തന്‍റെ സംവിധാന കരിയറില്‍ ആദ്യകാലത്തെ പ്രശ്നങ്ങളും അനുരാഗ് തുറന്നു പറയുന്നുണ്ട്.
മുംബൈ: 1993 ല്‍ മുംബൈയില്‍ എത്തിയത് മുതല്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടുകളും പോരാട്ടങ്ങളും തുറന്ന് പറഞ്ഞ് സംവിധായകന്‍ അനുരാഗ് കാശ്യപ്. ഒന്ന് കിടക്കാന്‍ പോലും സ്ഥലം കിട്ടാത്ത രാത്രികളെക്കുറിച്ചും. ആദ്യകാലത്ത് കരിയറില്‍ നേരിട്ട തിരിച്ചടികളെക്കുറിച്ചും അനുരാഗ് തുറന്നു പറയുന്നുണ്ട്.
മാഷബിള്‍ ഇന്ത്യയുടെ ബോംബെ ജേര്‍ണി പ്രോഗ്രാമിലാണ് അനുരാഗ് തന്‍റെ അനുഭവങ്ങള്‍ വിവരിക്കുന്നത്. പരിപാടിയില്‍ താന്‍ മുപ്പത് കൊല്ലത്തില്‍ എത്രത്തോളം മുംബൈ മാറിയെന്ന് കണ്ടറിഞ്ഞുവെന്നാണ് അനുരാഗ് പറയുന്നത്. കിടക്കാന്‍ സ്ഥലം ഇല്ലാതെ താന്‍ ഒരു കാലത്ത് കിടന്നുറങ്ങിയ തെരുവുകള്‍ മുതല്‍ മുംബൈയിലെ ഒരോ അരികും മൂലയും പരിപാടിയില്‍ അനുരാഗ് കാശ്യപ് കാണിച്ചുതരുന്നുണ്ട്.
undefined
“അന്ന് ജുഹു സർക്കിളിന് നടുവിൽ ഒരു പൂന്തോട്ടമുണ്ടായിരുന്നു; സിഗ്നലുകളൊന്നും ഇല്ലാത്ത ഒരു റൗണ്ട് എബൗട്ടായിരുന്നു. അക്കാലത്ത് ഇവിടെ രാത്രി ഉറങ്ങാറുണ്ട്. പക്ഷേ ചിലപ്പോൾ അവിടെ നിന്നും ഞങ്ങളെ പുറത്താക്കും. പിന്നെ വെർസോവ ലിങ്ക് റോഡിലേക്ക് പോകും, അവിടെ ഒരു വലിയ ഫുട്പാത്ത് ഉണ്ട്. അവിടെ ആളുകൾ വരിവരിയായി ഉറങ്ങാറുണ്ടായിരുന്നു. പക്ഷേ അവിടെ കിടന്നുറങ്ങാൻ 6 രൂപ കൊടുക്കണം" -തന്‍റെ ആദ്യകാലത്തെ അവസ്ഥ അനുരാഗ് വിവരിച്ചു.
തന്‍റെ സംവിധാന കരിയറില്‍ ആദ്യകാലത്തെ പ്രശ്നങ്ങളും അനുരാഗ് തുറന്നു പറയുന്നു. "ആദ്യത്തെ ചിത്രം നിന്നു പോയി. രണ്ടാമത്തെ ചിത്രം ബ്ലാക്ക് ഫ്രൈഡേ റിലീസിന്‍റെ ഒരു ദിവസം മുന്‍പ് പ്രതിസന്ധിയിലായി. ഇതോടെ ഞാന്‍ റൂമില്‍ അടച്ചിരിക്കാന്‍ തുടങ്ങി. ഇത് എന്നെ കുടിയനാക്കി. ഇതോടെ ആരതി ( ആരതി ബജാജ് - അനുരാഗിന്‍റെ മുന്‍ ഭാര്യ) എന്നെ വീട്ടില്‍ നിന്നും പുറത്താക്കി. അന്ന് എന്‍റെ മകള്‍ക്ക് നാലു വയസായിരുന്നു. വിവിധ പ്രൊജക്ടുകളില്‍ നിന്നും ഞാന്‍ പുറത്തായി" - അനുരാഗ് പറയുന്നു.
'ഞാന്‍ അപ്പോഴും പോരാടിക്കൊണ്ടിരുന്നു ഞാന്‍ എഴുതിയ, ഞാന്‍ ഭാഗമായ സിനിമകളില്‍ നിന്ന് പോലും ഞാന്‍ പുറത്തായി മൊത്തം സംവിധാനങ്ങളോടും, സിനിമ രംഗത്തോടും അന്ന് എനിക്ക് വെറുപ്പായിരുന്നു" - അനുരാഗ് പറയുന്നു.
ഗ്യാംഗ്സ് വെസപ്പൂരിലൂടെ നടത്തിയ മടങ്ങിവരവും മറ്റും അനുരാഗ് പിന്നീട് ഓര്‍ത്തെടുക്കുന്നുണ്ട്. ഈ എപ്പിസോഡില്‍. അതേ സമയം അനുരാഗിന്‍റെ പുതിയ ചിത്രമായ ഓള്‍മോസ്റ്റ് പ്യാര്‍ വിത്ത് ഡിജെ മോഹബത്ത് ഫെബ്രുവരി 3 ന് റിലീസാകും. ഒരു കൌമാര പ്രണയകഥയാണ് ചിത്രം പറയുന്നത്.
'ടിക്കറ്റ് എടുക്കുന്നവര്‍ക്ക് വിമര്‍ശിക്കാന്‍ അവകാശമുണ്ട്'; വാരിസ് സംവിധായകൻ
യഷ് ചോപ്രയ്ക്ക് ആദരവുമായി നെറ്റ്ഫ്ലിക്സ് സിരീസ്; 'ദി റൊമാന്‍റിക്സ്' ട്രെയ്‍ലര്‍