കസ്‍തൂരി രാജയ്‍ക്കും വിജയലക്ഷ്‍മിക്കും സമ്മാനിച്ച വീടിന്‍റെ ഗൃഹപ്രവേശ ചടങ്ങ് മഹാ ശിവരാത്രി ദിവസമാണ് നടന്നത്.
ചെന്നൈ: മാതാപിതാക്കള്‍ക്ക് ഒരു സ്വപ്‍നം ഭവനം തമിഴ് സൂപ്പര്‍താരം ധനുഷ് സമ്മാനിച്ചത് വലിയ വാര്‍ത്തയായിരുന്നു. ചെന്നൈയില്‍ പ്രമുഖര്‍ എല്ലാം തന്നെ തമാസിക്കുന്ന പോയസ് ഗാര്‍ഡനിലാണ് മാതാപിതാക്കള്‍ക്കായി ധനുഷ് വീട് നിര്‍മിച്ചിരിക്കുന്നത്. 150 കോടി രൂപ വിലമതിക്കുന്ന വീടാണ് എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരം.
കസ്‍തൂരി രാജയ്‍ക്കും വിജയലക്ഷ്‍മിക്കും സമ്മാനിച്ച വീടിന്‍റെ ഗൃഹപ്രവേശ ചടങ്ങ് മഹാ ശിവരാത്രി ദിവസമാണ് നടന്നത്. 2021ലാണ് വീടിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. ധനുഷിന്റെ 'തിരുടാ തിരുടീ', 'സീഡൻ' തുടങ്ങിയവ സംവിധാനം ചെയ്‍ത സുബ്രഹ്‍മണ്യം ശിവയാണ് സ്വപ്‍നഭവനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്. ഒരു അമ്പലം പോലെയാണ് ധനുഷിന്റെ വീട് തനിക്ക് അനുഭവപ്പെടുന്നത് എന്നാണ് ശിവ സുബ്രഹ്‍മണ്യം പറഞ്ഞത്. എന്നാല്‍ ധനുഷ് പുതിയ വീട് വച്ചതിന് കൃത്യമായ കാരണങ്ങള്‍ ഉണ്ടെന്നാണ് തമിഴിലെ ചില സിനിമ സൈറ്റുകള്‍ പറയുന്നത്.
undefined
മാതാപിതാക്കള്‍ക്ക് ധനുഷ് നിര്‍മ്മിച്ച വീട് അദ്ദേഹത്തിന്‍റെ ഭാര്യ പിതാവ് രജിനികാന്തിന്റെ വീടിന് തൊട്ടടുത്താണ്. 35 കോടിയാണ് രജിനികാന്തിന്റെ വീടിന്റെ വില എന്നാണ് തമിഴ് മാധ്യമങ്ങളിലെ വാര്‍ത്ത. ഏറെക്കാലമായി രജനി ഇവിടെയാണ് താമസം. ധനുഷിന്‍റെ പുതിയ വീട് രജനിയുടെ വീടിന് അടുത്ത് വന്നത് സംബന്ധിച്ച് ഏറെ അഭ്യൂഹങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്. ഭാര്യ ഐശ്വര്യയുമായി ഒരു വർഷത്തിലേറയായി അകന്ന് കഴിയുകയാണ് ധനുഷ്. തങ്ങൾ വേർപിരിയുകയാണെന്ന കാര്യം ഇരുവരും നേരത്തെ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിയമപരമായി ഇവര്‍ ഇതുവരെ വേര്‍പിരിയാനുള്ള നടപടികള്‍ എടുത്തില്ലെന്നാണ് കുടുംബ വൃത്തങ്ങള്‍ തന്നെ പറയുന്നത്.
എന്താണ് വേർപിരിയലിന് കാരണമെന്നതും അജ്ഞാതമാണ്. പക്ഷെ ഈ പ്രഖ്യാപനത്തിന് ശേഷവും രണ്ടുപേരും ഒന്നിച്ച് പൊതുവേദിയില്‍ പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്. മക്കളുടെ സ്കൂള്‍ കാര്യങ്ങൾ രണ്ട് പേരും ഒരുമിച്ചാണ് വന്നിരുന്നത്. മക്കളായ യാത്രയും ലിംഗയും ഇരുവര്‍ക്കും ഒപ്പം കാണാറമുണ്ട്. അടുത്തിടെ വാത്തിയുടെ ഓഡിയോ ലോഞ്ചിന് ധനുഷ് മക്കളെക്കുറിച്ച് തന്റെ ബെസ്റ്റ് ഫ്രണ്ട് എന്നാണ് വിശേഷിപ്പിച്ചത്. ധനുഷ് ഐശ്വര്യയുമായി ഒന്നിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് നേരത്തെയും വാര്‍ത്തകളുണ്ടായിരുന്നു.
ധനുഷിന്‍റെയും ഐശ്വര്യയുടെയും കുടുംബങ്ങള്‍ക്ക് ഇരുവരും പിരിയുന്നതില്‍ താല്‍പ്പര്യം ഇല്ലെന്നും ഇരുവരെയും ഒരുമിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ടെന്നും നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. രജിനികാന്ത് തന്നെ നേരിട്ട് വിഷയത്തില്‍ ഇടപെട്ട് ചർച്ചകൾ നടത്തിയിരുന്നു. ഇരുവരും ഒന്നിക്കുന്നതിലേക്കുള്ള സൂചനയാണ് രജനിയുടെ വീട്ടിന് അടുത്ത് ധനുഷിന്‍റെ പുതിയ വീട് എന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. അയല്‍വക്കം ആകുന്നതോടെ ഇരു കുടുംബങ്ങളും കൂടുതല്‍ അടുത്തേക്കും എന്നാണ് താരം പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
സംഗീത പരിപാടിക്കിടെ സോനു നിഗത്തിന് കയ്യേറ്റം; ആക്രമിച്ചത് ശിവസേന എംഎൽഎയുടെ മകൻ
"എന്‍റെ മകന്റെ വിവാഹത്തിൽ എന്ന പോലെ എനിക്ക് സന്തോഷം നൽകുന്ന നിമിഷം": മോഹന്‍ലാല്‍