ബിഗ് ബോസിലൂടെ ഏറെ ആരാധകരെ നേടിയ മത്സരാര്‍ഥി
ബിഗ് സ്‌ക്രീനിലൂടെ തുടക്കം കുറിച്ചെങ്കിലും മിനി സ്‌ക്രീനിലൂടെ ജനപ്രിയനായ താരമാണ് അനൂപ് കൃഷ്ണന്‍. സീതാകല്ല്യാണം പരമ്പരയിലെ കല്ല്യാണ്‍ ആയാണ് അനൂപ് പ്രേക്ഷകര്‍ക്ക് പരിചിതനായതെങ്കിലും ബിഗ് ബോസാണ് അനൂപിനെ ആരാധക പ്രിയനാക്കിയത്. ബിഗ്ബോസ് വീട്ടിലെ ശക്തനായ മത്സരാര്‍ത്ഥി ആയിരുന്ന അനൂപ് നിറയെ ആരാധകരുമായാണ് പുറത്തെത്തിയത്. ബിഗ് ബോസിന് ശേഷം വലിയ ആരാധക പിന്തുണയാണ് അനൂപിനുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനൂപ് പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ വൈറലാക്കാറുണ്ട്. ഇന്ത്യഗ്ലിറ്റ്സ് മലയാളത്തിന് അനൂപും ഭാര്യ ഐശ്വര്യയും നൽകിയ എറ്റവും പുതിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
ബിഗ്‌ബോസ് തന്നെ സംബന്ധിച്ച് ഗുണം മാത്രമേ ചെയ്തിട്ടുള്ളുവെന്നാണ് അനൂപ് പറയുന്നത്. സീരിയലിനെക്കാൾ കൂടുതൽ പ്രേക്ഷകർ ഉള്ളത് ബിഗ്‌ബോസിനാണ്. ടിവിയിൽ മാത്രം കണ്ട് അറിഞ്ഞൊരു സംഭവം നേരിട്ട് അനുഭവിക്കാൻ ഒരു അവസരം കിട്ടുന്നു, അതിന് നല്ലൊരു പ്രതിഭലവും ലഭിക്കുന്നു പിന്നെ എന്തിനു താൻ അത് വേണ്ടെന്ന് വെക്കണം എന്നാണ് അനൂപ് ചോദിക്കുന്നത്. അവിടെ ഓരോ ടാസ്കിലും തന്റേതായ എന്തെങ്കിലും ഇൻപുട്ട് ഇടാനാണ് ശ്രമിച്ചത് എന്നും നടൻ പറയുന്നു.
undefined
പാചകത്തെ കുറിച്ചും അനൂപ് പറയുന്നുണ്ട്. പാചകം ഒട്ടും അറിയില്ല, പക്ഷേ അത് ചെയ്യാൻ ഭയങ്കര ആഗ്രഹമാണ്. ചിലതെല്ലാം പാളി പോകാറുണ്ടെന്നും താരം പറയുന്നു. ബിഗ്ഗ് ബോസ് ഷോയില്‍ വച്ചാണ് അനൂപ് തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞത്. 2022 ല്‍ ഗുരുവായൂരില്‍ വച്ച് ഡോ. ഐശ്വര്യയുടെയും അനൂപിന്റെയും വിവാഹവും നടന്നു. ഭാര്യയ്ക്ക് ഒന്നാം വിവാഹ വാർഷികത്തിൽ അഭിമുഖത്തിനിടയിൽ വെച്ച് സർപ്രൈസ് കൊടുത്തതെല്ലാം നേരത്തെ വൈറലായിരുന്നു. അവതരികയുമായി ചേർന്ന് പ്രാങ്ക് കൊടുത്തായിരുന്നു അന്നത്തെ ആഘോഷം.