറ്റര്‍ ഐഡിയും അഖിലന്‍ പങ്കുവച്ചിട്ടുണ്ട്.
നിവിൻ പോളി ചിത്രം തുറമുഖം തീയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
'പിന്തുടര്‍ന്ന കഷ്ടകാലത്തിന് ശേഷം ഒരു രോമാഞ്ച വിജയം'; സിജു സണ്ണി സംസാരിക്കുന്നു